Sunday, May 13, 2007

1:7 ദ്രോണപുത്രനു ലഭിച്ച ശാപം

കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:

സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:7
ദ്രോണപുത്രനു ലഭിച്ച ശാപം
ശ്ലോകം 1

ശൌനക ഉവാച
നിര്‍ഗതേ നാരദേ സുത
ഭഗവാന്‍ ബാദരായണഃ
ശ്രുതവംസ് തദ്-അഭിപ്രേതം
തതഃ കിം അകരോദ് വിഭുഃ
വിവര്‍ത്തനം

ശൌനക ഋഷി പറഞ്ഞു: ഓ സൂത, മഹാനും ആത്മീയ ശക്തി അളവിലധികം ആര്‍ജ്ജിച്ചയാളുമായ വ്യാസദേവന്‍ ശ്രീ നാരദമുനിയില്‍ നിന്നെല്ലാം ഗ്രഹിച്ചിരിയ്ക്കുന്നു. അങ്ങനെയെങ്കില്‍ നാരദ മഹര്‍ഷി അവിടെ നിന്നും യാത്രയായതിനു ശേഷം വ്യാസദേവന്‍ എന്തൊക്കെയാണ് ചെയ്തത്?

ശ്ലോകം 2

സൂത ഉവാച
ബ്രഹ്മ-നാദ്യം സരസ്വത്യം
ആശ്രമഃ പശ്ചിമേ തതേ
സം‌യപ്രാശ ഇതി പ്രോക്ത
ഋഷീണാം സത്ര-വര്‍ദ്ധാനഃ
വിവര്ത്തനം

ശ്രീ സൂതന്‍ പറഞ്ഞു: വേദങ്ങളില്‍ വളരെ വ്യക്തമായും സൂചിപ്പിച്ചിരിയ്ക്കുന്ന സരസ്വതീ നദി യുടെ പടിഞ്ഞാറെ തീരത്തുള്ള ശമ്യപ്രാശം എന്ന സ്ഥലത്ത് മുനിമാരുടെ ആത്മീയ പ്രവര്‍ത്തന ങ്ങളെ ഉത്തേജിപ്പിയ്ക്കുന്നതിനായി യോഗപരിശീലനം നടത്തുന്നതിനുള്ള ഒരു പര്‍ണ്ണശാല തീര്‍ത്തിരിയ്ക്കുന്നു.

ശ്ലോകം 3

തസ്മില്‍ സ്വ ആശ്രമേ വ്യാസോ
ബദാരി-ശാന്ത-മണ്ടിതേ
അസീനോ ആപ ഉപാസ്പൃശ്യാ
പ്രണീദാദ്ധ്യൌ മനഃ സ്വയം
വിവര്‍ത്തനം

ആ സ്ഥലത്ത്, ശ്രീല വ്യാസദേവന്‍, കുരുവില്ലാപ്പഴങ്ങളുണ്ടാകുന്ന തരുക്കളാല്‍ ആവൃതമായ തന്‍റെ തന്നെ ആശ്രമത്തില്‍, ജലസ്പര്‍ശം നടത്തി ശുദ്ധിവരുത്തി ധ്യാനിയ്ക്കുന്നതിനായി നിലത്തിരുന്നു.

ശ്ലോകം 4

ഭക്തി-യോഗേന മനസി
സമ്മ്യക് പ്രാണിഹിതേ അമലേ
അപസ്യാത് പുരുഷം പൂര്‍ണം
മയം ച തദ്-അപാശ്രയം
വിവര്‍ത്തനം

അങ്ങനെ അദ്ദേഹം തന്‍റെ മനസ്സിനെ ഉറപ്പിയ്ക്കുകയും, പരിപൂര്‍ണമായും അതിനെ ഭക്തിയുത സേവനവുമായി(ഭക്തി യോഗ) ഭൌതികത ലവലേശം പോലും തീണ്ടാതെ ബന്ദിപ്പിയ്ക്കുകയും ചെയ്തു, അങ്ങനെ അദ്ദേഹത്തിന് പരംദിവ്യോത്തമ പുരുഷനായ ഭഗവാനെ തന്‍റെ ബാഹ്യോര്‍ജ്ജ പ്രകൃതിയില്‍ അതും പൂര്‍ണമായ നിയന്ത്രണത്തിന്‍ കീഴില്‍ കാണാന്‍ സാധിച്ചു.

ശ്ലോകം 5

യയ സമ്മോഹിതോ ജീവ
ആത്മാനാം ത്രി-ഗുണാത്മകം
പരോ അപി മനുതേ അനര്‍ത്ഥം
തത്-കൃതം ചാഭിപദ്യതേ
വിവര്‍ത്തനം

പ്രസ്തുത ബാഹ്യോര്‍ജ്ജത്തിന്‍റെ പ്രവര്‍ത്തനം കാരണം ഭൌതിക പ്രകൃതിയുടെ ത്രിഗുണങ്ങളില്‍ നിന്നും ബന്ധവിച്ഛേദനം ചെയ്യുന്ന ജീവസത്ത സാധാരണയായി താന്‍ വീണ്ടും ഒരു ഭൌതിക ഉല്പന്നമെന്ന് ചിന്തിയ്ക്കുകയും അങ്ങനെ ഭൌതിക ദുരിതങ്ങളില്‍ അകപ്പെട്ടുപോകുകയും ചെയ്യുന്നു.
ശ്ലോകം 6

അനര്‍ത്ഥോപസമം സാക്ഷാദ്
ഭക്തി-യോഗം അധോക്ഷജേ
ലോകസ്യാജാനതോ വിദ്വംസ്
ചക്രേ സത്വത-സംഹിതം
വിവര്‍ത്തനം

ജീവസത്തകളുടെ ഭൌതിക കഷ്ടതകള്‍ അവനാവശ്യമില്ലാത്തതാണ് അല്ലെങ്കില്‍ അതൊക്കെ ഒഴിവാ ക്കാവുന്നതാണ് , ഭക്തിയുത ഭഗവദ് സേവനങ്ങളാകുന്ന കണ്ണികളിലൂടെ നമുക്ക് അവയൊക്കെ നേരിട്ട് ലഘൂകരിയ്ക്കാവുന്നതുമാണ് . എന്നാല്‍ നമ്മുടെ പൊതുജനത്തിന് ആ അറിവില്ല അതു
കൊണ്ടാണ് ജ്ഞാനിയായ വ്യാസദേവന്‍ ഈ വൈദിക സാഹിത്യ തപസ്യയ്ക്ക് തുടക്കമിട്ടത്, അത് തീര്‍ച്ചയായും പരമ സത്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

ശ്ലോകം 7

യസ്യം വൈ ശ്രൂയമാനയം
കൃഷ്ണേ പരമ-പുരുഷേ
ഭക്തിര്‍ ഉത്പദ്യതേ പുംസഃ
ശോക-മോഹ-ഭയാപഹ
വിവര്‍ത്തനം

ഈ വൈദിക സാഹിത്യ പാഠങ്ങള്‍ വായ്മൊഴിയായി സ്വീകരിക്കുന്നതിലൂടെ അല്ലെങ്കില്‍ ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള സ്നേഹയുതമായ ഭക്തിയുത ഭഗവദ് സേവനങ്ങളിലൂടെ, പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ വളരെ പെട്ടെന്ന് തന്നെ സ്വയം മുളപൊട്ടിച്ച് പുറത്ത് വരുകയും ബദ്ധത കളില്‍ നിന്നും, മിഥ്യാബോധങ്ങളില്‍ നിന്നും, ഭയങ്ങളില്‍നിന്നുമുള്ള അഗ്നി ജ്ജ്വാലകളെ കെടുത്തു കയും നമ്മെ രക്ഷിയ്ക്കുകയും ചെയ്യുന്നു.

ശ്ലോകം 8

സ സംഹിതം ഭഗവതീം
കൃത്വാനുക്രമ്യ ചാത്മ-ജം
സുഖം അധ്യാപയം ആശ
നിവൃത്തി-നീരതം മുനിഃ
വിവര്‍ത്തനം

മഹാമുനിയായ വ്യാസദേവന്‍ ശ്രീമദ് ഭാഗവതം എഴുതി പൂര്‍ത്തിയാക്കുകയും ഒന്നു കൂടി അത് വായിച്ച് വിശകലനം നടത്തുകയും ചെയ്തതിനു ശേഷം ആത്മ ജ്ഞാനത്തില്‍ മുഴുകിയ തന്‍റെ പുത്രനായ ശുകദേവ ഗോസ്വാമിയെ അവയൊക്കെയും പഠിപ്പിയ്ക്കുകയും ചെയ്തു.

ശ്ലോകം 9

ശൌനക ഉവാച
സ വൈ നിവൃത്തി-നിരതഃ
സര്‍വത്രോപേക്ഷകോ മുനിഃ
കസ്യ വ ബൃഹതീം ഏതം
ആത്മാരാമഃ സമഭ്യാസത്
വിവര്‍ത്തനം

ശ്രീ ശൌനകന്‍ സൂത ഗോസ്വാമിയോടായി ചോദിച്ചു: ശ്രീ ശുകദേവ ഗോസ്വാമി ആദ്യമേ തന്നെ ആത്മ സ്വാശീകാരം സിദ്ധിച്ചയാളാണെന്നാണല്ലോ അങ്ങ് പറഞ്ഞത്, അങ്ങനെയെങ്കില്‍ തന്‍റെ ആത്മാ വിലൂടെ അദ്ദേഹം വളരെ തൃപ്തനും സന്തോഷവാനുമായിരിയ്ക്കണം. ആയതിനാല്‍ എന്തുകൊണ്ടാണ് ഇത്തരം ഒരു അപ്രമേയമായ സാഹിത്യ സൃഷ്ടിയെക്കുറിച്ച് പഠിയ്ക്കണമെന്ന് വീണ്ടും അദ്ദേഹം തീരുമാനിച്ചത്?

