Sunday, May 13, 2007

1:7 ദ്രോണപുത്രനു ലഭിച്ച ശാപം

കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:

സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:7
ദ്രോണപുത്രനു ലഭിച്ച ശാപം
ശ്ലോകം 1

ശൌനക ഉവാച
നിര്‍ഗതേ നാരദേ സുത
ഭഗവാന്‍ ബാദരായണഃ
ശ്രുതവംസ് തദ്-അഭിപ്രേതം
തതഃ കിം അകരോദ് വിഭുഃ
വിവര്‍ത്തനം

ശൌനക ഋഷി പറഞ്ഞു: ഓ സൂത, മഹാനും ആത്മീയ ശക്തി അളവിലധികം ആര്‍ജ്ജിച്ചയാളുമായ വ്യാസദേവന്‍ ശ്രീ നാരദമുനിയില്‍ നിന്നെല്ലാം ഗ്രഹിച്ചിരിയ്ക്കുന്നു. അങ്ങനെയെങ്കില്‍ നാരദ മഹര്‍ഷി അവിടെ നിന്നും യാത്രയായതിനു ശേഷം വ്യാസദേവന്‍ എന്തൊക്കെയാണ് ചെയ്തത്?

ശ്ലോകം 2

സൂത ഉവാച
ബ്രഹ്മ-നാദ്യം സരസ്വത്യം
ആശ്രമഃ പശ്ചിമേ തതേ
സം‌യപ്രാശ ഇതി പ്രോക്ത
ഋഷീണാം സത്ര-വര്‍ദ്ധാനഃ
വിവര്ത്തനം

ശ്രീ സൂതന്‍ പറഞ്ഞു: വേദങ്ങളില്‍ വളരെ വ്യക്തമായും സൂചിപ്പിച്ചിരിയ്ക്കുന്ന സരസ്വതീ നദി യുടെ പടിഞ്ഞാറെ തീരത്തുള്ള ശമ്യപ്രാശം എന്ന സ്ഥലത്ത് മുനിമാരുടെ ആത്മീയ പ്രവര്‍ത്തന ങ്ങളെ ഉത്തേജിപ്പിയ്ക്കുന്നതിനായി യോഗപരിശീലനം നടത്തുന്നതിനുള്ള ഒരു പര്‍ണ്ണശാല തീര്‍ത്തിരിയ്ക്കുന്നു.

ശ്ലോകം 3

തസ്മില്‍ സ്വ ആശ്രമേ വ്യാസോ
ബദാരി-ശാന്ത-മണ്ടിതേ
അസീനോ ആപ ഉപാസ്പൃശ്യാ
പ്രണീദാദ്ധ്യൌ മനഃ സ്വയം
വിവര്‍ത്തനം

ആ സ്ഥലത്ത്, ശ്രീല വ്യാസദേവന്‍, കുരുവില്ലാപ്പഴങ്ങളുണ്ടാകുന്ന തരുക്കളാല്‍ ആവൃതമായ തന്‍റെ തന്നെ ആശ്രമത്തില്‍, ജലസ്പര്‍ശം നടത്തി ശുദ്ധിവരുത്തി ധ്യാനിയ്ക്കുന്നതിനായി നിലത്തിരുന്നു.

ശ്ലോകം 4

ഭക്തി-യോഗേന മനസി
സമ്മ്യക് പ്രാണിഹിതേ അമലേ
അപസ്യാത് പുരുഷം പൂര്‍ണം
മയം ച തദ്-അപാശ്രയം
വിവര്‍ത്തനം

അങ്ങനെ അദ്ദേഹം തന്‍റെ മനസ്സിനെ ഉറപ്പിയ്ക്കുകയും, പരിപൂര്‍ണമായും അതിനെ ഭക്തിയുത സേവനവുമായി(ഭക്തി യോഗ) ഭൌതികത ലവലേശം പോലും തീണ്ടാതെ ബന്ദിപ്പിയ്ക്കുകയും ചെയ്തു, അങ്ങനെ അദ്ദേഹത്തിന് പരംദിവ്യോത്തമ പുരുഷനായ ഭഗവാനെ തന്‍റെ ബാഹ്യോര്‍ജ്ജ പ്രകൃതിയില്‍ അതും പൂര്‍ണമായ നിയന്ത്രണത്തിന്‍ കീഴില്‍ കാണാന്‍ സാധിച്ചു.

ശ്ലോകം 5

യയ സമ്മോഹിതോ ജീവ
ആത്മാനാം ത്രി-ഗുണാത്മകം
പരോ അപി മനുതേ അനര്‍ത്ഥം
തത്-കൃതം ചാഭിപദ്യതേ
വിവര്‍ത്തനം

പ്രസ്തുത ബാഹ്യോര്‍ജ്ജത്തിന്‍റെ പ്രവര്‍ത്തനം കാരണം ഭൌതിക പ്രകൃതിയുടെ ത്രിഗുണങ്ങളില്‍ നിന്നും ബന്ധവിച്ഛേദനം ചെയ്യുന്ന ജീവസത്ത സാധാരണയായി താന്‍ വീണ്ടും ഒരു ഭൌതിക ഉല്പന്നമെന്ന് ചിന്തിയ്ക്കുകയും അങ്ങനെ ഭൌതിക ദുരിതങ്ങളില്‍ അകപ്പെട്ടുപോകുകയും ചെയ്യുന്നു.
ശ്ലോകം 6

അനര്‍ത്ഥോപസമം സാക്ഷാദ്
ഭക്തി-യോഗം അധോക്ഷജേ
ലോകസ്യാജാനതോ വിദ്വംസ്
ചക്രേ സത്വത-സംഹിതം
വിവര്‍ത്തനം

ജീവസത്തകളുടെ ഭൌതിക കഷ്ടതകള്‍ അവനാവശ്യമില്ലാത്തതാണ് അല്ലെങ്കില്‍ അതൊക്കെ ഒഴിവാ ക്കാവുന്നതാണ് , ഭക്തിയുത ഭഗവദ് സേവനങ്ങളാകുന്ന കണ്ണികളിലൂടെ നമുക്ക് അവയൊക്കെ നേരിട്ട് ലഘൂകരിയ്ക്കാവുന്നതുമാണ് . എന്നാല്‍ നമ്മുടെ പൊതുജനത്തിന് ആ അറിവില്ല അതു
കൊണ്ടാണ് ജ്ഞാനിയായ വ്യാസദേവന്‍ ഈ വൈദിക സാഹിത്യ തപസ്യയ്ക്ക് തുടക്കമിട്ടത്, അത് തീര്‍ച്ചയായും പരമ സത്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

ശ്ലോകം 7

യസ്യം വൈ ശ്രൂയമാനയം
കൃഷ്ണേ പരമ-പുരുഷേ
ഭക്തിര്‍ ഉത്പദ്യതേ പുംസഃ
ശോക-മോഹ-ഭയാപഹ
വിവര്‍ത്തനം

ഈ വൈദിക സാഹിത്യ പാഠങ്ങള്‍ വായ്മൊഴിയായി സ്വീകരിക്കുന്നതിലൂടെ അല്ലെങ്കില്‍ ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള സ്നേഹയുതമായ ഭക്തിയുത ഭഗവദ് സേവനങ്ങളിലൂടെ, പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ വളരെ പെട്ടെന്ന് തന്നെ സ്വയം മുളപൊട്ടിച്ച് പുറത്ത് വരുകയും ബദ്ധത കളില്‍ നിന്നും, മിഥ്യാബോധങ്ങളില്‍ നിന്നും, ഭയങ്ങളില്‍നിന്നുമുള്ള അഗ്നി ജ്ജ്വാലകളെ കെടുത്തു കയും നമ്മെ രക്ഷിയ്ക്കുകയും ചെയ്യുന്നു.

ശ്ലോകം 8

സ സംഹിതം ഭഗവതീം
കൃത്വാനുക്രമ്യ ചാത്മ-ജം
സുഖം അധ്യാപയം ആശ
നിവൃത്തി-നീരതം മുനിഃ
വിവര്‍ത്തനം

മഹാമുനിയായ വ്യാസദേവന്‍ ശ്രീമദ് ഭാഗവതം എഴുതി പൂര്‍ത്തിയാക്കുകയും ഒന്നു കൂടി അത് വായിച്ച് വിശകലനം നടത്തുകയും ചെയ്തതിനു ശേഷം ആത്മ ജ്ഞാനത്തില്‍ മുഴുകിയ തന്‍റെ പുത്രനായ ശുകദേവ ഗോസ്വാമിയെ അവയൊക്കെയും പഠിപ്പിയ്ക്കുകയും ചെയ്തു.

ശ്ലോകം 9

ശൌനക ഉവാച
സ വൈ നിവൃത്തി-നിരതഃ
സര്‍വത്രോപേക്ഷകോ മുനിഃ
കസ്യ വ ബൃഹതീം ഏതം
ആത്മാരാമഃ സമഭ്യാസത്
വിവര്‍ത്തനം

ശ്രീ ശൌനകന്‍ സൂത ഗോസ്വാമിയോടായി ചോദിച്ചു: ശ്രീ ശുകദേവ ഗോസ്വാമി ആദ്യമേ തന്നെ ആത്മ സ്വാശീകാരം സിദ്ധിച്ചയാളാണെന്നാണല്ലോ അങ്ങ് പറഞ്ഞത്, അങ്ങനെയെങ്കില്‍ തന്‍റെ ആത്മാ വിലൂടെ അദ്ദേഹം വളരെ തൃപ്തനും സന്തോഷവാനുമായിരിയ്ക്കണം. ആയതിനാല്‍ എന്തുകൊണ്ടാണ് ഇത്തരം ഒരു അപ്രമേയമായ സാഹിത്യ സൃഷ്ടിയെക്കുറിച്ച് പഠിയ്ക്കണമെന്ന് വീണ്ടും അദ്ദേഹം തീരുമാനിച്ചത്?

ശ്ലോകം 10

സൂത ഉവാച
ആത്മാരാമസ് ച മുനയോ
നിര്‍ഗ്രന്ഥാ അപി ഉരുക്രമേ
കുര്‍വന്തി അഹൈതുകിം ഭക്തിം
ഇത്തം-ഭൂത-ഗുണോ ഹരിഃ
വിവര്‍ത്തനം

എല്ലാ വിവിധങ്ങളായ തലങ്ങളിലുള്ള ആത്മാരാമന്മാരും(ആത്മാവില്‍ നിന്നോ, വ്യക്തിഗത സ്ഫു ലിംഗങ്ങളില്‍ നിന്നോ സന്തോഷം കണ്ടെത്തുന്നവര്‍)പ്രത്യേകിച്ചും ആത്മസാക്ഷാത്കാരത്തിന്‍റെ പാ തയില്‍ സ്ഥാപിതമായ നിലകളിലുള്ളവര്‍, അവര്‍ ഭൌതിക കെട്ടു ബന്ധങ്ങളില്‍ നിന്നും മുക്തരാ ണെങ്കില്‍ പോലും, പരമദിവ്യോത്തമ പുരുഷനായ ഭഗവാന് വേണ്ടി കളങ്കരഹിതമായ ഭക്തിയുത ഭഗവത് സേവനത്തിലേറ്പ്പെടുന്നതിനുള്ള ത്വര ഒരിയ്ക്കലും അവരെ വിട്ടകലുന്നില്ല. അതിനര്‍ത്ഥം ഭഗവാനില്‍ ആത്മീയ ഗുണങ്ങളടങ്ങിയിരിയ്ക്കുന്നു എന്നാണ് ആയതിനാല്‍ മുക്താത്മാക്കളെയു ള്‍പ്പടെ എല്ലാവരെയും അവിടുത്തെ സവിധത്തിലേയ്ക്ക് ആകര്‍ഷിയ്ക്കുവാന്‍ അവിടുത്തേയ്ക്ക് സാധിയ്ക്കുന്നു.
ശ്ലോകം 11

ഹരേര്‍ ഗുണാക്ഷിപ്ത-മതിര്‍
ഭഗവാന്‍ ബാദരായണിഃ
അദ്ധ്യാഗന്‍ മഹദ് ആഖ്യാനം
നിത്യം വിഷ്ണു-ജന-പ്രിയഃ
വിവര്‍ത്തനം

ശ്രീല വ്യാസ ദേവന്‍റെ പുത്രനായ ശ്രീല ശുകദേവ ഗോസ്വാമി ആദ്ധ്യാത്മികമായി മാത്രം ശക്തിയാ ര്‍ജ്ജിച്ചയാളായിരുന്നില്ല മറിച്ച് ഭഗവാന്‍റെ ഭക്തന്മാര്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഈ മഹത്തായ വിവരണമായ ശ്രീമദ് ഭാഗവതം പഠിയ്ക്കുന്നതിലേ യ്ക്കായി ഇറങ്ങിത്തിരിച്ചത്.

ശ്ലോകം 12

പരീക്ഷിതോ അഥ രാജര്‍ഷേര്‍
ജന്മ-കര്‍മ്മ-വിലാപനം
സംസ്ഥം ച പാണ്ഡു-പുത്രാനാം
വക്ഷ്യേ കൃഷ്ണ-കഥോദയം
വിവര്‍ത്തനം

സൂത ഗോസ്വാമി അങ്ങനെ ശൌനക മഹര്‍ഷിയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ മറ്റ് മഹര്‍ഷി മാരെ ഇങ്ങനെ അഭി സംബോധന ചെയ്തു: ഇപ്പോള്‍ ഞാന്‍ ഭഗവാന്‍ ശ്രീകൃഷ്ണനെക്കുറിച്ചും അവിടുത്തെ ജനനത്തെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും, രാജര്‍ഷിയായ പരീക്ഷിത് മഹാ രാജാവിന്‍റെ വിധി വൈപരീത്യത്തെക്കുറിച്ചും കൂടാതെ ലോകക്രമത്തില് പാണ്ഡു പുത്ര ന്മാരുടെ വിരക്തിയെപ്പറ്റിയുള്ള പാഠ ഭാഗങ്ങളും ആദ്ധ്യാത്മികമായി വിവരിയ്ക്കാം.

ശ്ലോകം 13-14

യഥാ മൃതേ കൌരവ-സൃഞ്ജയനാം
വീരേസ്വ അതോ വീര-ഗതീം ഗതേഷു
വൃകോദരാവിധ-ഗദാഭിമര്‍ഷഭഗ്നോരു-
ദണ്ഡേ ദൃതരാഷ്ട്ര-പുത്രേ
ഭര്‍തുഃ പ്രിയം ദ്രൌണിര്‍ ഇതി സ്മ പശ്യാന്‍
കൃഷ്ണ-സുതാനാം സ്വപതാം ശിരാംസി
ഉപാഹരാദ് വിപ്രിയം ഏവ തസ്യ
ജുഗുപ്സിതം കര്‍മ്മ വിഗര്‍ഹയന്തി
വിവര്‍ത്തനം

എപ്പോഴാണോ രണ്ടു പക്ഷമായ കൌരവ യോദ്ധാക്കളും പാണ്ഡവ യോദ്ധാക്കളും കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വീരഗതി പ്രാപിച്ചത് അവരവര്‍ക്ക് വിധിച്ചിരുന്ന ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് തന്നെയാണവര്‍ പോയത്, കൂടാതെ എപ്പോഴാണോ ദൃതരാഷ്ട്ര പുത്രന്‍ ആ യുദ്ധ ഭൂമിയില്‍ വീണ്് വിലപിച്ചത്, ഭീമസേനന്‍റെ ഗദാ പ്രഹരത്താല്‍ അദ്ദേഹത്തിന്‍റെ നട്ടെല്ല് പൊട്ടിയത്, ദ്രോണാചാര്യ രുടെ പുത്രനായ അശ്വദ്ധാമാവ് ദ്രൌപതിയുടെ അഞ്ചു പുത്രന്മാരുടെ ശിരശ്ചേദം ചെയ്ത് തന്‍റെ ഗുരുവിന്റ്റെ സന്തോഷത്തിനായെന്ന് ചിന്തിച്ച് ദക്ഷിണയായി അര്‍പ്പിച്ചത് ഇതൊക്കെ ശത്രുപക്ഷ ത്തിന്‍റെ നാശത്തിന് കാരണമായിരുന്നു എന്നിരുന്നാലും ദുര്യോധനന് ഇത്തരം നിന്ദ്യപ്രവര്‍ത്തികളെ അംഗീകരിയ്ക്കുവാന്‍ സാധിച്ചിരുന്നില്ലെന്ന് മാത്രവുമല്ല ഒരല്പം പോലും അവയില്‍ അദ്ദേഹം സന്തോഷിച്ചിരുന്നുമില്ല.