ശ്ലോകം 10

സൂത ഉവാച
ആത്മാരാമസ് ച മുനയോ
നിര്‍ഗ്രന്ഥാ അപി ഉരുക്രമേ
കുര്‍വന്തി അഹൈതുകിം ഭക്തിം
ഇത്തം-ഭൂത-ഗുണോ ഹരിഃ
വിവര്‍ത്തനം

എല്ലാ വിവിധങ്ങളായ തലങ്ങളിലുള്ള ആത്മാരാമന്മാരും(ആത്മാവില്‍ നിന്നോ, വ്യക്തിഗത സ്ഫു ലിംഗങ്ങളില്‍ നിന്നോ സന്തോഷം കണ്ടെത്തുന്നവര്‍)പ്രത്യേകിച്ചും ആത്മസാക്ഷാത്കാരത്തിന്‍റെ പാ തയില്‍ സ്ഥാപിതമായ നിലകളിലുള്ളവര്‍, അവര്‍ ഭൌതിക കെട്ടു ബന്ധങ്ങളില്‍ നിന്നും മുക്തരാ ണെങ്കില്‍ പോലും, പരമദിവ്യോത്തമ പുരുഷനായ ഭഗവാന് വേണ്ടി കളങ്കരഹിതമായ ഭക്തിയുത ഭഗവത് സേവനത്തിലേറ്പ്പെടുന്നതിനുള്ള ത്വര ഒരിയ്ക്കലും അവരെ വിട്ടകലുന്നില്ല. അതിനര്‍ത്ഥം ഭഗവാനില്‍ ആത്മീയ ഗുണങ്ങളടങ്ങിയിരിയ്ക്കുന്നു എന്നാണ് ആയതിനാല്‍ മുക്താത്മാക്കളെയു ള്‍പ്പടെ എല്ലാവരെയും അവിടുത്തെ സവിധത്തിലേയ്ക്ക് ആകര്‍ഷിയ്ക്കുവാന്‍ അവിടുത്തേയ്ക്ക് സാധിയ്ക്കുന്നു.
ശ്ലോകം 11

ഹരേര്‍ ഗുണാക്ഷിപ്ത-മതിര്‍
ഭഗവാന്‍ ബാദരായണിഃ
അദ്ധ്യാഗന്‍ മഹദ് ആഖ്യാനം
നിത്യം വിഷ്ണു-ജന-പ്രിയഃ
വിവര്‍ത്തനം

ശ്രീല വ്യാസ ദേവന്‍റെ പുത്രനായ ശ്രീല ശുകദേവ ഗോസ്വാമി ആദ്ധ്യാത്മികമായി മാത്രം ശക്തിയാ ര്‍ജ്ജിച്ചയാളായിരുന്നില്ല മറിച്ച് ഭഗവാന്‍റെ ഭക്തന്മാര്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഈ മഹത്തായ വിവരണമായ ശ്രീമദ് ഭാഗവതം പഠിയ്ക്കുന്നതിലേ യ്ക്കായി ഇറങ്ങിത്തിരിച്ചത്.

ശ്ലോകം 12

പരീക്ഷിതോ അഥ രാജര്‍ഷേര്‍
ജന്മ-കര്‍മ്മ-വിലാപനം
സംസ്ഥം ച പാണ്ഡു-പുത്രാനാം
വക്ഷ്യേ കൃഷ്ണ-കഥോദയം
വിവര്‍ത്തനം

സൂത ഗോസ്വാമി അങ്ങനെ ശൌനക മഹര്‍ഷിയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ മറ്റ് മഹര്‍ഷി മാരെ ഇങ്ങനെ അഭി സംബോധന ചെയ്തു: ഇപ്പോള്‍ ഞാന്‍ ഭഗവാന്‍ ശ്രീകൃഷ്ണനെക്കുറിച്ചും അവിടുത്തെ ജനനത്തെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും, രാജര്‍ഷിയായ പരീക്ഷിത് മഹാ രാജാവിന്‍റെ വിധി വൈപരീത്യത്തെക്കുറിച്ചും കൂടാതെ ലോകക്രമത്തില് പാണ്ഡു പുത്ര ന്മാരുടെ വിരക്തിയെപ്പറ്റിയുള്ള പാഠ ഭാഗങ്ങളും ആദ്ധ്യാത്മികമായി വിവരിയ്ക്കാം.

ശ്ലോകം 13-14

യഥാ മൃതേ കൌരവ-സൃഞ്ജയനാം
വീരേസ്വ അതോ വീര-ഗതീം ഗതേഷു
വൃകോദരാവിധ-ഗദാഭിമര്‍ഷഭഗ്നോരു-
ദണ്ഡേ ദൃതരാഷ്ട്ര-പുത്രേ
ഭര്‍തുഃ പ്രിയം ദ്രൌണിര്‍ ഇതി സ്മ പശ്യാന്‍
കൃഷ്ണ-സുതാനാം സ്വപതാം ശിരാംസി
ഉപാഹരാദ് വിപ്രിയം ഏവ തസ്യ
ജുഗുപ്സിതം കര്‍മ്മ വിഗര്‍ഹയന്തി
വിവര്‍ത്തനം

എപ്പോഴാണോ രണ്ടു പക്ഷമായ കൌരവ യോദ്ധാക്കളും പാണ്ഡവ യോദ്ധാക്കളും കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വീരഗതി പ്രാപിച്ചത് അവരവര്‍ക്ക് വിധിച്ചിരുന്ന ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് തന്നെയാണവര്‍ പോയത്, കൂടാതെ എപ്പോഴാണോ ദൃതരാഷ്ട്ര പുത്രന്‍ ആ യുദ്ധ ഭൂമിയില്‍ വീണ്് വിലപിച്ചത്, ഭീമസേനന്‍റെ ഗദാ പ്രഹരത്താല്‍ അദ്ദേഹത്തിന്‍റെ നട്ടെല്ല് പൊട്ടിയത്, ദ്രോണാചാര്യ രുടെ പുത്രനായ അശ്വദ്ധാമാവ് ദ്രൌപതിയുടെ അഞ്ചു പുത്രന്മാരുടെ ശിരശ്ചേദം ചെയ്ത് തന്‍റെ ഗുരുവിന്റ്റെ സന്തോഷത്തിനായെന്ന് ചിന്തിച്ച് ദക്ഷിണയായി അര്‍പ്പിച്ചത് ഇതൊക്കെ ശത്രുപക്ഷ ത്തിന്‍റെ നാശത്തിന് കാരണമായിരുന്നു എന്നിരുന്നാലും ദുര്യോധനന് ഇത്തരം നിന്ദ്യപ്രവര്‍ത്തികളെ അംഗീകരിയ്ക്കുവാന്‍ സാധിച്ചിരുന്നില്ലെന്ന് മാത്രവുമല്ല ഒരല്പം പോലും അവയില്‍ അദ്ദേഹം സന്തോഷിച്ചിരുന്നുമില്ല.

ശ്ലോകം 15

മാത ശിശൂനാം നിധനം സുതാനാം
നിഷമ്യ ഘോരം പരിതപ്യമാന
തദാരുദാദ് വസ്പ-കലാകുലക്ഷി
തം സന്ത്വ്യാണ്‍ അഹ കിരീടമാലി
വിവര്‍ത്തനം

പാണ്ഡവരുടെ അഞ്ചു പുത്രന്മാരുടെ മാതാവായ ദ്രൌപതി, തന്‍റെ പുത്രന്മാര്‍ക്ക് വന്ന് ഭവിച്ച ഈ ദുര്‍വിധിയെ ഓര്‍ത്തു വിലപിച്ചു, അവരുടെ കണ്ണുകളില്‍ കണ്ണീര്‍ തടാകങ്ങള്‍ സൃഷ്ടിച്ചു. ആ മഹാ നഷ്ടങ്ങളില്‍ നിന്ന് അവരെ സമാധാനിപ്പിയ്ക്കനായി അര്‍ജ്ജുനന്‍ ദ്രൌപതിയോടായി ഇങ്ങനെ ഉര ചെയ്തു:
ശ്ലോകം 16

തദാ സുചസ് തേ പ്രമൃജാമി ഭദ്രേ
യദ് ബ്രഹ്മ-ബന്ധോഃ ശിര അതതയിനഃ
ഗാണ്ഡീവ-മുക്തൈര്‍ വിശിഖൈര്‍ ഉപാഹരേ
ത്വക്രമ്യ യത് സ്നസ്യസി ദഗ്ദ്ധ-പുത്ര
വിവര്‍ത്തനം

“ഓ സ്ത്രീ രത്നമേ, നമ്മുടെ ഗാണ്ഡീവത്തിലെ അമ്പുകളാല് ഞാനിപ്പോള്‍ തന്നെ ആ ബ്രഹ്മണന്‍റെ തലകൊയ്ത് നിനക്ക് സമ്മാനമായി നല്‍കുന്നുണ്ട് അപ്പോള്‍ മാത്രമേ നിന്‍റെ കണ്ണുനീരൊപ്പുന്നതിനും നിന്നെ സമാധാനിപ്പിയ്ക്കുന്നതിനും കഴിയൂ എന്നെനിക്കറിയാം, കൂടാതെ പുത്രന്മാരുടെ ശരീരങ്ങള്‍ ചിതാഗ്നിയില്‍ വച്ചതിനുശേഷം നിനക്കവന്‍റെ ശിരസ്സില്‍ ചവിട്ടി നിന്ന് സ്നാനം ചെയ്യാവുന്നതുമാണ് “.

ശ്ലോകം 17

ഇതി പ്രിയം വല്ഗു-വിചിത്ര-ജല്പൈഃ
സ സന്ത്വായിത്വാച്യുത-മിത്ര-സുത:
അന്വദ്രാവദ് ദംസിത ഉഗ്ര-ധന്വ
കപി-ധ്വജോ ഗുരു-പുത്രം രതേന
വിവര്‍ത്തനം

തേരാളിയും സുഹൃത്തുമായി അപ്രമാദിയാം ഭഗവാനാല്‍ വഴിതെളിയ്ക്കപ്പെട്ട അര്‍ജ്ജുനന്‍ തന്‍റെ മൊഴികളിലൂടെ ആ പ്രിയപ്പെട്ടവളെ സംതൃപ്തയാക്കി. അതിനുശേഷം അദ്ദേഹം സ്വയം പടചട്ടയണിഞ്ഞ് വിനാശകാരികളായ ആയുധങ്ങളുമേന്തി തന്‍റെ രഥത്തിലേയ്ക്ക് ചാടിക്കയറി ആയോധന കലകളുടെ കുലഗുരുവും തന്‍റെ തന്നെയും ഗുരുവുമായ ദ്രോണരുടെയും പുത്രനായ അശ്വദ്ധാമാവിനെയും തേടി യാത്രയായി.