ശ്ലോകം 15

മാത ശിശൂനാം നിധനം സുതാനാം
നിഷമ്യ ഘോരം പരിതപ്യമാന
തദാരുദാദ് വസ്പ-കലാകുലക്ഷി
തം സന്ത്വ്യാണ്‍ അഹ കിരീടമാലി
വിവര്‍ത്തനം

പാണ്ഡവരുടെ അഞ്ചു പുത്രന്മാരുടെ മാതാവായ ദ്രൌപതി, തന്‍റെ പുത്രന്മാര്‍ക്ക് വന്ന് ഭവിച്ച ഈ ദുര്‍വിധിയെ ഓര്‍ത്തു വിലപിച്ചു, അവരുടെ കണ്ണുകളില്‍ കണ്ണീര്‍ തടാകങ്ങള്‍ സൃഷ്ടിച്ചു. ആ മഹാ നഷ്ടങ്ങളില്‍ നിന്ന് അവരെ സമാധാനിപ്പിയ്ക്കനായി അര്‍ജ്ജുനന്‍ ദ്രൌപതിയോടായി ഇങ്ങനെ ഉര ചെയ്തു:
ശ്ലോകം 16

തദാ സുചസ് തേ പ്രമൃജാമി ഭദ്രേ
യദ് ബ്രഹ്മ-ബന്ധോഃ ശിര അതതയിനഃ
ഗാണ്ഡീവ-മുക്തൈര്‍ വിശിഖൈര്‍ ഉപാഹരേ
ത്വക്രമ്യ യത് സ്നസ്യസി ദഗ്ദ്ധ-പുത്ര
വിവര്‍ത്തനം

“ഓ സ്ത്രീ രത്നമേ, നമ്മുടെ ഗാണ്ഡീവത്തിലെ അമ്പുകളാല് ഞാനിപ്പോള്‍ തന്നെ ആ ബ്രഹ്മണന്‍റെ തലകൊയ്ത് നിനക്ക് സമ്മാനമായി നല്‍കുന്നുണ്ട് അപ്പോള്‍ മാത്രമേ നിന്‍റെ കണ്ണുനീരൊപ്പുന്നതിനും നിന്നെ സമാധാനിപ്പിയ്ക്കുന്നതിനും കഴിയൂ എന്നെനിക്കറിയാം, കൂടാതെ പുത്രന്മാരുടെ ശരീരങ്ങള്‍ ചിതാഗ്നിയില്‍ വച്ചതിനുശേഷം നിനക്കവന്‍റെ ശിരസ്സില്‍ ചവിട്ടി നിന്ന് സ്നാനം ചെയ്യാവുന്നതുമാണ് “.

ശ്ലോകം 17

ഇതി പ്രിയം വല്ഗു-വിചിത്ര-ജല്പൈഃ
സ സന്ത്വായിത്വാച്യുത-മിത്ര-സുത:
അന്വദ്രാവദ് ദംസിത ഉഗ്ര-ധന്വ
കപി-ധ്വജോ ഗുരു-പുത്രം രതേന
വിവര്‍ത്തനം

തേരാളിയും സുഹൃത്തുമായി അപ്രമാദിയാം ഭഗവാനാല്‍ വഴിതെളിയ്ക്കപ്പെട്ട അര്‍ജ്ജുനന്‍ തന്‍റെ മൊഴികളിലൂടെ ആ പ്രിയപ്പെട്ടവളെ സംതൃപ്തയാക്കി. അതിനുശേഷം അദ്ദേഹം സ്വയം പടചട്ടയണിഞ്ഞ് വിനാശകാരികളായ ആയുധങ്ങളുമേന്തി തന്‍റെ രഥത്തിലേയ്ക്ക് ചാടിക്കയറി ആയോധന കലകളുടെ കുലഗുരുവും തന്‍റെ തന്നെയും ഗുരുവുമായ ദ്രോണരുടെയും പുത്രനായ അശ്വദ്ധാമാവിനെയും തേടി യാത്രയായി.

ശ്ലോകം 18

തം അപതന്തം സ വിലക്ഷ്യ ദുരാത്
കുമാര-ഹോദ്വിഗ്ന-മന രഥേന
പരദ്രവത് പ്രാണ-പരിപ്സുര്‍ ഉര്‍വ്യം
യാവദ്-ഗാമം രുദ്ര-ഭയാദ് യഥാ കഃ
വിവര്‍ത്തനം

ദ്രൌപതീ സുതന്മാരുടെ അന്ധകനായ അശ്വദ്ധാമാവ് കുറച്ച് ദൂരെ വച്ച് തന്നെ തന്‍റെ അടുക്കലേയ്ക്ക് അതിശീഘ്രം രഥത്തെ പായിച്ച് വരുന്ന അര്‍ജ്ജുനനെ കണ്ടു. തത്ക്ഷണം തന്നെ തന്‍റെ ജീവന്‍ രക്ഷിയ്ക്കുന്നതിനുള്ള ഭയാക്രാന്തത്തില്‍ ശിവനില്‍ നിന്ന് ഓടി മറഞ്ഞ ബ്രഹ്മാവിനെപ്പോലെ അദ്ദേഹം അവിടം വിട്ടോടി.

ശ്ലോകം 19

യദാശരണം ആത്മാനാം
ഐക്ഷത സ്രന്ത-വജീനാം
അസ്ത്രം ബ്രഹ്മ-ശിരോ മേനേ
ആത്മ-ത്രാണാം ദ്വിജാത്മജഃ
വിവര്‍ത്തനം

എപ്പോഴാണോ ആ ബ്രാഹ്മണ പുത്രന്‍(അശ്വദ്ധാമാവ്) തന്‍റെ കുതിരകളെല്ലാം ക്ഷീണിതരാണെന്ന് കണ്ടത്, തനിയ്ക്ക് രക്ഷനേടാന്‍ ഇനി മറ്റൊരു വഴിയുമില്ലെന്ന് ചിന്തിച്ച് ഒടുവിലത്തെ ആയുധ മായി ബ്രഹ്മാസ്ത്രം പ്രയോഗിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.

ശ്ലോകം 20

അതോപസ്പൃശ്യ സലിലം
സന്തധേ തത് സമഹിതഃ
അജാനണ്‍ അപി സംഹരം
പ്രാണ-കൃച്ച്ര ഉപാസ്ഥിതേ
വിവര്‍ത്തനം

തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് കണ്ട്, ജലസ്പര്‍ശം നടത്തി ദേഹശുദ്ധിവരുത്തി ശ്രദ്ധയെ കേന്ദ്രീകരിച്ച് അദ്ദേഹം അണ്വായുധം വര്‍ഷിയ്ക്കുന്നതിനുള്ള മന്ത്രോച്ചാരണങ്ങള്‍ ആരംഭിച്ചു. എന്നിരുന്നാലും ഇത്തരം ആയുധങ്ങളെ പിന് വലിയ്ക്കുന്നതിനുള്ള വിദ്യ അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല.
ശ്ലോകം 21

തതഃ പ്രദുഷ്കൃതം തേജഃ
പ്രചണ്ഡം സര്‍വ്വതോ ദിശം
പ്രാണാപദം അഭിപ്രേക്ഷ്യ
വിഷ്ണും ജിഷ്ണുര്‍ ഉവാച ഹ
വിവര്‍ത്തനം

അപ്പോള്‍ത്തന്നെ ഒരു തീവ്ര പ്രകാശം അവിടമാകെ എല്ലാ ദിശയിലേയ്ക്കും വ്യാപിയ്ക്കാന്‍ തുടങ്ങി. അര്‍ജ്ജുനന്‍റെ ജീവനെ അപകടപ്പെടുത്താന്‍ തക്ക ഭയാനകമായിരുന്നു ആ വെളിച്ചത്തിന്‍റെ തീവ്രത, അതുകൊണ്ട് തന്നെ അര്‍ജ്ജുനന്‍ ഭഗവാന്‍ ശ്രീ കൃഷ്ണനെ ധ്യാനിയ്ക്കാനാരംഭിച്ചു.

ശ്ലോകം 22

അര്‍ജ്ജുന ഉവാച
കൃഷ്ണ കൃഷ്ണ മഹാ-ബാഹോ
ഭക്താനാം അഭയങ്കരാ
ത്വം ഏകോ ദഹ്യമാനാനാം
അപവര്‍ഗ്ഗോ അസി സംസൃതേഃ
വിവര്‍ത്തനം

പാര്‍ത്ഥന്‍ പറഞ്ഞു:അല്ലയോ ഭഗവാനേ ശ്രീ കൃഷ്ണാ, പരമ കാരുണികനായ പരമ ദിവ്യോത്തമ പുരുഷനാണങ്ങ്. അത് കൊണ്ട് തന്നെ അവിടുത്തെ ശക്തികള്‍ക്ക് പാരമ്യങ്ങളില്ല. ആയതിനാല്‍ അവിടുത്തേയ്ക്ക് മാത്രമേ ഭക്തന്മാരുടെ ഉള്ളില്‍ ചേക്കേറുന്ന ഭയാദി ദോഷങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിയ്ക്കുകയുള്ളൂ. ഭൌതിക ദുഃഖങ്ങളാകുന്ന തീച്ചൂളയില്പ്പെട്ടുഴലുന്ന സര്‍വ്വര്‍ക്കും അങ്ങയില്‍ മാത്രമേ മുക്തി പദം തേടാന്‍ സാധിയ്ക്കുകയുള്ളൂ.

ശ്ലോകം 23

ത്വം അദ്യഃ പുരുഷഃ സാക്ഷാദ്
ഈശ്വരഃ പ്രകൃതേഃ പരഃ
മയം വ്യൂഢസ്യ് ചിച്-ചക്ത്യ
കൈവല്യേ സ്ഥിത ആത്മനി
വിവര്‍ത്തനം

സര്‍വ്വ സൃഷ്ടികളുടെയും ഉള്ളില്‍ സ്വയം പലേ വിസരണങ്ങളായി കാണപ്പെടുന്ന അങ്ങ് യഥാ ര്‍ത്ഥ ത്തില്‍ പരമദിവ്യോത്തമന്‍ തന്നെയാണ് കൂടാതെ ഭൌതിക ഊര്‍ജ്ജരുപങ്ങളിലെല്ലാം ആത്മീയത ലഭ്യമാക്കുകയും ചെയ്യുന്നു. അവിടുത്തെ ആത്മീയ പ്രഭാവത്താല്‍ ഭൌതികോര്ജ്ജ ങ്ങളുടെ ശക്തിയെ ഉരുക്കിയൊഴുക്കുകയും ചെയ്യുന്നു. നിത്യാനന്ദത്തിലും ആത്മീയ ജ്ഞാന ത്തിലുമാണ് അവിടുന്നെപ്പോഴും കുടികൊള്ളുന്നത്.

ശ്ലോകം 24

സ ഏവ ജീവ-ലോകസ്യ
മയ-മോഹിത-ചേതസഃ
വിധാത്സേ സ്വേന വീര്യേന
ശ്രേയോ ധര്‍മ്മാദി-ലക്ഷണം
വിവര്‍ത്തനം

ഇങ്ങനെയൊക്കെ ആണെങ്കില്‍ക്കൂടി, ഭൌതികോര്‍ജ്ജത്തിന്‍റെ പ്രഭാവങ്ങള്‍ക്കും ഉപരിയാണ് അവി ടുന്നെങ്കില്‍ക്കൂടി മത ധര്‍മ്മങ്ങളാല്‍ സ്വരൂപിയ്ക്കപ്പെട്ട മുക്തിയുടെ നാല് നിയമങ്ങളെയും ബദ്ധാ ത്മാവിന്‍റെ പരമമായ നന്മയ്ക്കായി അവിടുന്ന് സാക്ഷാത്കരിയ്ക്കുന്നു.

ശ്ലോകം 25

തഥായം ചാവതരസ് തേ
ഭൂവോ ഭാര-ജിഹിര്‍ഷയ
സ്വാനാം ചാനന്യ-ഭാവനം
അനുദ്ധ്യാനയ ചാസകൃത്
വിവര്‍ത്തനം

അങ്ങനെ ലോകത്തിലെ ബദ്ധതയെ ഇല്ലായ്മ ചെയ്യുവാനായും അവിടുത്തെ തോഴര്ക്ക് സത്ഗതി ഉണ്ടാക്കുന്നതിനുമായി പ്രത്യേകിച്ചും ഭക്തന്മാരെ സഹായിയ്ക്കുന്നതിന് മാത്രമായി വിവിധ അവതാരങ്ങളായി ഇഹലോകത്തിലേയ്ക്ക് വരുന്നു.
ശ്ലോകം 26

കിം ഇദം സ്വിത് കുതോ വേതി
ദേവ-ദേവ ന വേദ്മി അഹം
സര്‍വ്വതോ മുഖം അയതി
തേജഃ പരമ-ദാരുണം
വിവര്‍ത്തനം

ഓ ദേവധിദേവാ, എങ്ങനെയാണ് ഇത്രയും അപകടകാരിയായ ഈ ഉജ്ജ്വല ദീപ്തി ഇവിടമാകെ പരക്കുന്നത്? എവിടെനിന്നാണിത് വരുന്നത്? എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല.

ശ്ലോകം 27

ശ്രീ ഭഗവാന്‍ ഉവാച
വേത്തേദം ദ്രോണ-പുത്രസ്യ
ബ്രഹ്മം അസ്ത്രം പ്രദര്‍ശിതം
നൈവസു വേദ സംഹാരം
പ്രാണ-ബദ്ധ ഉപസ്തിതേ
വിവര്‍ത്തനം

പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ അരുള്‍ ചെയ്തു: ദ്രോണസുതനുടെ പ്രവൃത്തിയാണിതെ ന്ന് നീ എന്നില്‍ നിന്നറിഞ്ഞാലും. അണ്വായുധ ശക്തിയുള്‍ക്കൊള്ളുന്ന ബ്രഹ്മാസ്ത്രത്തെ അവന്‍ പുറപ്പെടുവിച്ചു കഴിഞ്ഞു, അതുമല്ല ആ പ്രഭാപൂരത്തെ എങ്ങനെ പിന് വലിയ്ക്കണമെന്ന് ദ്രൌണിയ്ക്ക് അറിയുകയുമില്ല. മറ്റ് ഗത്യന്തരമില്ലാതെ അവന് ചെയ്തു പോയതാണ്, ആസന്നമായ മരണഭയത്താലവന് അങ്ങനെ ചെയ്യേണ്ടി വന്നു .