ശ്ലോകം 18

തം അപതന്തം സ വിലക്ഷ്യ ദുരാത്
കുമാര-ഹോദ്വിഗ്ന-മന രഥേന
പരദ്രവത് പ്രാണ-പരിപ്സുര്‍ ഉര്‍വ്യം
യാവദ്-ഗാമം രുദ്ര-ഭയാദ് യഥാ കഃ
വിവര്‍ത്തനം

ദ്രൌപതീ സുതന്മാരുടെ അന്ധകനായ അശ്വദ്ധാമാവ് കുറച്ച് ദൂരെ വച്ച് തന്നെ തന്‍റെ അടുക്കലേയ്ക്ക് അതിശീഘ്രം രഥത്തെ പായിച്ച് വരുന്ന അര്‍ജ്ജുനനെ കണ്ടു. തത്ക്ഷണം തന്നെ തന്‍റെ ജീവന്‍ രക്ഷിയ്ക്കുന്നതിനുള്ള ഭയാക്രാന്തത്തില്‍ ശിവനില്‍ നിന്ന് ഓടി മറഞ്ഞ ബ്രഹ്മാവിനെപ്പോലെ അദ്ദേഹം അവിടം വിട്ടോടി.

ശ്ലോകം 19

യദാശരണം ആത്മാനാം
ഐക്ഷത സ്രന്ത-വജീനാം
അസ്ത്രം ബ്രഹ്മ-ശിരോ മേനേ
ആത്മ-ത്രാണാം ദ്വിജാത്മജഃ
വിവര്‍ത്തനം

എപ്പോഴാണോ ആ ബ്രാഹ്മണ പുത്രന്‍(അശ്വദ്ധാമാവ്) തന്‍റെ കുതിരകളെല്ലാം ക്ഷീണിതരാണെന്ന് കണ്ടത്, തനിയ്ക്ക് രക്ഷനേടാന്‍ ഇനി മറ്റൊരു വഴിയുമില്ലെന്ന് ചിന്തിച്ച് ഒടുവിലത്തെ ആയുധ മായി ബ്രഹ്മാസ്ത്രം പ്രയോഗിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.

ശ്ലോകം 20

അതോപസ്പൃശ്യ സലിലം
സന്തധേ തത് സമഹിതഃ
അജാനണ്‍ അപി സംഹരം
പ്രാണ-കൃച്ച്ര ഉപാസ്ഥിതേ
വിവര്‍ത്തനം

തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് കണ്ട്, ജലസ്പര്‍ശം നടത്തി ദേഹശുദ്ധിവരുത്തി ശ്രദ്ധയെ കേന്ദ്രീകരിച്ച് അദ്ദേഹം അണ്വായുധം വര്‍ഷിയ്ക്കുന്നതിനുള്ള മന്ത്രോച്ചാരണങ്ങള്‍ ആരംഭിച്ചു. എന്നിരുന്നാലും ഇത്തരം ആയുധങ്ങളെ പിന് വലിയ്ക്കുന്നതിനുള്ള വിദ്യ അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല.
ശ്ലോകം 21

തതഃ പ്രദുഷ്കൃതം തേജഃ
പ്രചണ്ഡം സര്‍വ്വതോ ദിശം
പ്രാണാപദം അഭിപ്രേക്ഷ്യ
വിഷ്ണും ജിഷ്ണുര്‍ ഉവാച ഹ
വിവര്‍ത്തനം

അപ്പോള്‍ത്തന്നെ ഒരു തീവ്ര പ്രകാശം അവിടമാകെ എല്ലാ ദിശയിലേയ്ക്കും വ്യാപിയ്ക്കാന്‍ തുടങ്ങി. അര്‍ജ്ജുനന്‍റെ ജീവനെ അപകടപ്പെടുത്താന്‍ തക്ക ഭയാനകമായിരുന്നു ആ വെളിച്ചത്തിന്‍റെ തീവ്രത, അതുകൊണ്ട് തന്നെ അര്‍ജ്ജുനന്‍ ഭഗവാന്‍ ശ്രീ കൃഷ്ണനെ ധ്യാനിയ്ക്കാനാരംഭിച്ചു.

ശ്ലോകം 22

അര്‍ജ്ജുന ഉവാച
കൃഷ്ണ കൃഷ്ണ മഹാ-ബാഹോ
ഭക്താനാം അഭയങ്കരാ
ത്വം ഏകോ ദഹ്യമാനാനാം
അപവര്‍ഗ്ഗോ അസി സംസൃതേഃ
വിവര്‍ത്തനം

പാര്‍ത്ഥന്‍ പറഞ്ഞു:അല്ലയോ ഭഗവാനേ ശ്രീ കൃഷ്ണാ, പരമ കാരുണികനായ പരമ ദിവ്യോത്തമ പുരുഷനാണങ്ങ്. അത് കൊണ്ട് തന്നെ അവിടുത്തെ ശക്തികള്‍ക്ക് പാരമ്യങ്ങളില്ല. ആയതിനാല്‍ അവിടുത്തേയ്ക്ക് മാത്രമേ ഭക്തന്മാരുടെ ഉള്ളില്‍ ചേക്കേറുന്ന ഭയാദി ദോഷങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിയ്ക്കുകയുള്ളൂ. ഭൌതിക ദുഃഖങ്ങളാകുന്ന തീച്ചൂളയില്പ്പെട്ടുഴലുന്ന സര്‍വ്വര്‍ക്കും അങ്ങയില്‍ മാത്രമേ മുക്തി പദം തേടാന്‍ സാധിയ്ക്കുകയുള്ളൂ.

ശ്ലോകം 23

ത്വം അദ്യഃ പുരുഷഃ സാക്ഷാദ്
ഈശ്വരഃ പ്രകൃതേഃ പരഃ
മയം വ്യൂഢസ്യ് ചിച്-ചക്ത്യ
കൈവല്യേ സ്ഥിത ആത്മനി
വിവര്‍ത്തനം

സര്‍വ്വ സൃഷ്ടികളുടെയും ഉള്ളില്‍ സ്വയം പലേ വിസരണങ്ങളായി കാണപ്പെടുന്ന അങ്ങ് യഥാ ര്‍ത്ഥ ത്തില്‍ പരമദിവ്യോത്തമന്‍ തന്നെയാണ് കൂടാതെ ഭൌതിക ഊര്‍ജ്ജരുപങ്ങളിലെല്ലാം ആത്മീയത ലഭ്യമാക്കുകയും ചെയ്യുന്നു. അവിടുത്തെ ആത്മീയ പ്രഭാവത്താല്‍ ഭൌതികോര്ജ്ജ ങ്ങളുടെ ശക്തിയെ ഉരുക്കിയൊഴുക്കുകയും ചെയ്യുന്നു. നിത്യാനന്ദത്തിലും ആത്മീയ ജ്ഞാന ത്തിലുമാണ് അവിടുന്നെപ്പോഴും കുടികൊള്ളുന്നത്.

ശ്ലോകം 24

സ ഏവ ജീവ-ലോകസ്യ
മയ-മോഹിത-ചേതസഃ
വിധാത്സേ സ്വേന വീര്യേന
ശ്രേയോ ധര്‍മ്മാദി-ലക്ഷണം
വിവര്‍ത്തനം

ഇങ്ങനെയൊക്കെ ആണെങ്കില്‍ക്കൂടി, ഭൌതികോര്‍ജ്ജത്തിന്‍റെ പ്രഭാവങ്ങള്‍ക്കും ഉപരിയാണ് അവി ടുന്നെങ്കില്‍ക്കൂടി മത ധര്‍മ്മങ്ങളാല്‍ സ്വരൂപിയ്ക്കപ്പെട്ട മുക്തിയുടെ നാല് നിയമങ്ങളെയും ബദ്ധാ ത്മാവിന്‍റെ പരമമായ നന്മയ്ക്കായി അവിടുന്ന് സാക്ഷാത്കരിയ്ക്കുന്നു.

ശ്ലോകം 25

തഥായം ചാവതരസ് തേ
ഭൂവോ ഭാര-ജിഹിര്‍ഷയ
സ്വാനാം ചാനന്യ-ഭാവനം
അനുദ്ധ്യാനയ ചാസകൃത്
വിവര്‍ത്തനം

അങ്ങനെ ലോകത്തിലെ ബദ്ധതയെ ഇല്ലായ്മ ചെയ്യുവാനായും അവിടുത്തെ തോഴര്ക്ക് സത്ഗതി ഉണ്ടാക്കുന്നതിനുമായി പ്രത്യേകിച്ചും ഭക്തന്മാരെ സഹായിയ്ക്കുന്നതിന് മാത്രമായി വിവിധ അവതാരങ്ങളായി ഇഹലോകത്തിലേയ്ക്ക് വരുന്നു.
ശ്ലോകം 26

കിം ഇദം സ്വിത് കുതോ വേതി
ദേവ-ദേവ ന വേദ്മി അഹം
സര്‍വ്വതോ മുഖം അയതി
തേജഃ പരമ-ദാരുണം
വിവര്‍ത്തനം

ഓ ദേവധിദേവാ, എങ്ങനെയാണ് ഇത്രയും അപകടകാരിയായ ഈ ഉജ്ജ്വല ദീപ്തി ഇവിടമാകെ പരക്കുന്നത്? എവിടെനിന്നാണിത് വരുന്നത്? എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല.