ശ്ലോകം 28

ന ഹി അസ്യാന്യാതമം കിഞ്ചിത്
അസ്ത്രം പ്രത്യാവഘര്‍ഷണം
ജാഹി അസ്ത്ര-തേജ ഉന്നദ്ധം
അസ്ത്ര-ജ്നോ ഹി അസ്ത്ര-തേജസ
വിവര്‍ത്തനം

ഓ അര്‍ജ്ജുനാ, ഇനി മറ്റൊരു ബ്രഹ്മാസ്ത്രത്തിന് മാത്രമേ അതിനെ ഖണ്ഡിയ്ക്കാന്‍ സാധിയ്ക്കു കയുള്ളൂ, ആയോധന ശാസ്ത്രത്തില്‍ നിപുണനായ നിനക്ക് നിന്‍റെ ആയുധം ഉപയോഗിച്ചതിന്‍റെ പ്രഭാപൂരത്തെ നിര്‍വീര്യമാക്കാവുന്നതാണ്.

ശ്ലോകം 29

സൂത ഉവാച
ശ്രുത്വാ ഭഗവതാ പ്രോക്തം
ഫല്‍ഗുണാഃ പര-വീര-ഹ
സ്പൃഷ്ടവപസ് തം പരിക്രമ്യ
ബ്രഹ്മം ബ്രഹ്മാസ്ത്രം സന്ധദേ
വിവര്‍ത്തനം

ശ്രീ സൂത ഗോസ്വാമി പറഞ്ഞു: പരമദിവ്യോത്തമ പുരുഷനായ ഭഗവാനില്‍ നിന്നും ഇത്രയും ശ്രവിച്ച ഉടന്‍ തന്നെ അര്‍ജ്ജുനന്‍ ജലസ്പര്‍ശം നടത്തി ശുദ്ധിവരുത്തി, ഭഗവാന് ശ്രീ കൃഷ്ണനെ ഒരു വലം വച്ച് തന്‍റെ ബ്രഹ്മാസ്ത്രത്തെ ദ്രൌണിയുടെ അസ്ത്രത്തെ നിര്‍വീര്യമാക്കുന്നതിനായി വിക്ഷേപിച്ചു.

ശ്ലോകം 30

സംഹത്യാന്യോന്യം ഉഭയോസ്
തേജസി ശര-സം‌വൃതേ
അവൃത്യാ രോദസി ഖം ച
വവൃദ്ധതേ അര്‍ക്ക-വഹ്നിവത്
വിവര്‍ത്തനം

എപ്പോഴാണോ രണ്ട് ബ്രഹ്മാസ്ത്രങ്ങളുടെയും രശ്മികള്‍ കൂട്ടിമുട്ടിയത്, സൂര്യവലയം പോലെ വൃത്താകൃതിയില്‍ അഗ്നി വ്യാപിയ്ക്കാന്‍ തുടങ്ങി, ഗ്രഹഖചിതങ്ങളായ ബാഹ്യതലങ്ങളിലേ യ്ക്കും ആ ജ്ജ്വാല ആവരണം ചെയ്യാന്‍ തുടങ്ങി.
ശ്ലോകം 31

ദൃഷ്ടവസ്ത്ര-തേജസ് തു തയോസ്
ത്രില്‍ ലോകാന്‍ പ്രദാഹന്‍ മഹത്
ദഹ്യമാനഃ പ്രജാഃ സര്‍വ്വഃ
സം‌വര്‍തകം അമാംസത
വിവര്‍ത്തനം

ത്രിലോകങ്ങളിലും വസിയ്ക്കുന്ന ജീവാത്മാക്കള്‍ ഈ ആയുധങ്ങളുടെ കുട്ടിമുട്ടലുകളില്‍ നിന്നുള വായ താപത്താല്‍ പൊള്ളലേറ്റ് വലഞ്ഞു. സംഹാരവേളയില്‍ അനുഭവപ്പെട്ട സം‌വര്‍ത്തകാഗ്നിയെ ഓര്‍മ്മിപ്പിയ്ക്കുന്നാതായിരുന്നു അത്.

പ്രജോപദ്രവം അലക്ഷ്യ
ലോക-വ്യതികരം ച തം
മതം ച വസുദേവസ്യ
സംജഹരാര്‍ജ്ജുനോ ദ്വയം
വിവര്‍ത്തനം

പൊതു ജനങ്ങളുടെ ഈ പരിഭ്രമങ്ങള്‍ കണ്ടിട്ടെന്നോണം സര്‍വ്വ ഗ്രഹങ്ങളുടെയും ആസന്ന മായ നാശത്തെ ഗ്രഹിച്ച അര്‍ജ്ജുനന്‍ വളരെ പെട്ടെന്ന് തന്നെ ഭഗവാന്‍ കൃഷ്ണന്‍റെ ഇച്ഛ പോലെ രണ്ട് ബ്രഹ്മാസ്ത്രങ്ങളെയും പിന് വലിച്ചു.

ശ്ലോകം 33

തത അസദ്യ തരസ
ദാരുണം ഗൌതമി-സുതം
ബാബന്ധാമര്‍ഷ-തമ്രാക്ഷഃ
പസും രസനയ യഥാ
വിവര്‍ത്തനം

ദേഷ്യത്താല്‍ ചെമ്പുരുളകള്‍ പോലെ കണ്ണുകള്‍ ചുവന്ന അര്‍ജ്ജുനന്‍ തന്‍റെ സാമര്‍ത്ഥ്യത്താല്‍ ഗൌതമീ പുത്രനെ കീഴ്പ്പെടുത്തുകയും ഒരു വന്യമൃഗത്തെപ്പോലെ പാശത്താല്‍ ബന്ദിയ്ക്കുകയും ചെയ്തു.

ശ്ലോകം 34

ശിബിരായ നിനിശാന്തം
രാജ്ജ്വ ബദ്ധ്വാ രിപൂം ബലാത്
പ്രഹാര്‍ജ്ജുനം പ്രകൂപിതോ
ഭഗവാന്‍ അംബുജേക്ഷണഃ
വിവര്‍ത്തനം

ബന്ദനസ്ഥനായ അശ്വദ്ധാമാവിനെ അതിനുശേഷം തന്‍റെ പാളയത്തിലേയ്ക്ക് കൊണ്ടു പോകുന്നതിനായി അര്‍ജ്ജുനന്‍ തീരുമാനിച്ചു. പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍, കോപാക്രാന്തനായ അര്‍ജ്ജുനനെ തന്‍റെ കമലാക്ഷങ്ങളാല്‍ വീക്ഷിച്ച് ഇത്തരത്തില്‍ മൊഴിഞ്ഞു:

ശ്ലോകം 35

മൈനം പാര്‍ത്ഥാര്‍ഹസി ത്രാതും
ബ്രഹ്മ-ബന്ധൂം ഇമം ജാഹി
യോ അസവ അനഗസഃ സുപ്താന്‍
അവാധീന്‍ നിസി ബലകാന്‍
വിവര്‍ത്തനം

ഭഗവാന്‍ കൃഷ്ണന്‍ അരുള്‍ ചെയ്തു: അല്ലയോ അര്‍ജ്ജുനാ, ബ്രാഹ്മണ ബന്ധു എന്ന് ചിന്തിച്ച് നീ ഇവനെ മോചിപ്പിയ്ക്കേണ്ട ആവശ്യമില്ല കാരണം ഉറക്കത്തിലായിരുന്ന നിഷ്കളങ്കരായ പി ഞ്ചു ബാലന്മാരെയാണിവന്‍ അതിദാരുണമായി കൊലചെയ്തത്.

ശ്ലോകം 36

മത്തം പ്രമത്തം ഉന്മത്തം
സുപ്തം ബലം സ്ത്രീയം ജാതം
പ്രാപന്നം വിരാതം ഭീതം
ന രിപും ഹന്തി ധര്‍മ്മ-വിത്
വിവര്‍ത്തനം

ധര്‍മ്മ തത്വങ്ങളറിയുന്ന ഒരാളും ഇത്തരത്തില്‍ അശ്രദ്ധയോടെയിരിയ്ക്കുന്നവരെ, ലഹരി യിലിരിയ്ക്കുന്നവരെ, മതിഭ്രംശം ബാധിച്ചവരെ, നിദ്രയിലുള്ളവരെ, തന്‍റെ രഥത്തില്‍ നിന്ന് യുദ്ധം ഉപേക്ഷിച്ച് ഓടിയകലുന്നവരെ, ഇവരെയൊന്നും ശത്രുവാണെങ്കില്‍ക്കൂടി വധിയ്ക്കാന്‍ പാടുള്ളതല്ല. കൂടാതെ ഒരു ബാലനെയും, ഒരു സ്ത്രീയെയും, മരമണ്ടനായ സത്വത്തെയും, ആത്മാര്‍പ്പണം ചെയ്തവരെയും വധിയ്ക്കാന്‍ ഒരിയ്ക്കലും ധര്‍മ്മ നിയമങ്ങളനുവദിയ്ക്കുന്നില്ല.

ശ്ലോകം 37

സ്വ-പ്രണാന്‍ യഃ പര-പ്രാണൈഃ
പ്രാപുസ്നതി അഗൃണഃ ഖാലഃ
തദ്-വദസ് തസ്യ ഹി ശ്രേയോ
യദ്-ദോഷാദ് യതി അദഃ പുമാന്‍
വിവര്‍ത്തനം

ഒരു നിഷ്ഠൂരനായ അല്ലെങ്കില്‍ അധമനായ ഒരുവന്‍ തന്‍റെ ജീവിതോപാധി മറ്റുള്ളവരുടെ ജീവന്‍ വിലപറഞ്ഞു നേടുന്നുവെങ്കില്‍ അവന് വധശിക്ഷ വളരെയധികം യോചിയ്ക്കുന്ന ഒന്നാണ്, അതയാളുടെ തന്നെ സദ്ഗതിയ്ക്കായി ചേയ്യേണ്ടതുമാണ് അല്ലെങ്കില്‍ അത്തരക്കാര്‍ വീണ്ടും താണ തലങ്ങളിലേയ്ക്ക് നിപതിയ്ക്കാനുള്ള സാദ്ധ്യതയേറുന്നു.

ശ്ലോകം 38

പ്രതിശ്രുതം ച ഭവത
പാഞ്ചാല്യൈ സൃണ്വതോ മ മ
അഹരീസ്യേ ശിരസ് തസ്യ
യസ് തേ മനീനി പുത്ര-ഹ
വിവര്‍ത്തനം

അതു മല്ല, ദ്രൌപതിയുടെ പുത്രന്മാരെ വധിയ്ക്കുന്നവരുടെ ശിരച്ഛേദം ചെയ്ത് കൊണ്ടുവന്ന് അവളുടെ മുന്നില്‍ വയ്ക്കാമെന്ന നിന്‍റെ പ്രതിജ്ഞയും നാം സ്വയം കേട്ടിരിയ്ക്കുന്നു
ശ്ലോകം 39

തദ് അസൌ വാദ്ധ്യാതം പാപ
അതതയ്യ് ആത്മ-ബന്ധു-ഹ
ഭര്‍തുസ് ച വിപ്രിയം വീര
കൃതവാന്‍ കുല-പാംസനഃ
വിവര്‍ത്തനം

ഇവന്‍ ഒരു ചതിയനും കൊലയാളിയുമാണ് കൂടാതെ നിന്‍റെ തന്നെ കുടുംബത്തിനാണിവന്‍ നാശം വിതച്ചിരിയ്ക്കുന്നത്. അതുമാത്രവുമല്ല, അവന്‍ തന്‍റെ ഗരുവില്‍ അതൃപ്തനുമാണ് . ബന്ധു ജനങ്ങളെ ഒട്ടാകെ അഗ്നിയ്ക്കിരയാക്കിയ ഇവനെ ഇനി അവശേഷിപ്പിയ്ക്കേണ്ട കാര്യമില്ല, കൊന്നു കളയൂ!!

ശ്ലോകം 40
സൂത ഉവാച
ഏവം പരിക്ഷത ധര്‍മ്മം
പാര്‍ത്ഥഃ കൃഷ്ണേന ചോദിതഃ
നൈച്ചാദ് ദന്തും ഗുരു-സൂതം
യദ്യാപി ആത്മ-ഹനം മഹാന്‍
വിവര്‍ത്തനം

സൂത ഗോസ്വാമി പറഞ്ഞു: ധര്‍മ്മനിയമങ്ങളില്‍ കൃഷ്ണന്‍ സതാത്മാവായ അര്‍ജ്ജുനനെ പരീക്ഷിയ്ക്കുകയായിരിന്നിട്ട് കൂടി, ദ്രോണസുതനെ വധിയ്ക്കുന്നതിനായി പ്രോത്സാഹിപ്പി യ്ക്കുകയാണിവിടെ, അശ്വദ്ധാമാവ് ഒരു നിന്ദ്യനായ കൊലയാളിയാണ്, അതും തന്‍റെ തന്നെ കുടുംബത്തെയാണ് ആക്രമിച്ചിരിയ്ക്കുന്നത്, എന്നിട്ടും ഭഗവാന്‍ കൃഷ്ണന്‍റെ വധിയ്ക്കു വാനുള്ള ഉത്തരവ് അര്‍ജ്ജുനന് സാധൂകരിയ്ക്കാവുന്നതായിരുന്നില്ല.
ശ്ലോകം 41

അതോപേത്യ സ്വ-ശിബിരം
ഗോവിന്ദ-പ്രിയ—സാരഥിഃ
ന്യാവേദയത് തം പ്രിയായൈ
ശോചന്ത്യ ആത്മ-ജന്‍ ഹതാന്‍
വിവര്‍ത്തനം

അര്‍ജ്ജുനനും കൂടെ തന്‍റെ ഉത്തമ സുഹൃതും തേരാളിയുമായ ശ്രീകൃഷ്ണനും തങ്ങളുടെ പാളയത്തിലെത്തിയതിനു ശേഷം, വധിയ്ക്കപ്പെട്ട തന്‍റെ പ്രിയപുത്രന്മാരെക്കുറിച്ച് ഓര്‍ത്തു വിലപിയ്ക്കുന്ന പ്രിയ പത്നിയുടെ മുന്നിലേയ്ക്ക് ആ കൊലയാളിയെ വലിച്ചിട്ടു.

ശ്ലോകം 42

തഥാഹൃതം പശുവത് പാശ-ബദ്ധം
അവന്-മുഖം കര്‍മ്മ-ജുഗുപ്സിതേന
നിരീക്സ്യ കൃഷ്ണാപകൃതം ഗുരോഃ സൂതം
വാമ-സ്വഭാവ കൃപയ നനാമ ച
വിവര്‍ത്തനം

ശ്രീ സൂത ഗോസ്വാമി പറഞ്ഞു: പാശത്താല്‍ വരിഞ്ഞ് മുറുക്കി ബന്ധനസ്ഥനായി ഒരു മൃഗത്തെപ്പോലെ ഉരിയാടാതെ കിടക്കുന്ന അശ്വദ്ധാമാവിനെ ദ്രൌപതി അപ്പോള്‍ കണ്ടു. ഒരു വീരന് ഒരിയ്ക്കലും യോജിയ്ക്കാത്ത രീതിയില്‍ നിയമലംഘനം നടത്തിയ അയാളെ ദ്രൌപതി സാകൂതം നോക്കി നിന്നു. സ്ത്രീസഹജമായ ക്ഷമാശീലത്താലും കൂടാതെ സ്വതവെ നല്ല പെരുമാറ്റത്തിനുടമയുമായ ദ്രൌപതി, ആ ബ്രാഹ്മണകുമാരനെ എന്നിട്ടും ആദരിച്ചു.