ശ്ലോകം 27

ശ്രീ ഭഗവാന്‍ ഉവാച
വേത്തേദം ദ്രോണ-പുത്രസ്യ
ബ്രഹ്മം അസ്ത്രം പ്രദര്‍ശിതം
നൈവസു വേദ സംഹാരം
പ്രാണ-ബദ്ധ ഉപസ്തിതേ
വിവര്‍ത്തനം

പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ അരുള്‍ ചെയ്തു: ദ്രോണസുതനുടെ പ്രവൃത്തിയാണിതെ ന്ന് നീ എന്നില്‍ നിന്നറിഞ്ഞാലും. അണ്വായുധ ശക്തിയുള്‍ക്കൊള്ളുന്ന ബ്രഹ്മാസ്ത്രത്തെ അവന്‍ പുറപ്പെടുവിച്ചു കഴിഞ്ഞു, അതുമല്ല ആ പ്രഭാപൂരത്തെ എങ്ങനെ പിന് വലിയ്ക്കണമെന്ന് ദ്രൌണിയ്ക്ക് അറിയുകയുമില്ല. മറ്റ് ഗത്യന്തരമില്ലാതെ അവന് ചെയ്തു പോയതാണ്, ആസന്നമായ മരണഭയത്താലവന് അങ്ങനെ ചെയ്യേണ്ടി വന്നു .

ശ്ലോകം 28

ന ഹി അസ്യാന്യാതമം കിഞ്ചിത്
അസ്ത്രം പ്രത്യാവഘര്‍ഷണം
ജാഹി അസ്ത്ര-തേജ ഉന്നദ്ധം
അസ്ത്ര-ജ്നോ ഹി അസ്ത്ര-തേജസ
വിവര്‍ത്തനം

ഓ അര്‍ജ്ജുനാ, ഇനി മറ്റൊരു ബ്രഹ്മാസ്ത്രത്തിന് മാത്രമേ അതിനെ ഖണ്ഡിയ്ക്കാന്‍ സാധിയ്ക്കു കയുള്ളൂ, ആയോധന ശാസ്ത്രത്തില്‍ നിപുണനായ നിനക്ക് നിന്‍റെ ആയുധം ഉപയോഗിച്ചതിന്‍റെ പ്രഭാപൂരത്തെ നിര്‍വീര്യമാക്കാവുന്നതാണ്.

ശ്ലോകം 29

സൂത ഉവാച
ശ്രുത്വാ ഭഗവതാ പ്രോക്തം
ഫല്‍ഗുണാഃ പര-വീര-ഹ
സ്പൃഷ്ടവപസ് തം പരിക്രമ്യ
ബ്രഹ്മം ബ്രഹ്മാസ്ത്രം സന്ധദേ
വിവര്‍ത്തനം

ശ്രീ സൂത ഗോസ്വാമി പറഞ്ഞു: പരമദിവ്യോത്തമ പുരുഷനായ ഭഗവാനില്‍ നിന്നും ഇത്രയും ശ്രവിച്ച ഉടന്‍ തന്നെ അര്‍ജ്ജുനന്‍ ജലസ്പര്‍ശം നടത്തി ശുദ്ധിവരുത്തി, ഭഗവാന് ശ്രീ കൃഷ്ണനെ ഒരു വലം വച്ച് തന്‍റെ ബ്രഹ്മാസ്ത്രത്തെ ദ്രൌണിയുടെ അസ്ത്രത്തെ നിര്‍വീര്യമാക്കുന്നതിനായി വിക്ഷേപിച്ചു.

ശ്ലോകം 30

സംഹത്യാന്യോന്യം ഉഭയോസ്
തേജസി ശര-സം‌വൃതേ
അവൃത്യാ രോദസി ഖം ച
വവൃദ്ധതേ അര്‍ക്ക-വഹ്നിവത്
വിവര്‍ത്തനം

എപ്പോഴാണോ രണ്ട് ബ്രഹ്മാസ്ത്രങ്ങളുടെയും രശ്മികള്‍ കൂട്ടിമുട്ടിയത്, സൂര്യവലയം പോലെ വൃത്താകൃതിയില്‍ അഗ്നി വ്യാപിയ്ക്കാന്‍ തുടങ്ങി, ഗ്രഹഖചിതങ്ങളായ ബാഹ്യതലങ്ങളിലേ യ്ക്കും ആ ജ്ജ്വാല ആവരണം ചെയ്യാന്‍ തുടങ്ങി.
ശ്ലോകം 31

ദൃഷ്ടവസ്ത്ര-തേജസ് തു തയോസ്
ത്രില്‍ ലോകാന്‍ പ്രദാഹന്‍ മഹത്
ദഹ്യമാനഃ പ്രജാഃ സര്‍വ്വഃ
സം‌വര്‍തകം അമാംസത
വിവര്‍ത്തനം

ത്രിലോകങ്ങളിലും വസിയ്ക്കുന്ന ജീവാത്മാക്കള്‍ ഈ ആയുധങ്ങളുടെ കുട്ടിമുട്ടലുകളില്‍ നിന്നുള വായ താപത്താല്‍ പൊള്ളലേറ്റ് വലഞ്ഞു. സംഹാരവേളയില്‍ അനുഭവപ്പെട്ട സം‌വര്‍ത്തകാഗ്നിയെ ഓര്‍മ്മിപ്പിയ്ക്കുന്നാതായിരുന്നു അത്.

പ്രജോപദ്രവം അലക്ഷ്യ
ലോക-വ്യതികരം ച തം
മതം ച വസുദേവസ്യ
സംജഹരാര്‍ജ്ജുനോ ദ്വയം
വിവര്‍ത്തനം

പൊതു ജനങ്ങളുടെ ഈ പരിഭ്രമങ്ങള്‍ കണ്ടിട്ടെന്നോണം സര്‍വ്വ ഗ്രഹങ്ങളുടെയും ആസന്ന മായ നാശത്തെ ഗ്രഹിച്ച അര്‍ജ്ജുനന്‍ വളരെ പെട്ടെന്ന് തന്നെ ഭഗവാന്‍ കൃഷ്ണന്‍റെ ഇച്ഛ പോലെ രണ്ട് ബ്രഹ്മാസ്ത്രങ്ങളെയും പിന് വലിച്ചു.

ശ്ലോകം 33

തത അസദ്യ തരസ
ദാരുണം ഗൌതമി-സുതം
ബാബന്ധാമര്‍ഷ-തമ്രാക്ഷഃ
പസും രസനയ യഥാ
വിവര്‍ത്തനം

ദേഷ്യത്താല്‍ ചെമ്പുരുളകള്‍ പോലെ കണ്ണുകള്‍ ചുവന്ന അര്‍ജ്ജുനന്‍ തന്‍റെ സാമര്‍ത്ഥ്യത്താല്‍ ഗൌതമീ പുത്രനെ കീഴ്പ്പെടുത്തുകയും ഒരു വന്യമൃഗത്തെപ്പോലെ പാശത്താല്‍ ബന്ദിയ്ക്കുകയും ചെയ്തു.

ശ്ലോകം 34

ശിബിരായ നിനിശാന്തം
രാജ്ജ്വ ബദ്ധ്വാ രിപൂം ബലാത്
പ്രഹാര്‍ജ്ജുനം പ്രകൂപിതോ
ഭഗവാന്‍ അംബുജേക്ഷണഃ
വിവര്‍ത്തനം

ബന്ദനസ്ഥനായ അശ്വദ്ധാമാവിനെ അതിനുശേഷം തന്‍റെ പാളയത്തിലേയ്ക്ക് കൊണ്ടു പോകുന്നതിനായി അര്‍ജ്ജുനന്‍ തീരുമാനിച്ചു. പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍, കോപാക്രാന്തനായ അര്‍ജ്ജുനനെ തന്‍റെ കമലാക്ഷങ്ങളാല്‍ വീക്ഷിച്ച് ഇത്തരത്തില്‍ മൊഴിഞ്ഞു:

ശ്ലോകം 35

മൈനം പാര്‍ത്ഥാര്‍ഹസി ത്രാതും
ബ്രഹ്മ-ബന്ധൂം ഇമം ജാഹി
യോ അസവ അനഗസഃ സുപ്താന്‍
അവാധീന്‍ നിസി ബലകാന്‍
വിവര്‍ത്തനം

ഭഗവാന്‍ കൃഷ്ണന്‍ അരുള്‍ ചെയ്തു: അല്ലയോ അര്‍ജ്ജുനാ, ബ്രാഹ്മണ ബന്ധു എന്ന് ചിന്തിച്ച് നീ ഇവനെ മോചിപ്പിയ്ക്കേണ്ട ആവശ്യമില്ല കാരണം ഉറക്കത്തിലായിരുന്ന നിഷ്കളങ്കരായ പി ഞ്ചു ബാലന്മാരെയാണിവന്‍ അതിദാരുണമായി കൊലചെയ്തത്.

ശ്ലോകം 36

മത്തം പ്രമത്തം ഉന്മത്തം
സുപ്തം ബലം സ്ത്രീയം ജാതം
പ്രാപന്നം വിരാതം ഭീതം
ന രിപും ഹന്തി ധര്‍മ്മ-വിത്
വിവര്‍ത്തനം

ധര്‍മ്മ തത്വങ്ങളറിയുന്ന ഒരാളും ഇത്തരത്തില്‍ അശ്രദ്ധയോടെയിരിയ്ക്കുന്നവരെ, ലഹരി യിലിരിയ്ക്കുന്നവരെ, മതിഭ്രംശം ബാധിച്ചവരെ, നിദ്രയിലുള്ളവരെ, തന്‍റെ രഥത്തില്‍ നിന്ന് യുദ്ധം ഉപേക്ഷിച്ച് ഓടിയകലുന്നവരെ, ഇവരെയൊന്നും ശത്രുവാണെങ്കില്‍ക്കൂടി വധിയ്ക്കാന്‍ പാടുള്ളതല്ല. കൂടാതെ ഒരു ബാലനെയും, ഒരു സ്ത്രീയെയും, മരമണ്ടനായ സത്വത്തെയും, ആത്മാര്‍പ്പണം ചെയ്തവരെയും വധിയ്ക്കാന്‍ ഒരിയ്ക്കലും ധര്‍മ്മ നിയമങ്ങളനുവദിയ്ക്കുന്നില്ല.