ശ്ലോകം 43

ഉവാച ചാസഹന്ത്യ അസ്യ
ബാന്ധനാനയനം സതി
മുച്യതം മുച്യതം ഏഷ
ബ്രഹ്മണോ നിതരം ഗുരുഃ
വിവര്‍ത്തനം

പാശത്താല് ബന്ധിതനായ അശ്വദ്ധാമാവിന്‍റെ ഈ അവസ്ഥ അവര്‍ക്കൊരിയ്ക്കലും സഹിയ്ക്കാവുന്നതായിരുന്നില്ല, പതിവ്രതയായ ആ സ്ത്രീ രത്നം പറഞ്ഞു: അദ്ദേഹത്തെ മോചിതനാക്കൂ, ഒരു ബ്രാഹ്മണനാണ് അദ്ദേഹം, നമ്മുടെ ആത്മീയ ഗുരുസ്ഥാനീയനാണ് ഒരു ബ്രാഹ്മണന്‍.

ശ്ലോകം 44

സരഹസ്യോ ധനുര്‍-വേദഃ
ശവിസര്‍ഗോപശമ്യമഃ
അസ്ത്ര-ഗ്രാമസ് ച ഭവത
ശിക്ഷിതോ യദ്-അനുഗ്രഹാത്
വിവര്‍ത്തനം

ദ്രോണാചാര്യരുടെ കൃപയാല്‍ അദ്ദേഹം ധനുര്‍വിദ്യ വശമാക്കി വില്ലുകുലയ്ക്കുന്നതിനും ആയുധ ങ്ങളെ നിയന്ത്രിയ്ക്കുന്നതിനുമുള്ള ഗൂഢകാഹനം നടത്തി.

ശ്ലോകം 45

സ ഏഷ ഭഗവാന്‍ ദ്രോണഃ
പ്രജാ-രൂപേന വര്‍ത്തതേ
തസ്യാത്മനോ അര്‍ത്ഥം പത്നി അസ്തേ
നാന്വഗദ് വിരാസുഃ കൃപി
വിവര്‍ത്തനം

ദ്രോണാചാര്യര്‍ ഇന്നും തന്‍റെ പുത്രനിലൂടെ ജീവിയ്ക്കുന്നു. തനിയ്ക്കൊരു തുണയായി ഒരു പുത്രനുണ്ടായിരുന്നതിനാല്‍ ദ്രോണ പത്നി കൃപി തന്‍റെ ഭര്‍ത്താവിന്‍റെ മരണ വേളയില്‍ സതി അനുഷ്ഠിച്ചിരുന്നില്ല.

(തുടരും)

Saturday, May 12, 2007

1:6 നാരദ-വ്യാസ സംഭാഷണങ്ങള്‍ തുടരുന്നു…

കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:


സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:6

നാരദ-വ്യാസ സംഭാഷണങ്ങള്‍ തുടരുന്നു…
ശ്ലോകം 1

സുത ഉവാച
ഏവം നിഷമ്യ ഭഗവാന്‍
ദേവര്‍ഷേര്‍ ജന്മ കര്‍മ്മച
ഭൂയഃ പാപ്രച്ച തം ബ്രഹ്മന്‍
വ്യാസഃ സത്യവതീ-സുതഃ
വിവര്‍ത്തനം

സൂതന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണരേ, ശ്രീ നാരദരുടെ ജനന രഹസ്യത്തെയും പ്രവര്ത്തനങ്ങളെയുംകുറിച്ച് കേട്ട സത്യവതീ സുതനായ ഭഗവാന്‍റെ അവതാരങ്ങളിലൊന്നായ വ്യാസദേവന്‍ ഇത്തരത്തില്‍ തന്‍റെ അന്വോഷണങ്ങള്‍ തുടര്‍ന്നു:

ശ്ലോകം 2

വ്യാസ ഉവാച
ഭിക്ഷുഭിര്‍ വിപ്രവസിതേ
വിജ്ഞാന ദേഷതൃഭിസ് തവ
വര്‍ത്തമാനോ വയസ്യ അദ്യേ
തതഃ കിം അകരോദ് ഭവാന്‍
വിവര്‍ത്തനം

ശ്രീ വ്യാസദേവന്‍ ചോദിച്ചു: നാരദരേ, താങ്കളുടെ ഈ ജീവിതം ആരംഭിയ്ക്കുന്നതിന് മുന്‍പ് ആത്മീയ ജ്ഞാനത്തിന്‍റെ സാങ്കത്തികങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ച ആ മുനിവര്യന്മാര്‍ അങ്ങയുടെ ഭവനം വിട്ട് പോകുമ്പോള്‍ എന്താണങ്ങ് അവര്‍ക്കായി നല്‍കിയത്?

ശ്ലോകം 3

സ്വയംഭൂവ കയ വൃത്ത്യ
വര്‍ത്തിതം തേ പരം വയഃ
കഥം ചേദം ഉദാശ്രക്ഷിഃ
കലേ പ്രപ്തേ കലേവരം

വിവര്‍ത്തനം

അല്ലയോ ബ്രഹ്മ പുത്രാ, ആ ദീക്ഷ സ്വീകരിച്ചതിനു ശേഷം അങ്ങയുടെ ജീവിതം എങ്ങനെയാണ് കടന്നു പോയത്? നാളതുവരെ ഉണ്ടായിരുന്ന താങ്കളുടെ പഴയ ശരീരം ഉപേക്ഷിച്ച് എങ്ങനെയാണ് ഇപ്പോഴുള്ള ഈ ശരീരം സ്വീകരിച്ചത്?

ശ്ലോകം 4

പ്രക്-കല്പ-വിഷയം ഏതം
സ്മൃതിം തേ മുനി-സത്തമ
ന ഹി ഏഷ വ്യവധാത് കാല
ഏഷ സര്‍വ്വ-നിരാകൃതിഃ

വിവര്‍ത്തനം

അല്ലയോ മുനിസത്തമാ, കാലം എല്ലാത്തിനെയും അതിന്‍റെ പോക്കില്‍ നശിപ്പിയ്ക്കുന്നു, എന്നിട്ടും എങ്ങനെയാണ് ബ്രഹ്മാവിന്‍റെ മറ്റൊരു ദിവസത്തില്‍ നടന്ന ഇക്കാര്യങ്ങള്‍ ഇത്രയും തെളിമയോടെ അങ്ങയുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നത്? അതും കാലത്തിന്‍റെ വൈരുദ്ധ്യങ്ങളൊന്നുമേല്ക്കാതെ!

ശ്ലോകം 5

നാരദ ഉവാച
ഭിക്ഷുഭിര്‍ വിപ്രാവസിതേ
വിജ്ഞാനദേഷതൃഭിര്‍ മമ
വര്‍ത്തമാനോ വയസ്യ അദ്യേ
തത ഏതദ് അകരസം
വിവര്‍ത്തനം

ശ്രീ നാരദര്‍ പറഞ്ഞു: ആത്മീയതയുടെ സാങ്കേതിക ജ്ഞാനം എന്നിലേയ്ക്ക് പകര്‍ന്നു നല്‍കിയ ആ മഹാമുനിമാര്‍, എന്നെ വിട്ട് ദൂരദേശങ്ങളിലേയ്ക്കവരുടെ സഞ്ചാരം തുടര്‍ന്നു, എനിയ്ക്കെന്‍റെ ജീവിതം ഇങ്ങനെ കഴിച്ചു കൂട്ടേണ്ടിയും വന്നു.
ശ്ലോകം 6

ഏകാത്മജ മേ ജനാനി
യോസിന്‍ മൂഢ ച കിങ്കരി
മയ്യ് ആത്മജേ അനന്യ-ഗതൌ
ചക്രേ സ്നേഹാനുബന്ധനം
വിവര്‍ത്തനം

ഒരു സാധാരണ വീട്ടുജോലിക്കാരിയായ എന്‍റെ മാതാവിന്‍റെ ഒരേയൊരു സന്തതിയായിരുന്നു ഞാന്‍. ആയതിനാല്‍ എന്നില്‍ മാത്രമായിരുന്നു അവര്‍ക്കുള്ള ആകെയൊരു ആശ്രയം അതുകൊണ്ട് തന്നെ അവരെന്നെ സ്നേഹപാശത്താല്‍ ബ ന്ധിതനാക്കി.

ശ്ലോകം 7

ശാശ്വതന്ത്ര ന കല്പസിദ്
യോഗ-ക്ഷേമം മമേച്ഛതി
ഈശസ്യ ഹി വസേ ലോകോ
യൊശ ദാരുമയി യഥാ
വിവര്‍ത്തനം

മാതാവെന്നെ നന്നായി സം രക്ഷിക്കണമെന്നാശിച്ചു എന്നാല്‍ അവര്‍ സ്വതന്ത്രയല്ലാത്ത കാരണം, എനിയ്ക്കായി ഒന്നു ചെയ്യാനവര്‍ക്കായില്ല. ഈ ലോകത്തിന്‍റെ മുഴുവന്‍ നിയന്ത്രണവും നിയന്താവും പരമാത്മാവുമായ ഭഗവാനിലാണ് കുടികൊള്ളുന്നത് എന്നിരിയ്ക്കെ; ഇവിടെയുള്ള ഓരോ ജീവസത്തയും പാവകളിക്കാരന്‍റെ കൈയ്യിലുള്ള തടിപ്പാവ കണക്കെയാണ് .

ശ്ലോകം 8

അഹം ച തദ്-ബ്രഹ്മ-കുലേ
ഉസിവംസ് തദ്-ഉപേക്ഷയ
ദിഗ്-ദേശ-കാലവ്യുത്പന്നോ
ബാലകഃ പഞ്ച-ഹയനഃ
വിവര്‍ത്തനം

എനിക്ക് അഞ്ചുവയസ്സായ സമയത്ത് ഞാനൊരു ബ്രാഹ്മണ വിദ്യാലയത്തിലാണ് താമസിച്ചിരുന്നത്. അപ്പോളെനിയ്ക്ക് അമ്മയുടെ സ്നേഹം മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ, പുറം ലോകവുമായെനിയ്ക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല.

ശ്ലോകം 9

ഏകദ നിര്‍ഗതം ഗേഹദ്
ദുഹന്തിം നിഷി ഗം പതി
സര്‍പോ അദസത് പദ സ്പൃഷ്ടഃ
കര്‍പണം കാല-ചോദിതഃ
വിവര്‍ത്തനം

ഒരിയ്ക്കല്‍ എന്‍റെ നിര്‍ധനയായ മാതാവ് പശുവില്‍ നിന്ന് പാല്‍ നുകരുന്നതിന് പുറത്തേയ്ക്കിറങ്ങിയ ആ രാത്രിയില്‍ അവരുടെ കാലില്‍ സര്‍പ ദംശനമേറ്റു, പരമമായ കാലത്തിന്‍റെ മറ്റൊരു ലീലയായി ഞാനതിനെ കരുതി.

ശ്ലോകം 10

തദാ തദ് അഹം ഈശസ്യ
ഭക്താനാം സം അഭിപ്സതഃ
അനുഗ്രഹം മന്യമാനഃ
പ്രതിഷ്ഠം ദിസം ഉത്തരം
വിവര്‍ത്തനം

ഭക്തര്‍ക്ക് എന്നും അനുഗ്രഹവര്‍ഷം ചൊരിയാന്‍ കാത്തിരിയ്ക്കുന്ന ഭഗവാന്‍റെ ഒരു പ്രത്യേക കാരുണ്യമായി ഞാനതിനെ കരുതുകയും, അങ്ങനെ ചിന്തിച്ച് ഞാന്‍ വടക്കന് ദിക്കിനെ ലക്ഷ്യമാക്കി യാത്രയാവുകയും ചെയ്തു.
ശ്ലോകം 11

സ്ഫിതാന്‍ ജനാപദംസ് തത്ര
പുര-ഗ്രാമ-വ്രജാകരന്‍
ഖേത-ഘര്‍വത-വതിസ് ച
വനാനി ഉപവനാനി ച
വിവര്‍ത്തനം

അവിടം വിട്ട് പോന്നതിനു ശേഷം ഞാന്‍, അനേകം വികസിതങ്ങളായ ആസ്ഥാന നഗരങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും, വളര്‍ത്തുമൃഗശാല കളിലൂടെയും, ഖനികളിലൂടെയും, വിളനിലങ്ങളിലൂടെയും, താഴ്വാരങ്ങളിലൂടെയും, പൂന്തോട്ടങ്ങളിലൂടെയും, ഞാറ്റടികളിലൂടെയും വനങ്ങളിലൂടെയും ഉപവനങ്ങളിലൂടെയും കാഴ്ചകള്‍ കണ്ടു നടന്നു.

ശ്ലോകം 12

ചിത്ര-ധാതു-വിചിത്രദൃന്‍
ഇഭ-ഭഗ്ന-ഭുജ-ദ്രുമന്‍
ജലശയന്‍ ചിവ-ജലാന്‍
നളിനിഃ സുര-സേവിതഃ
ചിത്ര-സ്വനൈഃ പത്ര-രതൈര്‍
വിഭ്രമദ് ഭ്രാമര-ശ്രീയഃ
വിവര്‍ത്തനം

വിവിധ ധാതുക്കളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, എന്നിവയുടെ ശേഖരങ്ങള്‍ നിറഞ്ഞ കുന്നുകളിലൂടെയും പര്‍വ്വതപ്രദേശങ്ങളിലൂടെയും സ്വര്‍ഗ്ഗലോകത്തിലെ അപ്സരസ്സുകള്‍ മാത്രം ചൂടാറുള്ള മനോഹരമായ താമരകള്‍ വിരിയുന്ന, മദോന്മത്തരായ തേനീച്ചകള്‍ വിരാജിയ്ക്കുന്ന, പക്ഷികളുടെ കളകൂചനങ്ങള്‍ നിറഞ്ഞ ജല ശ്രോതസ്സുകള്ളുള്ള പാടശേഖരങ്ങളിലൂടെയും ഞാന് കടന്നു പോയി.

ശ്ലോകം 13

നള്‍-വേണു-സരസ്-തന്ബാകുശ-
കീചക-ഗാഹ്വരം
ഏക ഏവതീയതോ അഹം
അദ്രക്ഷം വിപീനം മഹത്
ഘോരം പ്രതിഭയാകരം
വ്യാലോലുക-ശിവജീരം
വിവര്‍ത്തനം

അതിനുശേഷം ഞാനേകനായി കുറ്റിക്കാടുകളിലൂടെയും, മുളങ്കാടുകളിലൂടെയും ഈറ്റശേഖരങ്ങളിലൂടെയും, പുല്‍മേടുകളിലൂടെയും, കളകള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയും ഗുഹമുഖങ്ങളിലൂടെയും ഒരാള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിയ്ക്കാന്‍ പ്രയാസമേറിയ പ്രദേശങ്ങളിലൂടെയുമൊക്കെ ഞാന്‍ ചുറ്റിസഞ്ചരിച്ചു. സൂത്രശാലികളായ നരിക്കൂട്ടങ്ങളുടെയും മൂങ്ങകളുടെയും അത്യുഗ്ര വിഷം പേറുന്ന സര്‍പ്പങ്ങളുടെയും വിഹാര കേന്ദ്രങ്ങളായ ഭയാനകങ്ങളായ ഉള്‍വനങ്ങളിലൂടെയും ഞാന്‍ യാത്രചെയ്തു.

ശ്ലോകം 14

പരിസ്രന്തേന്ദ്രിയാത്മഹം
തൃത്-പരിതോ ബുഭുക്ഷിതഃ
സ്നാത്വ പിത്വാ ഹ്രദേ നാദ്യ
ഉപാസ്പൃഷ്ടോ ഗത-ശ്രമഃ
വിവര്‍ത്തനം

അങ്ങനെ സഞ്ചരിയ്ക്കുന്നതിനിടയില്‍ ശാരീരികവും മാനസികവുമായി ഞാന്‍ വളരെയധികം ക്ഷീണിതനായി എന്നു മാത്രവുമല്ല വല്ലാതെ വിശന്നും ദാഹിച്ചും വലഞ്ഞു. അങ്ങനെ ഒരു നദിയുടെ തടാകം പോലുള്ളതീരത്ത് നിന്ന് സ്നാനം ചെയ്യുകയും ജലപാനം ചെയ്ത് എന്‍റെ ദാഹത്തെ ശമിപ്പിയ്ക്കുകയും ചെയ്തു. ജലസ്പര്‍ശം ഏറ്റ മാത്രയില്‍ തന്നെ എന്‍റെ ക്ഷീണം പാടെ ഇല്ലാതായി.

ശ്ലോകം 15

തസ്മിന്‍ നിര്‍മനുജേ ആരണ്യേ
പിപ്പലോപസ്ത ആശ്രിതഃ
ആത്മനാത്മാനാം ആത്മസ്ഥം
യഥ-ശ്രുതം അചിന്തയം
വിവര്‍ത്തനം

സ്നാനമൊക്കെ കഴിഞ്ഞ് ഒരു പേരാലിന്‍റെ തണലില്‍ ആ വിജനമായ വനത്തില്‍ ഞാന് എന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന പരമാത്മാവിനെ, ആ ബുദ്ധിമാന്മാരായ മുക്താത്മാക്കള് പറഞ്ഞു തന്ന രീതിയില്‍ എന്‍റെ ബുദ്ധിയ്ക്കനുസൃതമായി ധ്യാനിയ്ക്കാനാരംഭിച്ചു.
ശ്ലോകം 16

ധ്യായയതസ് ചരണാംഭോജം
ഭവ-നിര്‍ജീത-ചേതസ
ഔത്കന്ത്യാശ്രു-കലാക്ഷസ്യ
ഹൃദ്യാസിന്‍ മേ സനൈര്‍ ഹരിഃ
വിവര്‍ത്തനം

എപ്പോഴാണോ ഞാന്‍ എന്‍റെ മനസ്സിനെ ആത്മീയസ്നേഹമായി മാറ്റി പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ധ്യാനിയ്ക്കാനാരംഭിച്ചത് എന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണു നീര്‍ ധാരധാരയായി താഴോട്ടൊഴുകാനാരംഭിച്ചു, എന്നുമാത്രവുമല്ല ഒട്ടും താമസം വിനാ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ എന്‍റെ ഹൃത്തിലെ താമരത്താരില്‍ പ്രത്യക്ഷമാവുകയും ചെയ്തു.

ശ്ലോകം 17

പ്രേമാതിഭാര-നിര്‍ഭിന്നാപുലകങോ
അതിനിര്‍വൃതഃ
ആനന്ദ-സമ്പ്ലവേ ലിനൊ
നപസ്യം ഉഭയം മുനേ
വിവര്‍ത്തനം

അല്ലയോ വ്യാസദേവ, ആ സമയത്ത് സന്തോഷാതിരേകത്തിന്‍റെ അതിര്‍ വരമ്പുകളെ ഭേദിച്ച് എന്‍റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉത്തേജിതമായി. ആ ഹര്‍ഷോന്മാദ സാഗരത്തിലാറാടിയ എനിയ്ക്ക് ഭഗവാനേയോ എന്നെത്തന്നെയുമോ കാണാനായില്ല.

ശ്ലോകം 18

രുപം ഭഗവതോ യത് തന്‍
മാനഃ-കാന്തം സുചാപഹം
അപസ്യാന്‍ സഹസോത്തസ്തേ
വൈക്ലവ്യാദ് ദുര്‍മാന ഇവ
വിവര്‍ത്തനം

യഥാരുപത്തിലുള്ള ഭഗവാന്‍റെ ആ ആത്മീയരുപം മനസ്സിന്‍റെ ആഗ്രഹങ്ങളെയൊന്നാകെ ശമിപ്പിയ്ക്കുകയും വളരെ പെട്ടെന്നു തന്നെ മാനസികമായ എല്ലാ അനനുരൂപമായ വസ്തുതകളെയും തുടച്ചു നീക്കുകയും ചെയ്തു. ആ രൂപം കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനനുസൃണമായി, ഞാനാ നിര്‍വൃതിയില്‍ നിന്നുണരുകയും പ്രിയപ്പെട്ടതെന്തോ നഷ്ടമായ രീതിയില്‍ ഞാന്‍ അസ്വസ്ഥനാവുകയും ചെയ്തു.

ശ്ലോകം 19

ദിദൃക്‌ഷുസ് തദ് അഹം ഭൂയഃ
പ്രാണിധായ മനോ ഹൃദി
വിക്ഷാമനോ അപി നപസ്യം
അവിതൃപ്ത ഇവാതുരഃ
വിവര്‍ത്തനം

ഭഗവാന്‍റെ ആ ആത്മീയരുപത്തെ ഒന്നുകൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ അവിടുത്തെ ഒന്നുകൂടി കാണുന്നതിനുള്ള അടങ്ങാത്ത അഭിവാഞ്ജയാല് ഞാന്‍ വീണ്ടും വീണ്ടും എന്‍റെ മനസ്സിനെ ഏകാഗ്രമാക്കാന്‍ ശ്രമിച്ചു പക്ഷെ അതൊരിയ്ക്കലും സാദ്ധ്യമായിരുന്നില്ല, അങ്ങനെ എന്നില്‍ അസംതൃപ്തി പുനരാഗമിച്ചു, അങ്ങനെ എന്‍റെ മനസ്സ് വളരെയധികം വേദനിച്ചു.

ശ്ലോകം 20

ഏവം യതന്തം വിജാനേ
മാം ആഹഗോചരോ ഗിരം
ഗംഭീര-സ്ലക്ഷണയ വച
സുചഃ പ്രസമയണ്‍ ഇവ
വിവര്‍ത്തനം

ആ വിജനമായ സ്ഥലത്ത് വച്ച് ഞാന് നടത്തിയ ശ്രമങ്ങളെ കണ്ട, എല്ലാ ലൌകികമായ വിവരണങ്ങള്‍ക്കും ആത്മീയ പരിവേഷം നല്‍കുന്ന പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ വളരെ ഗാഭിര്യത്തോടെയും സൌമ്യമായ വാക്കുകളിലൂടെയും എന്നോട് സംസാരിച്ച് എന്‍റെ കൊടിയ വിഷാദത്തെ ഇല്ലാതാക്കി.
ശ്ലോകം 21

ഹന്താസ്മിന്‍ ജന്മനി ഭവാന്‍
മ മാം ദ്രഷ്ടും ഇഹര്‍ഹതി
അവിപക്വ-കാശായനം
ദുര്‍ദര്‍ശോ അഹം കുയോഗിനം
വിവര്‍ത്തനം

ഓ നാരദാ (ഭഗവാന്‍ അരുള്‍ചെയ്തു), “നിനക്കൊരുപക്ഷേ ഈ ജന്മത്തിലിനി എന്നെ കാണാന്‍ കഴിയില്ല എന്നുള്ളതില്‍ എനിയ്ക്ക് അതിയായ ദുഃഖ മുണ്ട്. എനിയ്ക്കുവേണ്ടിയുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഭൌതികമായ കലുഷിതങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തി ലഭിയ്ക്കാത്തവര്‍ക്കും എന്നെ കാണാനേ സാധിയ്ക്കുകയില്ല”.

ശ്ലോകം 22

സകൃദ് യദ് ദര്‍ശിതം രൂപം
ഏതത് കാമയാ തേ അനഘ
മത്-കാമഃ സനകൈഃ സാധു
സര്‍വ്വാന്‍ മുഞ്ച്തി ഹൃച്-ചയന്‍
വിവര്‍ത്തനം

ഓ നന്മയുള്ളൊരുവനേ, എന്‍റെ വ്യക്തിഗത സ്വരൂപം നീ ഒരിയ്ക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ, അതെന്നിലേയ്ക്കുള്ള നിന്‍റെ ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന് വേണ്ടി മാത്രമായിരുന്നു, കാരണം എന്നിലേയ്ക്കെത്തുവാന്‍ നീ എത്രമാത്രം ആഗ്രഹിയ്ക്കുന്നുവോ അത്രയും കൂടുതല്‍ എല്ലാ ഭൌതിക ആഗ്രഹങ്ങളില്‍ നിന്നും നിനക്ക് മുക്തി ലഭിയ്ക്കും.

ശ്ലോകം 23

സത്-സേവയാദിര്‍ഘയാപി
ജത മയി ദൃധ മതിഃ
ഹിത്വവദ്യം ഇമം ലോകം
ഗന്ധ മജ്-ജാനതം അസി
വിവര്‍ത്തനം

കുറച്ചു ദിവസങ്ങളാണെങ്കില്‍ക്കൂടി പരമ സത്യത്തിനായി ഒരു ഭക്തനര്‍പ്പിയ്ക്കുന്ന സേവകള്‍ ഒരുവന്‍റെ ബുദ്ധിയെ എന്നില്‍ ഉറപ്പിയ്ക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. തത്ഫലമായി അയാള്‍ പരിതാപകരമായ ഭൌതികലോകത്തിലെ ഇന്നത്തെ അവസ്ഥകളെ ഉല്ലഘിച്ച് അത്മീയലോകത്തില്‍ എന്‍റെ സഹചാരിയായിത്തീരുകയും ചെയ്യുന്നു.

ശ്ലോകം 24

മതിര്‍ മയി നിബദ്ധേയം
ന വിപദ്യേത കര്‍ഹിചിത്
പ്രജ-സര്‍ഗ്ഗ-നിരോധേ അപി
സ്മൃതിസ് ച മദ്-അനുഗ്രഹാത്
വിവര്‍ത്തനം

എന്നില്‍ ബുദ്ധിപരമായി ഭക്തിയുത ഭഗവദ് സേവനം നടത്തുന്ന ഒരാള്‍ ഒരിയ്ക്കലും ധ്വംസിയ്ക്കപ്പെടുന്നില്ല. സൃഷ്ടി-സംഹാരങ്ങളുടെ സമയങ്ങളില്പ്പോലും അവരുടെ ഇത്തരം ആത്മീയ ഓര്‍മ്മകള്‍ എന്‍റെ ദയയാല്‍ തുടര്‍ന്നു നിലനില്‍ക്കുകയും ചെയ്യുന്നു.

ശ്ലോകം 25

ഏതവദ് ഉക്ത്വോപരരാമ തന്‍ മഹദ്
ഭൂതം നാഭോ-ലിംഗം അലിംഗം ഈശ്വരം
അഹം ച തസ്മൈ മഹതം മഹീയസേ
ശീര്‍ഷ്നാവനാമം വിദാധേ അനുകമ്പിതഃ
വിവര്‍ത്തനം

അതിനുശേഷം കണ്ണുകള്‍ക്ക് ഗോപ്യമല്ലാത്ത ആ പരമമായ പ്രമാണ പുരുഷന്‍, ആ അതിശയകരമായി വര്‍ത്തിച്ച ശബ്ദസാക്ഷാത്കാരം തന്‍റെ അരുളപ്പാടുകള്‍ നിര്‍ത്തി, അപ്പോള്‍ ഞാന്‍ പ്രത്യുപകാരം മെന്നോണം ശിരസ്സുകള്‍ കുനിച്ച് എന്‍റെ ആദരവുകളര്പ്പിച്ചു.
ശ്ലോകം 26

നാമാനി അനന്തസ്യ ഹത-ത്രപഃ പതന്‍
ഗുഹ്യാനി ഭദ്രാണി കൃതാനി ച സ്മരന്‍
ഗം പര്യതംസ് തുഷ്ട-മന ഗത-സ്പൃഹഃ
കാലം പ്രതിക്ഷാന്‍ വിമദോ വിമത്സരഃ
വിവര്‍ത്തനം

അങ്ങനെ ഞാന്‍ തുടര്‍ച്ചയായുള്ള നിര്‍ശ്ചരികളിലൂടെ ഭഗവാന്‍റെ പുണ്യനാമത്തെയും മഹിമാനങ്ങളെയും ഭൌതിക ലോകത്തിലെ കീഴ്വഴക്കങ്ങളെയൊക്കെ കാറ്റില്പറത്തി കൊണ്ട് ഉരുവിടാനാരംഭിച്ചു. അത്തരത്തിലുള്ള ഉരുവിടലുകളും ആത്മീയ ലീലകളുടെ ഓര്‍മ്മിയ്ക്കലും ഒരു അനുഗ്രഹം തന്നെയാണ് . അങ്ങനെ ഞാന്‍ ഈ ലോകം മുഴുവന്‍ ചുറ്റികറങ്ങി, എനിയ്ക്ക് പൂര്‍ണ്ണ തൃപ്തി കൈവന്നു, കൂടാതെ ഞാന്‍ അനുകമ്പയുള്ളവനും അസൂയയില്ലാത്തവനുമായി മാറി.

ശ്ലോകം 27

ഏവം കൃഷ്ണ-മതേര്‍ ബ്രഹ്മന്‍
നാശക്താശ്യാമളാത്മനഃ
കാലഃ പ്രാദുരാഭൂത് കലേ
തദിത് സൌദാമനി യഥാ
വിവര്‍ത്തനം

അതുകൊണ്ട്, ഓ ബ്രാഹ്മണനായ വ്യാസദേവ, കാലത്തിന്‍റെ കുത്തൊഴുക്കില്‍ കൃഷ്ണചിന്തയില്‍മാത്രം വിരാജിച്ച്കൊണ്ട്, അതുകൊണ്ട് തന്നെ മറ്റ് ആശാപാശങ്ങളേതുമില്ലാതെ, ഭൌതികമാലിന്യങ്ങളില്‍ നിന്ന് തികച്ചും ഞാന്‍ മുക്തനായി, ഒരു മിന്നല്പിണറിന്‍റെ ആകസ്മികമായ തിളക്കത്താലെന്നപോലെ ഞാനെന്‍റെ ഭൌതിക സാഹചര്യങ്ങളില്‍ നിന്ന് ആത്മീയമായ അടിത്തറയിലേയ്ക്ക് കുടിയേറി.

ശ്ലോകം 28

പ്രയുജ്യമാനേ മയി തം
ശുദ്ധം ഭഗവതീം തനും
അരാബ്ദ-കര്‍മ്മ-നിര്‍വാണോ
ന്യാപതാത് പഞ്ച-ഭൌതികഃ
വിവര്‍ത്തനം

പരമ ദിവ്യോത്തമപുരുഷനായ ഭഗവാന്‍റെ സഹചാരിയാവാന്‍ തക്കവണ്ണം ഒരു ആത്മീയ ശരീരം എനിയ്ക്കവിടുത്തെ കൃപയാല് ലഭിച്ചപ്പോള്‍, അഞ്ച് ഭൌതിക മൂലകങ്ങള്‍ കൊണ്ടുണ്ടാക്കിയ ശരീരത്തെ ഞാനുപേക്ഷിച്ചു, അങ്ങനെ ഞാനാര്‍ജ്ജിച്ച എല്ലാ ഫലേച്ഛയോടെയുള്ള കര്‍മ്മ ഫലങ്ങളുടെയും പ്രവര്‍ത്തനങ്ങള് തത്ക്ഷണം നിലച്ചു.

ശ്ലോകം 29

കല്പാന്ത ഇദം അദയാ
ശയനേ അംഭസ്യ ഉദന്വതഃ
ശിസയീശോര്‍ അനുപ്രാണം
വിവിസേ അന്തര്‍ അഹം വിഭോഃ
വിവര്‍ത്തനം

കല്പാന്തകാലത്തില്‍, എപ്പോഴാണോ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ നാരായണന്‍ കാരണ സമുദ്രത്തില്‍ കിടന്നത്, സൃഷ്ടിചെയ്യുന്നതിനാവശ്യമായ എല്ലാ മൂലകങ്ങളുമായി ബ്രഹ്മാവും, അവിടുത്തെ ഉച്ഛോസത്തിലൂടെ ഞാനും അവിടുത്തെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.