ശ്ലോകം 37

സ്വ-പ്രണാന്‍ യഃ പര-പ്രാണൈഃ
പ്രാപുസ്നതി അഗൃണഃ ഖാലഃ
തദ്-വദസ് തസ്യ ഹി ശ്രേയോ
യദ്-ദോഷാദ് യതി അദഃ പുമാന്‍
വിവര്‍ത്തനം

ഒരു നിഷ്ഠൂരനായ അല്ലെങ്കില്‍ അധമനായ ഒരുവന്‍ തന്‍റെ ജീവിതോപാധി മറ്റുള്ളവരുടെ ജീവന്‍ വിലപറഞ്ഞു നേടുന്നുവെങ്കില്‍ അവന് വധശിക്ഷ വളരെയധികം യോചിയ്ക്കുന്ന ഒന്നാണ്, അതയാളുടെ തന്നെ സദ്ഗതിയ്ക്കായി ചേയ്യേണ്ടതുമാണ് അല്ലെങ്കില്‍ അത്തരക്കാര്‍ വീണ്ടും താണ തലങ്ങളിലേയ്ക്ക് നിപതിയ്ക്കാനുള്ള സാദ്ധ്യതയേറുന്നു.

ശ്ലോകം 38

പ്രതിശ്രുതം ച ഭവത
പാഞ്ചാല്യൈ സൃണ്വതോ മ മ
അഹരീസ്യേ ശിരസ് തസ്യ
യസ് തേ മനീനി പുത്ര-ഹ
വിവര്‍ത്തനം

അതു മല്ല, ദ്രൌപതിയുടെ പുത്രന്മാരെ വധിയ്ക്കുന്നവരുടെ ശിരച്ഛേദം ചെയ്ത് കൊണ്ടുവന്ന് അവളുടെ മുന്നില്‍ വയ്ക്കാമെന്ന നിന്‍റെ പ്രതിജ്ഞയും നാം സ്വയം കേട്ടിരിയ്ക്കുന്നു
ശ്ലോകം 39

തദ് അസൌ വാദ്ധ്യാതം പാപ
അതതയ്യ് ആത്മ-ബന്ധു-ഹ
ഭര്‍തുസ് ച വിപ്രിയം വീര
കൃതവാന്‍ കുല-പാംസനഃ
വിവര്‍ത്തനം

ഇവന്‍ ഒരു ചതിയനും കൊലയാളിയുമാണ് കൂടാതെ നിന്‍റെ തന്നെ കുടുംബത്തിനാണിവന്‍ നാശം വിതച്ചിരിയ്ക്കുന്നത്. അതുമാത്രവുമല്ല, അവന്‍ തന്‍റെ ഗരുവില്‍ അതൃപ്തനുമാണ് . ബന്ധു ജനങ്ങളെ ഒട്ടാകെ അഗ്നിയ്ക്കിരയാക്കിയ ഇവനെ ഇനി അവശേഷിപ്പിയ്ക്കേണ്ട കാര്യമില്ല, കൊന്നു കളയൂ!!

ശ്ലോകം 40
സൂത ഉവാച
ഏവം പരിക്ഷത ധര്‍മ്മം
പാര്‍ത്ഥഃ കൃഷ്ണേന ചോദിതഃ
നൈച്ചാദ് ദന്തും ഗുരു-സൂതം
യദ്യാപി ആത്മ-ഹനം മഹാന്‍
വിവര്‍ത്തനം

സൂത ഗോസ്വാമി പറഞ്ഞു: ധര്‍മ്മനിയമങ്ങളില്‍ കൃഷ്ണന്‍ സതാത്മാവായ അര്‍ജ്ജുനനെ പരീക്ഷിയ്ക്കുകയായിരിന്നിട്ട് കൂടി, ദ്രോണസുതനെ വധിയ്ക്കുന്നതിനായി പ്രോത്സാഹിപ്പി യ്ക്കുകയാണിവിടെ, അശ്വദ്ധാമാവ് ഒരു നിന്ദ്യനായ കൊലയാളിയാണ്, അതും തന്‍റെ തന്നെ കുടുംബത്തെയാണ് ആക്രമിച്ചിരിയ്ക്കുന്നത്, എന്നിട്ടും ഭഗവാന്‍ കൃഷ്ണന്‍റെ വധിയ്ക്കു വാനുള്ള ഉത്തരവ് അര്‍ജ്ജുനന് സാധൂകരിയ്ക്കാവുന്നതായിരുന്നില്ല.
ശ്ലോകം 41

അതോപേത്യ സ്വ-ശിബിരം
ഗോവിന്ദ-പ്രിയ—സാരഥിഃ
ന്യാവേദയത് തം പ്രിയായൈ
ശോചന്ത്യ ആത്മ-ജന്‍ ഹതാന്‍
വിവര്‍ത്തനം

അര്‍ജ്ജുനനും കൂടെ തന്‍റെ ഉത്തമ സുഹൃതും തേരാളിയുമായ ശ്രീകൃഷ്ണനും തങ്ങളുടെ പാളയത്തിലെത്തിയതിനു ശേഷം, വധിയ്ക്കപ്പെട്ട തന്‍റെ പ്രിയപുത്രന്മാരെക്കുറിച്ച് ഓര്‍ത്തു വിലപിയ്ക്കുന്ന പ്രിയ പത്നിയുടെ മുന്നിലേയ്ക്ക് ആ കൊലയാളിയെ വലിച്ചിട്ടു.

ശ്ലോകം 42

തഥാഹൃതം പശുവത് പാശ-ബദ്ധം
അവന്-മുഖം കര്‍മ്മ-ജുഗുപ്സിതേന
നിരീക്സ്യ കൃഷ്ണാപകൃതം ഗുരോഃ സൂതം
വാമ-സ്വഭാവ കൃപയ നനാമ ച
വിവര്‍ത്തനം

ശ്രീ സൂത ഗോസ്വാമി പറഞ്ഞു: പാശത്താല്‍ വരിഞ്ഞ് മുറുക്കി ബന്ധനസ്ഥനായി ഒരു മൃഗത്തെപ്പോലെ ഉരിയാടാതെ കിടക്കുന്ന അശ്വദ്ധാമാവിനെ ദ്രൌപതി അപ്പോള്‍ കണ്ടു. ഒരു വീരന് ഒരിയ്ക്കലും യോജിയ്ക്കാത്ത രീതിയില്‍ നിയമലംഘനം നടത്തിയ അയാളെ ദ്രൌപതി സാകൂതം നോക്കി നിന്നു. സ്ത്രീസഹജമായ ക്ഷമാശീലത്താലും കൂടാതെ സ്വതവെ നല്ല പെരുമാറ്റത്തിനുടമയുമായ ദ്രൌപതി, ആ ബ്രാഹ്മണകുമാരനെ എന്നിട്ടും ആദരിച്ചു.

ശ്ലോകം 43

ഉവാച ചാസഹന്ത്യ അസ്യ
ബാന്ധനാനയനം സതി
മുച്യതം മുച്യതം ഏഷ
ബ്രഹ്മണോ നിതരം ഗുരുഃ
വിവര്‍ത്തനം

പാശത്താല് ബന്ധിതനായ അശ്വദ്ധാമാവിന്‍റെ ഈ അവസ്ഥ അവര്‍ക്കൊരിയ്ക്കലും സഹിയ്ക്കാവുന്നതായിരുന്നില്ല, പതിവ്രതയായ ആ സ്ത്രീ രത്നം പറഞ്ഞു: അദ്ദേഹത്തെ മോചിതനാക്കൂ, ഒരു ബ്രാഹ്മണനാണ് അദ്ദേഹം, നമ്മുടെ ആത്മീയ ഗുരുസ്ഥാനീയനാണ് ഒരു ബ്രാഹ്മണന്‍.

ശ്ലോകം 44

സരഹസ്യോ ധനുര്‍-വേദഃ
ശവിസര്‍ഗോപശമ്യമഃ
അസ്ത്ര-ഗ്രാമസ് ച ഭവത
ശിക്ഷിതോ യദ്-അനുഗ്രഹാത്
വിവര്‍ത്തനം

ദ്രോണാചാര്യരുടെ കൃപയാല്‍ അദ്ദേഹം ധനുര്‍വിദ്യ വശമാക്കി വില്ലുകുലയ്ക്കുന്നതിനും ആയുധ ങ്ങളെ നിയന്ത്രിയ്ക്കുന്നതിനുമുള്ള ഗൂഢകാഹനം നടത്തി.

ശ്ലോകം 45

സ ഏഷ ഭഗവാന്‍ ദ്രോണഃ
പ്രജാ-രൂപേന വര്‍ത്തതേ
തസ്യാത്മനോ അര്‍ത്ഥം പത്നി അസ്തേ
നാന്വഗദ് വിരാസുഃ കൃപി
വിവര്‍ത്തനം

ദ്രോണാചാര്യര്‍ ഇന്നും തന്‍റെ പുത്രനിലൂടെ ജീവിയ്ക്കുന്നു. തനിയ്ക്കൊരു തുണയായി ഒരു പുത്രനുണ്ടായിരുന്നതിനാല്‍ ദ്രോണ പത്നി കൃപി തന്‍റെ ഭര്‍ത്താവിന്‍റെ മരണ വേളയില്‍ സതി അനുഷ്ഠിച്ചിരുന്നില്ല.

(തുടരും)

25 comments:

എന്‍റെ ഗുരുനാഥന്‍ said...

അങ്ങനെ അദ്ദേഹം തന്‍റെ മനസ്സിനെ ഉറപ്പിയ്ക്കുകയും, പരിപൂര്‍ണമായും അതിനെ ഭക്തിയുത സേവനവുമായി(ഭക്തി യോഗ) ഭൌതികത ലവലേശം പോലും തീണ്ടാതെ ബന്ദിപ്പിയ്ക്കുകയും ചെയ്തു, അങ്ങനെ അദ്ദേഹത്തിന്‍ പരംദിവ്യോത്തമ പുരുഷനായ ഭഗവാനെ തന്‍റെ ബാഹ്യോര്‍ജ്ജ പ്രകൃതിയില്‍ അതും പൂര്‍ണമായ നിയന്ത്രണത്തിന്‍ കീഴില്‍ കാണാന്‍ സാധിച്ചു.