ശ്ലോകം 30

സഹസ്ര-യുഗ-പര്യന്തേ
ഉദ്ധായേദം ശിസൃക്ഷതഃ
മരീചി-മിശ്ര ഋഷയഃ
പ്രാണേഭ്യോ അഹം ച ജജ്നിരേ
വിവര്‍ത്തനം

4,300,000,000 സൂര്യ വര്‍ഷത്തിന് ശേഷം, എപ്പോഴാണോ ബ്രഹ്മാവ് ഭഗവാന്‍റെ ആജ്ഞയാല്‍ സൃഷ്ടികര്‍മ്മങ്ങള്‍ക്കായി വീണ്ടും ഉണര്‍ന്നെണീറ്റത്, ഭഗവാന്‍റെ ആത്മീയ ശരീരത്തില്‍ നിന്നും ഋഷിവര്യന്മാരായ മരിചി, അംഗീരസ്സ്, അത്രി മുതലായവരെ സൃഷ്ടിച്ചു കൂടാതെ ഞാനും അവരോടൊപ്പം പ്രത്യക്ഷമായി.
ശ്ലോകം 31

അന്തര്‍ ബഹിസ് ച ലോകംസ് തൃണ്‍
പര്യേമ്യ അസ്കണ്ഡിത-വ്രതഃ
അനുഗ്രഹാന്‍ മഹാ-വിഷ്ണോര്‍
അവിഘത-ഗതിഃ ക്വാചിത്
വിവര്‍ത്തനം

അതുവരെ, പരമദയാലുവായ വിഷ്ണുവിന്‍റെ കാരുണ്യത്താല്‍ എല്ലായിടത്തും അതായത് ആത്മീയ ലോകത്തിലും ഭൌതികലോകത്തിന്‍റെ മൂന്നു തലത്തിലും(ഊര്‍ദ്ധ ലോകം, മദ്ധ്യലോകം, അധോലോകം) ഞാന്‍ വിഘ്നങ്ങളൊന്നുമില്ലാതെ ചുറ്റി സഞ്ചരിച്ചു. അതിനുകാരണം ഭഗവാനോടുള്ള എന്‍റെ ഇടതടവില്ലാത്ത ഭക്തിയുത ഭഗവദ്സേവനം ഒന്നുമാത്രമാണ്.

ശ്ലോകം 32

ദേവ-ദത്തം ഇമം വിനാം
സ്വര-ബ്രഹ്മ-വിഭൂഷിതം
മൂര്ച്ഛയിത്വ ഹരി-കഥം
ഗയമാനസ് ചരാമ്യഹം
വിവര്‍ത്തനം

അങ്ങനെ സ്ഥിരമായി ആത്മീയ സന്ദേശങ്ങളായ ഭഗവാന്‍റെ മഹിമാനങ്ങളും പാടിപുകഴ്ത്തി, ആത്മീയ ശബ്ദങ്ങള്‍ മാത്രം പൊട്ടിവിടരുന്ന ഭഗവാന്‍ കൃഷ്ണനാല്‍ സമ്മാനിയ്ക്കപ്പെട്ട വീണ എന്ന ഈ സംഗീതോപകരണവുമായി ഞാന്‍ സഞ്ചരിച്ചു.

ശ്ലോകം 33

പ്രഗായതഃ സ്വ-വീര്യാണി
തീര്‍ത്ഥ-പാദഃ പ്രിയ-ശ്രവഃ
അഹൂത ഇവ മേ ശീഘ്രം
ദര്‍ശനം യതി ചേതസി
വിവര്‍ത്തനം

എത്ര കേട്ടാലും മതിവരാത്ത പരമ ഭഗവാനായ ശ്രീകൃഷ്ണന്റ്റെ മഹിമകളെയും പ്രവര്‍ത്തനങ്ങളെയുംകുറിച്ച് ഞാന്‍ സ്തുതിയ്ക്കുമ്പോള്‍ തന്നെ, വിളിച്ചു വരുത്തിയതു പോലെ എന്‍റെ ഹൃത്തിലെ ഇരുപ്പിടത്തില്‍ അവിടുന്ന് സമാഗതനായി.

ശ്ലോകം 34

ഏതദ് ധ്യ അതൂര-ചിത്താനാം
മാത്ര-സ്പര്‍സേച്ഛയ മുഹുഃ
ഭാവ-സിന്ധു-പ്ലവോ ദൃഷ്ടോ
ഹരി-ചാര്യാനുവര്‍ണനം
വിവര്‍ത്തനം

യാതൊരളാണോ തന്‍റെ ലക്ഷ്യ സാധൂകരണത്തിനായി എല്ലായ്പ്പോഴും ശ്രദ്ധയോടെയും ഉത്കണ്ഡയോടെയും ശ്രമം തുടരുന്നത്, അത്തരക്കാര്‍ക്ക് മാമൂലുകളാകുന്ന സമുദ്രത്തെ ഒരു വഞ്ചിയുടെ സഹായത്താല്‍ അക്കരെയെത്താവുന്നതാണ് . ഇനി എതാണാ വഞ്ചിയെന്നറിയേണ്ടേ? പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍റെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ ഇടതടവില്ലാത്ത ഉരുവിടല്‍ മാത്രമാണത്. ഇതെന്‍റെ വ്യക്തിഗത അനുഭവം കൂടിയാണ് .

ശ്ലോകം 35

യമാദിഭിര്‍ യോഗ-പതൈഃ
കാമ-ലോഭ-ഹതോ മുഹുഃ
മുകുന്ദ-സേവയ യദ്വത്
തഥാത്മദ്ധ ന സം‌യതി
വിവര്‍ത്തനം

കാമാഭിലാഷങ്ങളുടെ അലട്ടലുകളില്‍ നിന്ന് ഇന്ദ്രിയ സം‌യമനത്തിന് യോഗ പാഠങ്ങള്‍ പരിശീലിയ്ക്കുക എന്നത് സത്യം തന്നെയാണ് എന്നാല്‍ ആത്മ സംതൃപ്തിയ്ക്ക് അത് പര്യാപ്തമല്ല, അത് പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍റെ സേവനങ്ങളില്‍ നിന്നുരുത്തിരിഞ്ഞു വരേണ്ട ഒന്നാണ്.

ശ്ലോകം 36

സര്‍വ്വം തദ് ഇദം അഖ്യാതം
യത് പൃഷ്ടോ അഹം ത്വയാനഘ
ജന്മ-കര്‍മ്മ-രഹസ്യം മേ
ഭവതസ് ചാത്മ-തോഷണം
വിവര്‍ത്തനം

ഓ വ്യാസദേവാ, എല്ലാ പാപങ്ങളില്‍ നിന്നും താങ്കള്‍ വിമുക്തനായിരിയ്ക്കുന്നു. അങ്ങനെ താങ്കള്‍ ചോദിച്ചതിന്‍ പ്രകാരം ആത്മ-സാക്ഷാത്കാരത്തിനായിട്ടാണ് ഞാനെന്‍റെ ജന്മകര്‍മ്മങ്ങളെക്കുറിച്ച് വിവരിച്ചു തന്നത്. ഇതെല്ലാം താങ്കളെ തൃപ്തനാക്കുന്നതിനും ഹേതുകമാകുമെന്ന് ഞാന്‍ കരുതുന്നു.

ശ്ലോകം 37

സുത ഉവാച
ഏവം സംഭസ്യ ഭഗവാന്‍
നാരദോ വാസവി-സൂതം
അമന്ത്ര്യാ വീണം രണയന്‍
യയൌ യാദൃശ്ചികോ മുനിഃ
വിവര്‍ത്തനം

സൂത ഗോസ്വാമി പറഞ്ഞു: വ്യാസദേവനെ അത്രയും അഭിസംബോധന ചെയ്ത്, ശ്രീല നാരദമുനി, തന്‍റെ വീണയും മീട്ടി, സ്വച്ഛയാല്‍ യഥേഷ്ടം സഞ്ചരിക്കാനായി അവിടം വിട്ടകന്നു.

ശ്ലോകം 38

അഹോ ദേവര്‍ഷിര്‍ ധാന്യോ അയം
യത്-കീര്‍ത്തിം ശാരങധന്വനഃ
ഗായന്‍ മധ്യണ് ഇദം തന്ത്ര്യാ
രമായത്യ അതുരം ജഗത്
വിവര്‍ത്തനം

ശ്രീല നാരദമുനിയ്ക്കെന്‍റെ എല്ലാ ആദരങ്ങളും വിജയാശംസകളും ഞാനര്‍പ്പിയ്ക്കുന്നു കാരണം ഭഗവാന്‍റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തി സ്തുതിയ്ക്കുകയാണദ്ദേഹം ചെയ്തത്. അത് ചെയ്തതിലൂടെ അദ്ദേഹം സ്വയം ആനന്ദിയ്ക്കുകയും കൂടാതെ ഈ പ്രപഞ്ചത്തിലെ പതിതാത്മാക്കളെ ഒന്നാകെ ചൈതന്യവത്താക്കുകയും ചെയ്തിരിയ്ക്കുന്നു.
ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം ആറിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.

1:5 നാരദ മഹര്‍ഷി, വ്യാസദേവന് നല്കുന്ന ഉപദേശങ്ങള്‍

കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:

സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:5

നാരദ മഹര്‍ഷി, വ്യാസദേവന് നല്കുന്ന ഉപദേശങ്ങള്‍

ശ്ലോകം 1

സുത ഉവാച
അഥ തം സുഖം അസിന
ഉപാസിനം ബ്രിഹച്-ച്രവഃ
ദേവര്‍ഷിഃ പ്രാഹ വിപ്രാര്‍സിം
വീണ-പാണിഃ സ്മയന്ന് ഇവ

വിവര്‍ത്തനം

സുത ഗോസ്വാമി പറഞ്ഞു: അങ്ങനെ ദേവര്‍ഷി നാരദര് വളരെ സന്തുഷ്ടനായവിടെ ഉപവിഷ്ടനായി, പുഞ്ചിരി തൂകിക്കൊണ്ട ബ്രഹ്മര്‍ഷി വേദവ്യാസനോടായി ഇങ്ങനെ അഭി സംബോധന ചെയ്തു:
ശ്ലോകം 2

നാരദ ഉവാച
പരാശര്യ മഹാ-ഭാഗ
ഭവതഃ കച്ചിദ് ആത്മന
പരിതുഷ്യതി ശരീര
ആത്മ മനസ ഏവ വ
വിവര്‍ത്തനം

നാരദ മഹര്‍ഷി പറഞ്ഞു:
വ്യാസദേവനെ ‘അല്ലയോ പരാശര സൂനു‘എന്ന് അഭിസംബോധന ചെയ്തുകോണ്ട് നാരദ മഹര്‍ഷി തന്‍റെ അന്വേഷണങ്ങളാരംഭിച്ചു: ആത്മസാക്ഷാത്കാരത്തിന്‍റെ പാതയില്‍ ശരീരവും മനസ്സിനെയും തിരിച്ചറിഞ്ഞതില്‍ താങ്കള്‍ സന്തുഷ്ടനാണെന്ന് നാം കരുതട്ടെ?

ശ്ലോകം 3

ജിജ്ഞാസിതം സുസമ്പന്നം
അപി തേ മഹദ്-അദ്ഭുതം
കൃതവാന്‍ ഭരതം യസ് ത്വം
സര്‍വര്‍ത്ത-പരിബ്രിംഹിതം
വിവര്‍ത്തനം

താങ്കളുടെ അന്വേഷണങ്ങളും പഠനങ്ങളുമെല്ലാം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ പര്യവസാനിച്ചിരിയ്ക്കുന്നു എന്ന് നാം അറിയുന്നു, കൂടാതെ താങ്കള്‍ വളരെ മഹത്തായ മഹാഭാരത സൃഷ്ടിയും ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു. മഹാഭാരതത്തിലെ വൈദിക ശ്രേണികളെ വളരെ വ്യക്തമായും വിപുലമായും വിവരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

ശ്ലോകം 4

ജിജ്ഞാസിതം അദിതം ച
ബ്രഹ്മ യത് തത് സനാതനം
തഥാപി സോചസ്യ ആത്മനം
അകൃതാര്‍ത്ത ഇവ പ്രഭോ
വിവര്‍ത്തനം

അവ്യക്തികത ബ്രഹ്മത്തെയും അതില്‍ നിന്നു വേര്‍തിരിയ്ക്കാവുന്ന മറ്റ് ജ്ഞാന ശകലങ്ങളെയും താങ്കള്‍അതിന്‍റെ പൂര്‍ണ്ണ സാഗത്യത്തോടെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് പ്രഭോ അങ്ങ് ഇതൊന്നും താനാല്ല ചെയ്തിരിയ്ക്കുന്നതെന്ന രീതിയില്‍ നിരാശനായി കാണപ്പെടുന്നത്?

ശ്ലോകം 5

അസ്ത്യ ഏവ മേ സര്‍വ്വം ഇദം ത്വവയോക്തം
തഥാപി നാത്മ പരിതുഷ്യതേ മേ
തന്‍-മൂലം അവ്യക്തം അഗധ-ബോധം
പൃച്ഛാമഹേ ത്വാത്മ-ഭവാത്മ-ഭൂതം
വിവര്‍ത്തനം

ശ്രീ വ്യാസദേവന്‍ പറഞ്ഞു: താങ്കളെന്നെക്കുറിച്ച് പറഞ്ഞതെല്ലാം പൂര്‍ണ്ണമയും സത്യം തന്നെ. എന്നിരിയ്ക്കിലും എനിയ്ക്ക് ഇതില്‍ നിന്നൊന്നും ഒരു സാന്ത്വനം ലഭിയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങയോട് എന്‍റെ ഈ അതൃപ്തിയുടെ മൂലകാരണങ്ങളെ അന്വേഷിച്ചത്, കാരണം സ്വയംഭൂവായ ബ്രഹ്മാവിന്‍റെ അരുമ പുത്രന്മാരിലൊരാളായ അങ്ങയുടെ ജ്ഞാനം അപാരവും അപ്രമേയവുമാണെന്നനിയ്ക്കറിയാം.
ശ്ലോകം 6

സ വൈ ഭവാന്‍ വേദ സമസ്ത്ത-ഗുഹ്യം
ഉപാസിതോ യത് പുരുഷഃ പുരാണഃ
പരാവരേഷോ മനസൈവ വിശ്വം
സൃജതി അവതി അത്തി ഗുണൈര്‍ അസംഗഃ
വിവര്‍ത്തനം

അല്ലയോ ദേവ, ഭൌതികലോകത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ നാഥനും ആത്മീയലോക പാലകനും പരമദിവ്യോത്തമപുരുഷനും ഭൌതിക പ്രകൃതിയുടെ ത്രിവിധ ഭാവങ്ങളില്‍ നിന്നും ആത്മീയമായി ഉന്നത വിധാനത്തില്‍ വര്‍ത്തിയ്ക്കുന്ന ഭഗവാനെ ആരാധിയ്ക്കുന്ന അങ്ങേയ്ക്ക് ഇത്തരം നിഗൂഢകാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകും.

ശ്ലോകം 7

ത്വം പര്യതന്‍ അര്‍ക ഇവ ത്രി-ലോകിം
അന്തസ്-ചരോ വായുര്‍ ഇവാത്മ-സാക്ഷി
പരാവരേ ബ്രഹ്മണി ധര്‍മ്മതോ വരതൈഃ
സ്നാതസ്യ മേ ന്യൂനം അലം വിചക്ഷ്വ
വിവര്‍ത്തനം

സൂര്യനെപ്പോലെ, ദിവ്യനായ അങ്ങേയ്ക്ക് ത്രിലോകങ്ങളിലെവിടെയും സഞ്ചരിയ്ക്കാം, വായുവെപ്പോലെ സര്‍വ്വജീവജാലങ്ങളുടെയും ആന്തരികമായ സ്ഥാനങ്ങളില്‍ വ്യാപരിയ്ക്കുകയുമാവാം. അതുകൊണ്ട് തന്നെ അങ്ങ് സര്‍വ്വവ്യാപിയായ പരമാത്മാവിനോളം നന്മകള്‍ പേറുന്നു. ആയതിനാല്‍ ആത്മീയ വിധാനത്തിലെ അച്ചടക്ക നിയമങ്ങളും പ്രതിജ്ഞകളുമെല്ലാം ഏകചിന്താനിരതമായി ജീവിതത്തില്‍ പകര്‍ത്തിയിരിയ്ക്കുന്ന എന്നിലുള്ള കുറവുകളെന്തെല്ലാമെന്ന് ദയവായി കണ്ടുപിടിച്ചു തന്നാലും.

ശ്ലോകം 8

ശ്രീ നാരദ ഉവാച:
ഭവതാനുദിത-പ്രായം
യസോ ഭഗവതോ അമലം
യേനൈവസൌ ന തുഷ്യേത
മന്യേ തദ് ദര്‍ശനം ഖിലം
വിവര്‍ത്തനം

ശ്രീ നാരദര്‍ പറഞ്ഞു: അഭൌമവും കളങ്കരഹിതവുമായ പരമദിവ്യോത്തമപുരുഷന്റ്റെ മാഹാത്മ്യങ്ങളെക്കുറിച്ച് നീ ഒന്നും തന്നെ അതില്‍ പറഞ്ഞിട്ടില്ല. ഈശ്വരന്‍റെ ഇന്ദ്രിയപ്രീതി കൈവരിയ്ക്കാത്ത എത്ര വലിയ തത്വ സംഹിതയായാലും അത് ഉപയോഗശൂന്യമാണ്.

ശ്ലോകം 9

യത ധര്‍മ്മദയസ് ചാര്‍ത്ഥ
മുനി-വര്യാനുകീര്‍ത്തിതഃ
ന തതാ വസുദേവസ്യ
മഹിമ ഹി അനുവര്‍ണ്ണിതഃ
വിവര്‍ത്തനം

അല്ലയൊ മുനിശ്രേഷ്ഠാ അങ്ങ് മതാനുഷ്ഠാനാങ്ങളില്‍ തുടങ്ങുന്ന നാല് തത്വങ്ങളെക്കുറിച്ച് ആവോളം വിവരിച്ച് അതി വിപുലമാക്കി പക്ഷെ അങ്ങ് പരമ്പൊരുളായ വസുദേവന്‍റെ മഹിമാനങ്ങളെക്കുറിച്ച് ഒന്നു തന്നെ പറഞ്ഞില്ല.

ശ്ലോകം 10

ന യദ് വചസ് ചിത്ര-പദം ഹരേര്‍ യസോ
ജഗത്-പവിത്രം പ്രഗൃണീത കര്‍ഹിചിത്
തദ് വയസം തീര്‍ത്ഥ ഉഷന്തി മനസ
ന യത്ര ഹംസ നിരമന്തി ഉസിക്-ക്ഷയഃ
വിവര്‍ത്തനം

ഇക്കണ്ട പ്രപഞ്ചങ്ങളെ മുഴുവന്‍ പവിത്രീകരിയ്ക്കാന്‍ കഴിവുള്ള ഈശ്വരന്‍റെ മഹിമാനങ്ങളെ വാഴ്ത്താന്‍ ഉപകരിയ്ക്കാത്ത വാക്കുകള്‍ മാത്രം നിറഞ്ഞ ഒരു ഗ്രന്ഥത്തെ സന്ന്യാസിമാര്‍ കാകന്മാര്‍ക്കുള്ള തീര്‍ത്ഥാടനസ്ഥലത്തോടാണ് ഉപമിയ്ക്കാറ്. കാരണം പരിപൂര്‍ണ്ണരായി ആദ്ധ്യാത്മിക വിധാനത്തിലിരിയ്ക്കുന്ന എല്ലാ അന്തേവാസികള്ക്കും അത്തരത്തിലുള്ള ഒരു ഗ്രന്ഥത്തില്‍ നിന്ന് ആത്മീയാനന്ദം കണ്ടെത്തുക സാദ്ധ്യമല്ല.
ശ്ലോകം 11

തദ്-വഗ്-വിസര്‍ഗോ ജ്ഞാനതഘ-വിപ്ലവോ
യസ്മിന്‍ പ്രതി-സ്ലോകം അബദ്ധാവതി അപി
നാമാനി അനന്തസ്യ യസോ അങ്കിതാനി യത്
സൃണ്വന്തി ഗായന്തി ഗൃണന്തി സധവഃ
വിവര്‍ത്തനം

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ലോകത്തിലെ വഴിപിഴയ്ക്കപ്പെട്ട സംസ്കാരത്തിന്‍റെ ഈശ്വര വിചാരമില്ലാതെ നീങ്ങുന്ന ജീവസത്തകളുടെ ജീവിതത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിയ്ക്കാന്‍ കഴിവുള്ള, ആത്മീയവപുസ്സുകള്‍ കൊണ്ട് നിറഞ്ഞ, ഭഗവാന്റ്റെ നാമരൂപാദി ലീലകള്‍ നിറഞ്ഞ, ആത്മീയമഹിമകള്‍ കൊണ്ട് നിറയ്ക്കപ്പെട്ട സാഹിതീയ സൃഷ്ടികള്‍ , അപക്വമായി വ്യന്യസിച്ചിരിയ്ക്കുന്നതാണെങ്കില്‍ കൂടി അവ സത്യമായും ശുദ്ധസത്വത്തില്‍ വാഴുന്ന ജീവാത്മാക്കള്‍ സ്വീകരിയ്ക്കുകയും അവയെ സശ്രദ്ധം കേള്‍ക്കുകയും ഉരുവിടുകയും ചെയ്യുന്നു.

ശ്ലോകം 12

നൈഷ്കര്‍മ്മ്യം അപി അച്യുത-ഭവ-വര്‍ജ്ജിതം
ന ശോഭതേ ജ്ഞാനം അലം നിരജ്ഞനം
കുതഃ പുനഃ സസ്വദ് അഭദ്രം ഈശ്വരേ
ന ചാര്‍പിതം കര്‍മ്മ യദ് അപി അകാരണം
വിവര്‍ത്തനം

അപ്രമാദപരമായ ഭഗവാന്‍റെ പ്രത്യയഭാവനകളുടെ വ്യതിചലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിനായി ആര്‍ജ്ജിയ്ക്കുന്ന ജ്ഞാനം ഭൌതികമാലിന്യങ്ങളില്‍ നിന്ന് മുക്തമാണെങ്കില്‍ക്കൂടി അവ നന്നല്ല. അപ്പോള്‍ ഫലേച്ഛയോടെ നാം അനുഷ്ഠിയ്ക്കുന്ന കര്‍മ്മങ്ങളുടെ കാര്യം പറയുകയും വേണ്ട, ഭഗവദ് സേവനത്തിനായുപകരിയ്ക്കാത്ത അത്തരം കര്‍മ്മങ്ങള്‍ തുടക്കം മുതല്‍ക്കു തന്നെ പ്രകൃത്യാ അവ വേദനാജനകമാണ് കൂടാതെ ക്ഷണികവുമാണ് .

ശ്ലോകം 13

അതോ മഹാ-ഭാഗ ഭവാന്‍ അമോഘ-ദൃക്
സുചി-ശ്രവഃ സത്യ-രതോ ധൃത-വ്രതഃ
ഉരുക്രമസ്യാഖില-ബന്ധ-മുക്തയേ
സമാധിനനുസ്മാര തദ്-വിചേഷ്ടിതം
വിവര്‍ത്തനം

അല്ലയൊ വ്യാസ ദേവ, അങ്ങയുടെ കാഴ്ചപ്പാടുകള്‍ തികച്ചും പരിപൂര്‍ണ്ണമാകുന്നു. അങ്ങയുടെ കീര്‍ത്തി അകളങ്കിതമാകുന്നു. സത്യസന്തതയിലും തീരുമാനങ്ങളിലും അങ്ങെന്നും ഉറച്ചു നില്‍ക്കുന്നു. അങ്ങനെയുള്ള അങ്ങേയ്ക്ക് ഭഗവാന്‍റെ പൂര്‍വ്വ ലീലകളെക്കുറിച്ച് ധ്യാനിച്ച് ഭൌതിക കെട്ടുബന്ധങ്ങളില്‍ നിന്ന് ജീവാത്മാക്കളെ മുക്തി പദത്തിലേയ്ക്ക് നയിയ്ക്കാന്‍ സാധിയ്ക്കും.

ശ്ലോകം 14

തതോ അന്യഥ കിഞ്ചന യദ് വിവക്ഷതഃ
പൃതഗ് ദ്രിശസ് തത്-കൃത-രൂപ-നാമഭിഃ
ന കര്‍ഹിചിത് ക്വാപി ച ദുഃസ്ഥിത മതിര്‍
ലഭേത വതാഹത-നൌര്‍ ഇവസ്പദം

വിവര്‍ത്തനം

അങ്ങെന്തെക്കെയാണോ വിശദീകരിക്കാനാഗ്രഹിയ്ക്കുന്നത് അവയിലൊക്കെയും ഭഗവാന്‍റെ ഒരു പ്രത്യേക വീക്ഷണം ഉണ്ടാവുകയും തന്‍റെ നാമാദി രുപങ്ങളിലൂടെ പ്രതികരിയ്ക്കുകയും തത്ഫലമായി കാറ്റിലാടിയുലയുന്ന നങ്കൂരമില്ലാത്തൊരു വഞ്ചിയെ പോലെ മനസ്സ് ചഞ്ചലപ്പെടുകയും ചെയ്യുന്നു.

ശ്ലോകം 15

ജുഗുപ്സിതം ധര്‍മ്മ-കൃതേ അനുശാസതഃ
സ്വഭാവ-രക്തസ്യ മഹാന്‍ വ്യതിക്രമഃ
യദ്-വാക്യതൊ ധര്‍മ ഇതിതരഃ സ്ഥിതോ
ന മന്യതേ തസ്യ നിവാരണം ജനഃ
വിവര്‍ത്തനം

ജീവസത്തകള്‍ സ്വാഭാവികമായും പ്രകൃത്യാ ആനന്ദത്തിനായി ആഗ്രഹിയ്ക്കുന്നവരാണ്, ധര്‍മ്മങ്ങളുടെ പേരില്‍ അവരെ നിങ്ങള്‍ അങ്ങനെ പ്രോത്സാഹിപ്പിച്ചു. ഇത് അഹേതുകവും ദണ്ഡനാത്മകവുമാണ് . താങ്കളുടെ ശിഷ്യത്വത്തിലാണ് അവരെല്ലാം നയിയ്ക്കപ്പെട്ടതും ധര്‍മ്മത്തിന്‍റെ പേരില്‍ ഇത്തരം പ്രവൃത്തികളെല്ലാം ആരംഭിച്ചതും, വിലക്കുകള്ക്ക് അവിടെ സ്ഥാനമേ ഉണ്ടായിരുന്നില്ല.
ശ്ലോകം 16

വിചക്ഷണോ അസ്യാര്‍ഹതി വേദിതും വിഭോര്‍
അനന്ത-പരസ്യ നിവൃത്തിതഃ സുഖം
പ്രവര്‍ത്താമനസ്യ ഗുണൈര്‍ അനാത്മനസ്
തതോ ഭവാന്‍ ദാര്‍ശയ ചേഷ്ടിതം വിഭോഃ
വിവര്‍ത്തനം

പരമാത്മാവായ ഭഗവാന്‍ സീമാതീതനാണ് . ഭൌതികാനന്ദങ്ങളില്‍ നിന്ന് വിരമിച്ച വളരെക്കുറച്ച് ശ്രേഷ്ഠ വ്യക്തികള്‍ക്ക് മാത്രമേ ഇത്തരം ആത്മീയ മൂല്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അര്‍ഹിയ്ക്കുന്നവരായുള്ളൂ. ആയതിനാല്‍ ഭൌതിക ബന്ധനങ്ങളില്‍ കുടുങ്ങി ആത്മീയവിധാനത്തിലെത്തി നോക്കാന്‍ സാധിയ്ക്കാത്ത ജീവാത്മാക്കള്‍ക്ക് നാം ആത്മ സാക്ഷാത്കാരത്തിനുള്ള വഴികള്‍ പറഞ്ഞു കൊടുക്കേണ്ടതാണ് . നാം ആര്‍ജ്ജിച്ച നന്മകള്‍ വഴിയും പരമാത്മാവിന്റ്റെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളിലൂടെയുമാണ് നാം അത് സാധിയ്ക്കേണ്ടത്.

ശ്ലോകം 17

ത്യക്ത്വാ സ്വ-ധര്‍മ്മം ചരണാംബുജം ഹരേര്‍
ഭാജന്‍ അപക്വോ അഥ പതേത് തതോ യദി
യത്ര ക്വ വാഭദ്രം അഭൂത് അമുസ്യ കിം
കോ വര്‍ത്ത അപ്തോ അഭജതം സ്വ-ധര്‍മതഃ
വിവര്‍ത്തനം

ഭൌതിക ധര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച് ഭക്തിയുത ഭഗവദ് സേവനത്തിനായി കടന്നു വരുന്ന ഒരു വ്യക്തി ഒരുപക്ഷേ അപക്വമായ ചില തലങ്ങളില്‍ വീണു പോകുന്നു, എന്നാല്‍ അത്തരം ഒരു പരജയത്തില്‍ മറ്റ് അപകടങ്ങളൊന്നും തന്നെ അദ്ദേഹത്തിന് സംഭവിയ്ക്കുന്നില്ല. എന്നാല്‍ നേരെ മറിച്ച് ഒരു അഭക്തനാണ് പൂര്‍ണ്ണമായും ഭൌതിക ധര്‍മ്മങ്ങളില്‍ മുഴുകുന്നതെങ്കില്‍ അവനൊന്നും നേടാന്‍ സാധിയ്ക്കുന്നു മില്ല.

ശ്ലോകം 18

തസ്യൈവ ഹേതോഃ പ്രയതേത കോവിദോ
ന ലഭ്യതേ യദ് ഭ്രമതം ഉപാര്യ അധഃ
തല്‍ ലഭ്യതേ ദുഃഖവദ് അന്യതഃ സുഖം
കാലേന സര്‍വത്ര ഗഭീര-രംഹസ
വിവര്‍ത്തനം

ബുദ്ധിശാലികളായ മനുഷ്യര്‍ അല്ലെങ്കില്‍ സാഹിതീയമായ അറിവുകള്‍ തേടി ഏറ്റവും ഉന്നതലോകമായ ബ്രഹ്മലോകം മുതല്‍ ഇങ്ങ് താഴെ ഏറ്റവും താണ ഗൃഹമായ പാതാള ലോകങ്ങള്‍ വരെ അലഞ്ഞു നടക്കുന്നവരും അറിയേണ്ട ഏറ്റവും വലിയ ജ്ഞാനം നമുക്കാവശ്യമുള്ളതിന് വേണ്ടി മാത്രം യത്നിയ്ക്കുക എന്നുള്ളതാണ് അല്ലാതെ മിഥ്യയായ കിട്ടാക്കനികള്‍ക്ക് വേണ്ടി വെറുതെ അലയരുത്.