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

“ചൈതന്യം ശാശ്വതം ശാന്തം
വ്യോമാതീതം നിരഞ്ജനം
നാദബിന്ദുകലാതീതം
തസ്മൈ ശ്രീ ഗുരവേ നമ:“

ന്റെ ഗുരു നാഥോ വണക്കം! വായിക്കണ്ട് ട്ടോ
ഇതില്‍ എവിടെ ശാപം?

എന്‍റെ ഗുരുനാഥന്‍ said...

നന്ദി ഡിങ്കന്‍ ജി..........ഇത്തിരി കാത്തിരിയ്ക്കൂ........ഇത് ഇനിയും തുടരുമെന്നാണെന്‍റെ വിശ്വാസം.

Dinkan-ഡിങ്കന്‍ said...

ന്റെ ഗുരുനാഥാ,
ദ്രൌണി നമ്മുടെ ഗഡിയാണ്. അതോണ്ടാണ് വന്നത്. ന്ന്‌ട്ട് അവന്റെ കാണാഞ്ഞപ്പോള്‍ വെഷമായി. അതോണ്ടാ പറഞ്ഞത് ട്ടോ. ന്നാലും അവന്‍ ആള് പുല്യന്നാണ്. പുപ്പുലി. പാവത്തിനു പാലാണെന്നു പറഞ്ഞ് പറ്റിച്ച് അരിമാവ് കല്ലി കൊടുത്തിട്ടുണ്ട് ദ്രോണരും ഭാര്യയും (കൌരവഗുരു ആവുന്നതിനു മുന്നേ ഗുരു ദരിദ്രനായിരുന്നല്ലോ). അര്‍ജ്ജുനനേക്കാളും സമര്‍ഥനായിരുന്ന അവനെ എന്ത് കൊണ്ടാണാവോ ദ്രോണര്‍ നല്ല ശിഷ്യനായി അംഗീകരിച്ച് വിദ്യ അഭ്യസിപ്പിക്കാഞ്ഞത്. കഷ്ടം തന്നെ. ഏകലവ്യന്റെ തള്ള വിരല് കഷ്ണിക്കുമ്പോളും ശബ്ദം ഉയര്‍ത്തുന്നത് ഓന്‍ മാത്രമാണ്. കൌരവരുടെ അവസാനത്തെ സേനാപതി. അരയ്ക്ക് താഴെ ചതഞ്ഞരഞ്ഞ് കിടക്കുന്ന ദുര്യോധനന്‍ ഓനെ ഒരു കുടം വെള്ളം തലേലൊഴിച്ച് “യുദ്ധം തീര്‍ന്നിട്ടില്ലെടാ മോനേ, ഞാന്‍ ഇവിടേ കെടന്ന് ചാകും മുന്നേ ആ പാളയം ചാമ്പലാക്കി വാടാ മോനേ ദിനേശാ, ഇനി നീയാണ് കൌരവ സേനാപതി“ എന്ന് നൈമിഷാരണ്യ ഭൂമീല് കെടന്ന് അവരൊധിക്കണ രം‌ഗം ഓര്‍ക്കുമ്പോള്‍ ഇപ്പോളും ഡിങ്കന് രോമാഞ്ചം വരും. എന്താണാവോ?. എന്നിട്ട് ആ മൂവര്‍ കൂട്ടം അരയാലിനു കീഴെ ഉറങ്ങുമ്പോല്‍ കാണുന്ന കാക്കകളും-മൂങ്ങയും കളിയില്‍ പ്രേരണയുള്‍കൊണ്ട് “ദിപ്പ തന്നെ നശിപ്പിക്കണം കന്നാല്യോളേ” എന്നും പറഞ്ഞ് പോയി ഒരു പാളയം ഒറ്റയ്ക്ക് വിജയിച്ച് ധൃഷ്ടദ്യുമ്നന്റെ തൊണ്ടക്കുഴീല് പെരുവിരല് ആഴ്ത്തി “രാവണ പ്രഭു” മോഹന്‍ലാല്‍ സ്റ്റൈലില്‍ “മൊലപ്പാല് കിനിയണുണ്ടാ കുട്ട്യ്യേ?” എന്നൊരു ചോദ്യം ഇല്ലേ? അത് കിടിലന്‍. പിന്നെ ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാന്‍ ദ്രോണര്‍ പഠിപ്പിക്കഞ്ഞത് ഓന്റെ കുറ്റം അല്ലല്ലോ? പാവം ദ്രൌണി. ലോകം നശിക്കണതിലും പന്തീരാണ്ട് കൊല്ലം മഴ ഇല്ലാതാകണതിലും നല്ലതല്ലെ ഒരു പരീക്ഷിത്ത് ചാപിള്ളയാകണത് എന്ന് ധരിച്ചതിലെന്താ തെറ്റ്. പ്രായപൂര്‍ത്തിയാകാത്ത മരുമകനെ ചക്രവ്യൂവത്തില്‍ വിട്ട്, അര്‍ജ്ജുനനെ അവിടുന്ന് മാറ്റി തേര് തെളിച്ച ചാക്രായുധന് എന്ത് ന്യായത്തിന്റെ പേരിലാണ് അവനെ ശപിക്കാന്‍ കഴിയുക? എന്നെട്ടെന്താ നെറ്റീന്ന് ആ കിടുത്താപ്പ് പറിച്ചെറിഞ്ഞ് ഇപ്പോളും ഡിങ്കനെ പോലെ ചോരയും ചിലവും വൃണവുമായി അലയല്ലേ പാവം! തൃശൂര്‍ വടക്കുംനാഥനില് “തൃപ്പ (തൃപ്പുക)“ എന്നൊരു പരി പാടിയുണ്ട്. അതില്‍ ദേവകള്‍ ഒക്കെ വരുമത്രേ. ഇടയ്ക്ക് ശരീരത്തില്‍ വൃണങ്ങളായി അവിടെ വന്ന ഒരു ബ്രാഹമണനെ “ചട്ടമ്പി സ്വാമികള്‍” തിര്‍ച്ചറിഞ്ഞൂത്രേ. അത് ലവനായിരുന്നൂന്ന് മ്മ്ടേ അശ്വഥാമാവ്.

ഈ പടുകൂറ്റന്‍ ഓഫിന് ന്റെ ഗുരുനാഥന് വേണമെങ്കില്‍ ഡിങ്കനെ ശപിച്ച് ദ്രൌണിയെ പോലെ ചിരഞ്ചീവിയായി ഈ ബൂലോഗത്ത് നാറിപ്പുഴുത്തലയാന്‍ വിടാം.

Ziya said...

ഡിങ്കന്‍ ഉവാച: “ചൈതന്യം ശാശ്വതം ശാന്തം
വ്യോമാതീതം നിരഞ്ജനം
നാദബിന്ദുകലാതീതം
തസ്മൈ ശ്രീ ഗുരവേ നമ:“

ന്റെ ഗുരു നാഥോ വണക്കം! വായിക്കണ്ട് ട്ടോ
ഇതില്‍ എവിടെ ശാപം?
സിയ ഉവാ‍ച: ഡിങ്കാ, ഗുരുനാഥന് ഇരിക്കാന്‍ ഒന്നു സമയം കൊടുക്കണുണ്ടോ നീയ്യ്?
ഇത്തിരി ക്ഷമിക്കൂ...നീയ്യ്..ദ്രൌണി നമ്മുടെയെല്ലാരുടേം ഗഡിയാണ്. അവനാണ് ശരിക്കും ഉശിരന്‍

കുറുമാന്‍ said...

വണക്കം ഗുരുവേ......വണക്കം ഡിങ്കാ....വായന തുടങ്ങി......ഇനി എത്രയോ വായിക്കാന്‍ കിടക്കുന്നു ഈ ബ്ലോഗിലെ.....വായിച്ചിട്ട് ഇടക്കിടക്ക് സംശയനിവൃത്തിക്കായി വരാം....പെരുവിരലൊന്നും ആരും ചോദിക്കില്ലാല്ലോ

എന്‍റെ ഗുരുനാഥന്‍ said...

ഡിങ്കന്‍ ജി താങ്കളുടെ ലോകത്തിലെ ഭാഷ ഞാന്‍ മനസ്സിലാക്കി വരുന്നു..........താങ്കള്‍ നല്ലൊരാസ്വാധകനാണെന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നു. താങ്കളുടെ വിവരണത്തിലെ വികാരത്തെ ഞാനുള്‍ക്കൊള്ളുന്നു എന്നിരുന്നാലും എല്ലറ്റിനുമൊരു കാരണമുണ്ടാവുമല്ലോ?

പിന്നെ “അഹം ബീജ പ്രദപിതാ” എന്ന് പറയാന്‍ മറ്റൊരാളുള്ളപ്പോള്‍, അതിന്‍റെ നല്ല വശങ്ങളിലേയ്ക്ക് മാത്രം നാം ചികഞ്ഞാല്‍ പോരേ
തൃപ്പുക ഞാനും കേട്ടീരിയ്ക്കുന്നു...

പിന്നെ ഈ ‘എന്‍റെ ഗുരുനാഥന്‍‘ ഒരു പാവമാണേ....ശാപം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ബോധക്കേടൂ വരുന്നവന്‍
(ഓടോ:ദ്രൌണിയുടെ അത്രകേമനാണോ ഡിങ്കന്‍.........എന്നാല്‍ ശപിയ്ക്കാന്‍ ഒന്നു ശ്രമിയ്ക്കാമായിരുന്നു.)

സിയ:സഹായിച്ചതിന് നന്ദി.....

കുറുമാന്‍: ഗുരുവെന്നുള്ള സംബോധന വേണോ..എന്നീയുള്ളവനൊരു സംശയം...
പെരുവിരലോന്നും വേണ്ട...താങ്കള്‍ക്ക് സ്വാഗതം

എന്‍റെ ഗുരുനാഥന്‍ said...

ഈ വൈദിക സാഹിത്യ പാഠങ്ങള്‍ വായ്മൊഴിയായി സ്വീകരിക്കുന്നതിലൂടെ അല്ലെങ്കില്‍ ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള സ്നേഹയുതമായ ഭക്തിയുത ഭഗവദ് സേവനങ്ങളിലൂടെ, പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ വളരെ പെട്ടെന്ന് തന്നെ സ്വയം മുളപൊട്ടിച്ച് പുറത്ത് വരുകയും ബദ്ധത കളില്‍ നിന്നും, മിഥ്യാബോധങ്ങളില്‍ നിന്നും, ഭയങ്ങളില്‍നിന്നുമുള്ള അഗ്നി ജ്ജ്വാലകളെ കെടുത്തു കയും നമ്മെ രക്ഷിയ്ക്കുകയും ചെയ്യുന്നു.

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

ഭഗവാന്‍ വളരെ പെട്ടെന്ന് തന്നെ സ്വയം മുളപൊട്ടിച്ച് പുറത്ത് വരുകയും
ന്റെ ഗുരു നാഥാ, ആ മുളറ്റ്ക്ക് പ്രത്യേകതയില്ലേ?
7 മുട്ടുള്ള(സന്ധി/വളയം) മുള.. അതു പൊട്ടിച്ച് എന്നല്ലേ?
7 മുട്ടുള്ള എന്നാല്‍ മൂലാധാര-സ്വാദിസ്ഥാന-മണിപൂര-അനാഹതാ-വിശുദ്ധി-ആജ്ഞേയ-സഹസ്രാര പത്മങ്ങളിയൂടെ കുണ്ഡലിനിപ്പാമ്പ് പുറത്ത് വരുന്നതാണോ?

ഡിങ്കന്‍ ഇവിടൊക്കെ തന്നെ കാണും ട്ടോ
തുടരുക :)

എന്‍റെ ഗുരുനാഥന്‍ said...

വന്നതിനും വായിച്ചതിനും നന്ദി ഡിങ്കന്‍ ജി.....യോഗാതലത്തിലാണല്ലോ ഡിങ്കന്‍ ജീ യുടെ പിടുത്തം....വീണ്ടും താങ്കളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.....

എന്‍റെ ഗുരുനാഥന്‍ said...

എപ്പോഴാണോ ആ ബ്രാഹ്മണ പുത്രന്‍(അശ്വദ്ധാമാവ്) തന്‍റെ കുതിരകളെല്ലാം ക്ഷീണിതരാണെന്ന് കണ്ടത്, തനിയ്ക്ക് രക്ഷനേടാന്‍ ഇനി മറ്റൊരു വഴിയുമില്ലെന്ന് ചിന്തിച്ച് ഒടുവിലത്തെ ആയുധ മായി ബ്രഹ്മാസ്ത്രം പ്രയോഗിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.

Dinkan-ഡിങ്കന്‍ said...

അപ്പോള്‍ സംഭവം ഡിങ്കന്‍ ആദ്യം പറഞ്ഞയിടത്തേയ്യ്ക്ക് വന്നു അല്ലേ ന്റെ ഗുരുനാഥോ?
ഇനി അല്‍പ്പം ചര്‍ച്ചയായാലോ?

ധര്‍മ്മയുദ്ധം എന്നത് ഒരിക്കലും “ധര്‍മ്മം പുലര്‍ത്തീരുന്നില്ല”. പാലിനു പകരം “അരിമാവ്” കുടിച്ച് വളര്‍ന്നവന്. ‘സ്വര്‍ണ്ണനാണയ’ കിലുക്കങ്ങളും ‘ശിഷ്യവാത്സല്യ’വും കണ്ട് പിതാവിനെ മനസിലെങ്കിലും ദ്വേഷിക്കുന്ന ഒരുവന്‍ “റിബെല്‍” ആയില്ലെങ്കില്‍ അല്ലേ അതുഭ്തം ഉള്ളൂ.

ഒരു രാത്രി കൊണ്ട് ഒരു പാളയം വിജയിച്ചവന്‍, ക്ഷീണിതനായി നില്‍ക്കുന്ന അവസ്ഥയില്‍ അവസാന പടിയായി “ബ്രഹ്മാസ്ത്രം” തന്നെ പ്രയോഗിച്ചെങ്കില്‍ എന്താ തെറ്റ്? പിന്‍‌വലിക്കാന്‍ അറിയില്ല എന്നതല്ലേ ശരി. (അജ്ഞത കുറ്റമാണൊ?). ഒരു സൂര്യനെ ഒരു ചക്രം കൊണ്ട് മറച്ച് സന്ധ്യ സൃഷ്ടിച്ച് , ഒരു ശിഖണ്ഡിയാല്‍ ദേവവ്രതനെ വീഴ്ത്തീട്ട്, നുണപറഞ്ഞ് ഗുരുവിന്റെ ശിരച്ഛദത്തിന് കാഴചക്കാരായിട്ട്, ദേവേന്ദ്രന്റെ സമ്മാനം ആയ വേല്‍ ഏല്‍ക്കാന്‍ മാത്രം ഘടൊല്‍ക്കചനെ വരുത്തീട്ട്, പാതി താഴ്ന്ന ചക്രം മാറ്റി സ്റ്റെപ്പിനി ഇടുന്നവനെ അമ്പെയ്ത് കൊന്ന് , നിയമം മറന്ന് ഗദായുദ്ധത്തില്‍ തുടയ്ക്കടിച്ച് വീഴ്ത്തി...അങ്ങിനെ ഒരു യുദ്ധം ജയിച്ചര്‍ക്ക് എന്ത് ന്യായം ഉണ്ട് പറയാന്‍ ദ്രൌണിക്കെതിരേ?

ദ്രൌണിയ്ക്ക് ശാപം നല്‍കാന്‍ മതിയായ കാരണം ഉണ്ടോ? എന്തു കൊണ്ട് ദ്രൌണിയെ വധിക്കാതെ ചിരഞ്ചീവിയായി അലയാന്‍ വിടുന്നു. ഒരു യുദ്ധത്തിന്റെ..നാറിയ..രക്തത്താലും പഴുപ്പിനാലും ..അറയ്ക്കുന്ന ഒരു സ്മാരകം ആയി അവന്‍ എന്തു കൊണ്ട് മാറുന്നു?

എന്‍റെ ഗുരുനാഥന്‍ said...

ഒരു രാത്രി കൊണ്ട് ഒരു പാളയം വിജയിച്ചവന്‍, ക്ഷീണിതനായി നില്‍ക്കുന്ന അവസ്ഥയില്‍ അവസാന പടിയായി “ബ്രഹ്മാസ്ത്രം” തന്നെ പ്രയോഗിച്ചെങ്കില്‍ എന്താ തെറ്റ്? പിന്‍‌വലിക്കാന്‍ അറിയില്ല എന്നതല്ലേ ശരി. (അജ്ഞത കുറ്റമാണൊ?).

ഉ:കലിയുടെ പ്രഭാവത്താല്‍ നട്ടം തിരിയുന്നവന്‍റെ ഉള്ളത്തില്‍ ലഭിച്ചിരിയ്ക്കുന്ന വിദ്യയാണത്, കൂടാതെ പാത്രം അറിഞ്ഞ് ഭിക്ഷ കൊടുക്കുക എന്നതും ഇവിടെ ശ്രദ്ധേയമാണ്.....അജ്ഞത കുറ്റമല്ല പക്ഷേ അല്പവിദ്യ ആപത്തല്ലേ ഡിങ്കന്‍ ജീ?




ഒരു സൂര്യനെ ഒരു ചക്രം കൊണ്ട് മറച്ച് സന്ധ്യ സൃഷ്ടിച്ച് , ഒരു ശിഖണ്ഡിയാല്‍ ദേവവ്രതനെ വീഴ്ത്തീട്ട്, നുണപറഞ്ഞ് ഗുരുവിന്റെ ശിരച്ഛദത്തിന് കാഴചക്കാരായിട്ട്, ദേവേന്ദ്രന്റെ സമ്മാനം ആയ വേല്‍ ഏല്‍ക്കാന്‍ മാത്രം ഘടൊല്‍ക്കചനെ വരുത്തീട്ട്, പാതി താഴ്ന്ന ചക്രം മാറ്റി സ്റ്റെപ്പിനി ഇടുന്നവനെ അമ്പെയ്ത് കൊന്ന് , നിയമം മറന്ന് ഗദായുദ്ധത്തില്‍ തുടയ്ക്കടിച്ച് വീഴ്ത്തി...അങ്ങിനെ ഒരു യുദ്ധം ജയിച്ചര്‍ക്ക് എന്ത് ന്യായം ഉണ്ട് പറയാന്‍ ദ്രൌണിക്കെതിരേ?


ഉ: ന്യായവും അന്യായവുമൊക്കെ ഈശ്വരന്‍റെ വിധിവിന്യാസങ്ങളല്ലേ ഡിങ്കന് ജീ അവരുടെ പൂര്‍വ്വ ജന്മങ്ങളെടുത്തു നോക്കിയാലൊരു പക്ഷേ തങ്കള്‍ക്കുള്ള ഉത്തരങ്ങള്‍ ഉടനടി ലഭ്യമായേയ്ക്കും.


ദ്രൌണിയ്ക്ക് ശാപം നല്‍കാന്‍ മതിയായ കാരണം ഉണ്ടോ? എന്തു കൊണ്ട് ദ്രൌണിയെ വധിക്കാതെ ചിരഞ്ചീവിയായി അലയാന്‍ വിടുന്നു. ഒരു യുദ്ധത്തിന്റെ..നാറിയ..രക്തത്താലും പഴുപ്പിനാലും ..അറയ്ക്കുന്ന ഒരു സ്മാരകം ആയി അവന്‍ എന്തു കൊണ്ട് മാറുന്നു?

ഉ: വിതച്ചത് കൊയ്യണം അത് പ്രകൃതി നിയമമാണ് .

Dinkan-ഡിങ്കന്‍ said...

അല്‍പ്പവിദ്യ ആക്കുന്നതാണ്. എന്തുകൊണ്ട് പൂര്‍ണ്ണവിദ്യ അഭ്യസിപ്പിക്കുന്നില്ല. പൂര്‍ണ്ണവിദ്യ അഭ്യസിച്ചിട്ടും ഒരുവന്‍ ഗദായുദ്ധത്തില്‍ തുടയ്ക്കടിക്കുന്നുണ്ടല്ലോ. അത് തെറ്റല്ലാ അല്ലേ?. ഇത് കണ്ട് ഹാലിളകി ഇരുവരുറ്റേയും ഗുരു കൂടിയായ അനന്തരൂപി ബലരാമന്‍ ഭീമനെ കൊല്ലാനായൊ ഒരു വരവുണ്ട് അപ്പോള്‍ ആരാണ് തടുക്കുന്നത്?

ന്യായാന്യായങ്ങള്‍ സുതാര്യമാകണം. അത് ഈശ്വരനായാലും മനുഷ്യനായാലും. അതു കൊണ്ട് തന്നെയാണല്ലൊ ഒരു ഇന്ദ്രന്‍ സഹസ്രഭഗനാകുന്നതും പിന്നെ സഹസ്രാക്ഷനാകുന്നതും. അപ്പോള്‍ വിധിന്യായങ്ങളിലെ മാനം/മാപനം തുല്യതപാലിക്കണം. ദ്രൌണിയുടേ പൂര്‍വ്വജന്മത്തിലെ അക്ഷന്തവ്യമായ തെറ്റ് എന്താണെന്ന് അറിയില്ല ഡിങ്കന്. ഒന്നു വിശദമാക്കാമോ?

അതേ പറയുന്നുള്ളൂ “വിതച്ചത് കൊയ്യണം” അതില്‍ കുടിയാന്‍/പാട്ടക്കാരന്‍/ജന്മി വ്യത്യാസം പാടില്ല. എന്നിട്ട് വിതച്ച എല്ലാവരും കൊയ്തോ ഇല്ലല്ലോ? ചിലര്‍ കാഴ്ചക്കാര്‍, ചിലര്‍ക്ക് പതിരും ചാഴിയും, ചിലര്‍ക്ക് പുന്നെല്ല്..അല്ലേ?

ന്റെ ഗുരു നാഥോ..താങ്കള്‍ തുടരുക. ഇടയ്ക്ക് വരാട്ടോ :) <---- ദേ ഒരു സ്മൈലി പണ്ട് ജരാസന്ധനെ വലിച്ച് കീറുന്ന സമയത്ത് ഭീമന് ചക്രധാരി കൊടുത്ത പോലെ ഒരു സ്മൈലി

എന്‍റെ ഗുരുനാഥന്‍ said...

സര്‍വ്വ സൃഷ്ടികളുടെയും ഉള്ളില്‍ സ്വയം പലേ വിസരണങ്ങളായി കാണപ്പെടുന്ന അങ്ങ് യഥാ ര്‍ത്ഥ ത്തില്‍ പരമദിവ്യോത്തമന്‍ തന്നെയാണ് കൂടാതെ ഭൌതിക ഊര്‍ജ്ജരുപങ്ങളിലെല്ലാം ആത്മീയത ലഭ്യമാക്കുകയും ചെയ്യുന്നു. അവിടുത്തെ ആത്മീയ പ്രഭാവത്താല്‍ ഭൌതികോര്ജ്ജ ങ്ങളുടെ ശക്തിയെ ഉരുക്കിയൊഴുക്കുകയും ചെയ്യുന്നു. നിത്യാനന്ദത്തിലും ആത്മീയ ജ്ഞാന ത്തിലുമാണ് അവിടുന്നെപ്പോഴും കുടികൊള്ളുന്നത്.

എന്‍റെ ഗുരുനാഥന്‍ said...

ഡിങ്കന്‍ ജി, വാദിക്കുകയല്ലാട്ടോ!!

വെറൂം മാസ ചക്ഷുസ്സുകളുടെ ഉടമകളായ നമുക്കാണവിടെ തെറ്റും ശരിയും ഈശ്വരനില്‍ ദ്വന്ദങ്ങളില്ല അവിടെ ഏക ഭാവം മാത്രമേ യുള്ളൂ(ശരിയായ ശുദ്ധമായ നന്മ)

ന്യായാന്യായങ്ങളെപ്പോഴും അവിടെ സുതാര്യമാണ് പക്ഷെ അവയെ നാം മനസ്സിലാക്കണമെനികില്‍ നാം മാംസ് ചക്ഷുവും, ജ്ഞാന ചക്ഷുവും കടന്ന് ദിവ്യ ചക്ഷുവിനുടമയാവണം ...അതുവരെ കാത്തിരിയ്ക്കേണ്ടീത്തന്നെ വരും എന്‍റെ ഡിങ്കന്‍ ജീ...

കുടിയാന്‍/പാട്ടക്കാരന്‍/ജന്മി : ഇതൊക്കെ നമ്മുടെ വെറും വിവക്ഷകളല്ലേ ഇതുമായി അദ്ദേഹത്തിനെന്തു ബന്ധം.....അങ്ങാടിയില്‍ തോറ്റതിനെന്തിനാ അമ്മയുടെ നെഞ്ചത്ത്..........ഈയുള്ളവന്‍ തെറ്റായി എന്തെങ്കിലും പറയുന്നെങ്കില്‍ തിരുത്തണേ...
സ്മൈലിയ്ക്ക് നന്ദി..

വീണ്ടും വരുക..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഏകാദശസ്കന്ധത്തില്‍ , ഭഗവാന്‍ അര്‍ജ്ജുനനു കൊടുത്ത അതേ വിദ്യ നിനക്കും തരാം എന്നു പരഞ്ഞ്‌ ഗീതയിലേ അതേ ഉപദേശങ്ങള്‍ നല്‍കുന്നത്‌ പറയുവാനാണ്‌ പാടു പെട്ട്‌ അദ്ദേഹം ഭാഗവതം എഴുതിയത്‌.

എന്നിട്ടിപ്പോള്‍ നടക്കുന്ന സപ്താഹത്തിലോ - രുഗ്മിണിയാകാനും ഒരുങ്ങി കെട്ടാനും സദ്യ ഉണ്ണനും ഒക്കെ ഉഷാര്‍.

പതിനൊന്നാം സ്കന്ധം വട്ട പൂജ്യം.

അപ്പോള്‍ സഹസ്രഭഗനയ ദേവേന്ദ്രന്‍ വിളിക്കുന്നിടത്തു വരുന്ന വാമനന്മാര്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്തിയില്ലെങ്കിലേ അത്ഭുതമുള്ളു.

ദ്രൗണിയുടെയും ബലിയുടേയും ബാലിയുടെയും ഒക്കെ ആ മഹാപാതകങ്ങളും, വിഭീഷണന്റെ ആ മാഹാത്മ്യവും ഒക്കെ അറിഞ്ഞാല്‍ കൊള്ളാം എന്നെനിക്കും ഉണ്ട്‌.

എന്‍റെ ഗുരുനാഥന്‍ said...

ഓ അര്‍ജ്ജുനാ, ഇനി മറ്റൊരു ബ്രഹ്മാസ്ത്രത്തിന് മാത്രമേ അതിനെ ഖണ്ഡിയ്ക്കാന്‍ സാധിയ്ക്കു കയുള്ളൂ, ആയോധന ശാസ്ത്രത്തില്‍ നിപുണനായ നിനക്ക് നിന്‍റെ ആയുധം ഉപയോഗിച്ചതിന്‍റെ പ്രഭാപൂരത്തെ നിര്‍വീര്യമാക്കാവുന്നതാണ്.

എന്‍റെ ഗുരുനാഥന്‍ said...

ധര്‍മ്മ തത്വങ്ങളറിയുന്ന ഒരാളും ഇത്തരത്തില്‍ അശ്രദ്ധയോടെയിരിയ്ക്കുന്നവരെ, ലഹരി യിലിരിയ്ക്കുന്നവരെ, മതിഭ്രംശം ബാധിച്ചവരെ, നിദ്രയിലുള്ളവരെ, തന്‍റെ രഥത്തില്‍ നിന്ന് യുദ്ധം ഉപേക്ഷിച്ച് ഓടിയകലുന്നവരെ, ഇവരെയൊന്നും ശത്രുവാണെങ്കില്‍ക്കൂടി വധിയ്ക്കാന്‍ പാടുള്ളതല്ല. കൂടാതെ ഒരു ബാലനെയും, ഒരു സ്ത്രീയെയും, മരമണ്ടനായ സത്വത്തെയും, ആത്മാര്‍പ്പണം ചെയ്തവരെയും വധിയ്ക്കാന്‍ ഒരിയ്ക്കലും ധര്‍മ്മ നിയമങ്ങളനുവദിയ്ക്കുന്നില്ല.

നന്ദു said...

അശോക്,
താങ്കള്‍ പറയുകയും ഡിങ്കന്‍ ജീ വിശദീകരിക്കുകയും ചെയ്ത “മുള” bamboo എന്ന അര്‍ത്ഥത്തിലുള്ള മുള തന്നെയാണോ? അതോ മുള പൊട്ടി (സസ്യങ്ങള്‍ വിത്തുകളില്‍ നിന്നും “മുള”പൊട്ടി.. എന്ന അര്‍ഥത്തിലാണോ?. വിശദീകരിക്കാമോ? ഇവിടെ പ്രയാസമാണെങ്കില്‍ ഇ.മെയിലില്‍ പറഞ്ഞാലും മതി.

എന്‍റെ ഗുരുനാഥന്‍ said...

പാശത്താല് ബന്ധിതനായ അശ്വദ്ധാമാവിന്‍റെ ഈ അവസ്ഥ അവര്‍ക്കൊരിയ്ക്കലും സഹിയ്ക്കാവുന്നതായിരുന്നില്ല, പതിവ്രതയായ ആ സ്ത്രീ രത്നം പറഞ്ഞു: അദ്ദേഹത്തെ മോചിതനാക്കൂ, ഒരു ബ്രാഹ്മണനാണ് അദ്ദേഹം, നമ്മുടെ ആത്മീയ ഗുരുസ്ഥാനീയനാണ് ഒരു ബ്രാഹ്മണന്‍.

ജ്യോതിര്‍മയി /ज्योतिर्मयी said...

അശോക് ജി
താങ്കളുടെ ഈ മെയില്‍ ഐ ഡി എവിടെകിട്ടും?‌
“പത്രം പുഷ്പം...” എന്ന ശ്ലോകം ഒന്നുകൂടി നോക്കിയെഴുതാമോ?
നന്ദി.

എന്‍റെ ഗുരുനാഥന്‍ said...

my mail ID is asokamithram@gmail.com

thanks