ശ്ലോകം 19

ന വൈ ജനോ ജതു കഥാഞ്ചനാവ്രജേന്‍
മുകുന്ദ-സേവ്യ അന്യവദ് അംഗ സംസൃതിം
സ്മരണ്‍ മുകുന്ദാഗ്രി-ഉപാഗുഹനം പുനര്‍
വിഹതും ഇച്ചേന്‍ ന രസ-ഗ്രഹോ ജനഃ
വിവര്‍ത്തനം

പ്രിയപ്പെട്ട വ്യാസാ, ഭഗവാന്‍ കൃഷ്ണന്‍റെ സേവനത്തിലിരിയ്ക്കുന്ന ഒരു ഭക്തന്‍ ചിലപ്പോള്‍ എന്തെങ്കിലു കാരണങ്ങള്‍ കൊണ്ട് തഴേയ്ക്ക് നിപതിയ്ക്കുകയാണെങ്കില്‍ തന്നെ മറ്റുള്ളവരെ പോലെ അദ്ദേഹം ഭൌതികമായ തലത്തിലേയ്ക്ക് വീണു പോകുന്നില്ല കാരണം ഒരിയ്ക്കലെങ്കിലും ഭഗവദ് പാദാര വിന്ദങ്ങളില്‍ വ്യാപരിച്ചതിന്‍റെ സ്വാദ് ആസ്വദിച്ച അയാള്‍ക്ക് മറ്റൊന്നും ചെയ്യുക സാദ്ധ്യമല്ല, പകരം ആ ഓര്‍മ്മകള്‍ മാത്രമാകും എപ്പോഴും അയാള്‍ക്കുണ്ടാവുക.

ശ്ലോകം 20

ഇദം ഹി വിശ്വം ഭഗവാന്‍ ഇവേതരോ
യതോ ജഗത്-സ്തന-നിരോധ-സംഭവഃ
തദ് ധി സ്വയം വേദ ഭാവംസ് തഥാപി തേ
പ്രദേശ-മത്രം ഭവതഃ പ്രദര്‍ശിതം
വിവര്‍ത്തനം

പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനാണ് ഈ പ്രപഞ്ചം എങ്കില്‍ക്കുടി അവിടുന്ന് അവയില്‍ നിന്നൊക്കെ വളരെ അകലത്തിലുമാണ് . അവിടുന്നില്‍ നിന്നുമാത്രമാണ് ഈ പ്രപഞ്ച സൃഷ്ടികളുടെ ഉത്ഭവം തന്നെ, അതിന്റ്റെ സ്ഥിതിയും അവിടെത്തന്നെ, സംഹാരത്തിനു ശേഷം അവിടേയ്ക്ക് തന്നെ വിലയം പ്രാപിയ്ക്കുകയും ചെയ്യുന്നു. അങ്ങേയ്ക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. ഞാനൊന്ന് സംക്ഷേപണം ചെയ്തു എന്നു മാത്രം.
ശ്ലോകം 21

ത്വം ആത്മനാത്മനം അവേഹ്യ അമോഘ-ദൃക്
പരസ്യ പുംസഃ പരമാത്മനഃ കാലം
അജം പ്രജാതം ജഗതഃ ശിവായ തന്‍
മഹാനുഭാവാഭ്യുദയോ അധിഗന്യതം
വിവര്‍ത്തനം

അങ്ങയുടെ കാഴ്ചപ്പാടുകള്‍ പരിപൂര്‍ണ്ണമാണ് . അങ്ങേയ്ക്ക് സ്വയം തന്നെ പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ അറിയാന്‍ സാധിയ്ക്കുന്നുണ്ട് കാരണം അങ്ങ് ഭഗവാന്‍റെ വിസരണാവതാരങ്ങളിലോന്നാണല്ലോ. എല്ലാ ജീവസത്തകളുടെയും ക്ഷേമത്തിനായി ജനനമില്ലാതെ അങ്ങിവിടെ പ്രത്യക്ഷമായി. അതുകൊണ്ട് ദയവായി അവിടുന്ന് പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ദിവ്യമായ ആത്മീയ ലീലകളെക്കുറിച്ച് കുറച്ച് കൂടി വ്യക്തമായി വിവരിച്ചാലും.

ശ്ലോകം 22

ഇദം ഹി പുംസസ് തപസഃ ശ്രുതസ്യ വ
സ്വിസ്തസ്യ സുക്തസ്യ ച ബുദ്ധി-ദത്തയൊഃ
അവിച്യുതൊ അര്‍ത്ഥഃ കവിഭിര്‍ നിരൂപിതോ
യദ്-ഉത്തമശ്ലോക-ഗുണാനു വര്‍ണ്ണനം
വിവര്‍ത്തനം

ജ്ഞാനത്തിലുള്ള മുന്നേറ്റം, വൈവിധ്യമാര്‍ന്ന തപസ്യകള്‍, വേദ പഠനങ്ങള്‍, അര്‍പ്പണങ്ങള്‍, വേദ മന്ത്രങ്ങളുടെ ഉരുവിടല്‍, ദാനധര്‍മ്മങ്ങള്‍, ഭഗവാന്‍റെ ആത്മീയ വിവരണങ്ങളുടെ ആസ്വാദനം, തുടങ്ങിയ ആത്മീയ ഉന്നമത്തിനായുള്ള ഇത്തരം കാര്യങ്ങളെ വളരെ ഋണതയോടെയാണ് പണ്ഡിത വൃത്തങ്ങള്‍ വ്യതിചലനങ്ങളില്ലാതെ ഉപസംഹരിച്ചിരിയ്ക്കുന്നത്.

ശ്ലോകം 23

അഹം പുരതിത-ഭാവേ അഭാവം മുനേ
ദാസ്യസ് തു കസ്യാസ്ചന വേദ-വാദിനം
നിരൂപിതോ ബാലക ഏവ യോഗിനം
സുശ്രുസനേ പ്രവൃഷി നിര്‍വിവിക്ഷതം
വിവര്‍ത്തനം

അല്ലയോ മുനി വര്യാ, കഴിഞ്ഞ സഹസ്രാബ്ദത്തില്‍ ഞാന് വേദാന്ത മാര്‍ഗ്ഗത്തില്‍ ചലിയ്ക്കുന്ന ഒരു കൂട്ടം ബ്രാഹ്മണര്‍ക്ക് സേവ ചെയ്യുന്ന ഒരു വേലക്കാരിയുടെ പുത്രനായിട്ടാണ് ജന്മമെടുത്തത്. അവര്‍ ഒരുമിച്ച് താമസിച്ചിരുന്ന നാല് മഴമാസക്കാലം എനിയ്ക്കവര്‍ക്കായി വ്യക്തിഗത സേവനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.

ശ്ലോകം 24

തെ മയ്യ് അപേതഖില- ചപലേ അര്‍ഭകേ
ദാന്തേ അദൃത-കൃദനകേ അനുവര്‍ത്തിനി
ചക്രുഃ കൃപം യദ്യപി തുല്യ-ദര്‍ശനഃ
സുശ്രുസമാനേ മുനയോ അല്പ-ഭാഷിണി
വിവര്‍ത്തനം

ആ വേദാന്തമാര്‍ഗ്ഗികള് നിഷ്പക്ഷവാദികളായിരുന്നുവെങ്കിലും അവരെന്നില്‍ അഹൈതുകമായ കാരുണ്യം ചൊരിഞ്ഞു. എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ സ്വയം നിയന്ത്രിതനായവനും, ഒരു ബാലനായിരിന്നിട്ട് കൂടീ കായിക വിനോദങ്ങളിലോന്നും താല്പര്യമില്ലത്തവനുമായിരുന്നു. കൂടാതെ ഞാന്‍ വികൃതിയുമായിരുന്നില്ലെന്ന് മാത്രവുമല്ല ആവശ്യത്തിനുപരിയായി സംസാരിച്ചിരുന്നുമില്ല.

ശ്ലോകം 25

ഉച്ചിഷ്ട-ലേപാന്‍ അനുമോദിതോ ദ്വിജൈഃ
സകൃത സ്മ ഭുഞേ തദ്-അപസ്ത-കില്‍ബിഷഃ
ഏവം പ്രവൃത്തസ്യ വിശുദ്ധ-ചേതസസ്
തദ്-ധര്‍മ്മ ഏവാത്മ-രുചിഃ പ്രജായതേ
വിവര്‍ത്തനം

ഒരിയ്ക്കല്‍ മാത്രം ആ പുണ്യാത്മാക്കളുടെ അനുവാദത്തോടെ അവരുടെ അഹാരത്തിന്‍റെ ഉച്ചിഷ്ടം ഞാനെടുത്ത് ഭക്ഷിയ്ക്കുകയുണ്ടായി, അതിലൂടെ എന്‍റെ എല്ലാ പാപങ്ങളും വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി. അങ്ങനെ ആ സേവനങ്ങളിലൂടെ ഞാന്‍ ഹൃദയശുദ്ധിവരുത്തി, ആ സമയത്ത് ആത്മീയവാദികളുടെ സ്വഭാവം എനിയ്ക്ക് വളരെ വേഗം ആസ്വാദ്യമായി ത്തീര്‍ന്നു.
ശ്ലോകം 26

തത്രാന്വഹം കൃഷ്ണ-കഥഃ പ്രഗായതം
അനുഗ്രഹേനസൃണവം മനോഹരഃ
തഃ ശ്രദ്ധയ മേ അനുപദം വിശൃന്വതഃ
പ്രിയാശ്രവസ്യ അംഗ മമഭവദ് രുചിഃ
വിവര്‍ത്തനം

അല്ലയോ വ്യാസദേവ, മഹാന്മാരായ വേദാന്തികളുമായുള്ള ആ ഒത്തുചേരലില്‍ അവരുടെ തന്നെ കൃപയാല്‍ ഭഗവാന്‍ കൃഷ്ണന്‍റെ അത്യാകര്‍ഷകമായ ലീലാവിനോദങ്ങള്‍ എനിയ്ക്ക് ശ്രവിയ്ക്കുമാറായി അത് ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു, അതിനു ശേഷം പരമദിവ്യോത്തമ പുരുഷനെക്കുറീച്ച് കേള്‍ക്കാനുള്ള ഒരു രുചി അനുനിമിഷം എന്നില്‍ കൂടീക്കൂടിവന്നു.
ശ്ലോകം 27

തസ്മിംസ് തദ ലബ്ദ-രുചേര്‍ മഹ മതേ
പ്രിയസ്രവസ്യ അസ്ഘലിത മതിര്‍ മമ
യയാഹം ഏതത് സദ്-അസത് സ്വ-മായയ
പശ്യേ മയി ബ്രഹ്മണി കല്പിതം പരേ

വിവര്‍ത്തനം

അല്ലയോ മഹമുനേ, പരമദിവ്യോത്തമ പുരുഷനെക്കുറിച്ച് ശ്രവിയ്ക്കുന്നതിനുള്ള രുചി കൈവന്ന നിമിഷത്തില്‍ തന്നെ ഭഗവാനോടുള്ള എന്‍റെ ശ്രദ്ധ മാലിന്യരഹിതമായി. അങ്ങനെ എന്‍റെ രുചി രൂപപ്പെടുംന്തോറും സൂക്ഷ്മവും സ്ഥൂലവുമായ പുറം ചട്ടകള് എന്‍റെ തന്നെ അജ്ഞതയാല്‍ സൃഷ്ടിയ്ക്കപ്പെട്ടതാണെന്നെനിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞു, കൂടാതെ ഞാനും ഭഗവാനും ആത്മീയ സത്തകളാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു.

ശ്ലോകം 28

ഇത്തം ശരത്-പ്രവൃശികവ് ഋതു ഹരേര്‍
വിസൃന്വതോ മേ അനുസവം യസോ അമലം
സങ്കീര്‍ത്യമാനം മുനിഭിര്‍ മഹാത്മഭിര്‍
ഭക്തിഃ പ്രവൃത്താത്മ-രജസ്-തമോപഹ

വിവര്‍ത്തനം

അങ്ങനെയുള്ള രണ്ട് ഋതുക്കള് ഒരുമിച്ചാഗതമായ മഴമേഘങ്ങള്‍ പേറുന്ന ആ ശരത്കാലത്തില്‍ ഈ മഹാനുഭാവന്മാരായ മുനിവര്യന്മാര്‍ ഭഗവാന്‍റെ മഹിമാനങ്ങള്‍ കളങ്കരഹിതമായ ഉരുവിടുന്നത് കേള്‍ക്കുവാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അങ്ങനെ എപ്പോഴാണോ ഞാന്‍ ഭക്തിയുത ഭഗവദ് സേവനം ആരംഭിച്ചത് എന്‍റെ അജ്ഞതയുടെയും വികാരങ്ങളുടെയും പുറം ചട്ടകള്‍ എന്നെ വിട്ടകന്നു.

ശ്ലോകം 29

തസ്യൈവം മേ അനുരക്തസ്യ
പ്രസ്രീതസ്യ ഹതൈനസഃ
ശ്രദ്ധാധാനസ്യ ബലസ്യ
ദന്താസ്യാനുചരസ്യ ച

വിവര്‍ത്തനം

ഞാനവരുമായി മാനസികമായി ഒരു ആത്മബന്ധം പുലര്‍ത്തിപോന്നു. ഞാനൊരു സത്സ്വഭാവി ആയതുകാരണം എന്‍റെ പാപങ്ങളെല്ലാം ആ സേവനങ്ങളിലൂടെ തുടച്ചു നീക്കപ്പെട്ടു. അതിലൂടെ ഹൃദയത്തില്‍ അവരോടൊരു ബലവത്തായ വിശ്വാസം കൈവരുകയും ചെയ്തു. ഞാനെന്‍റെ ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുകയും അതിലൂടെ എനിയ്ക്ക് വളരെ കര്‍ശനമായി എന്‍റെ മനസിനെയും ശരീരത്തെയും നിയന്ത്രിച്ച് ശുദ്ധ ഭക്തിയുടെ പാതയില് ചരിയ്ക്കാനായി.

ശ്ലോകം 30

ജ്ഞാനം ഗുഹ്യതമം യത് തത്
സാക്ഷാദ് ഭഗവതോദിതം
അന്വവോചന്‍ ഗമീഷ്യന്തഃ
കൃപയ ദീന-വത്സലഃ
വിവര്‍ത്തനം

അജ്ഞരായ പതിതാത്മാക്കളോട് അത്യധികം കാരുണ്യമരുളുന്ന ആ ഭക്തിവേദാന്തികള്‍ അവിടം വിട്ടുപോകുമ്പോള്‍ പരമദിവ്യോത്തമ പുരുഷന്‍ അവര്‍ക്കായി സ്വയം അരുളിയ ആ ഗുഹ്യമായ വിഷയം എനിയ്ക്ക് ഉപദേശിച്ചു തന്നു.
ശ്ലോകം 31

യേനൈവഹം ഭഗവതോ
വസുദേവസ്യ വേധസഃ
മയാനുഭവം അവിദം
യേന ഗച്ചന്തി തത്-പദം

വിവര്‍ത്തനം

ആ ഗുഹ്യമായ ജ്ഞാനം ഉപയോഗിച്ച് സര്‍വ്വചരാചരങ്ങളുടെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിന്ത്രിയ്ക്കുന്ന ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ഊര്‍ജ്ജങ്ങളുടെ പ്രഭാവത്തെ വളരെ വ്യക്തമായും മനസ്സിലാക്കാന്‍ കഴിഞ്ഞു. അത്തരത്തിലുള്ള അറിവ് ഒരുവനെ അവിടത്തെ സവിധത്തിലേയ്ക്ക് മടങ്ങിവരുവാന്‍ സാധിയ്ക്കുന്ന ഉപാധിയാണെന്നുമാത്രവുമല്ല അവിടുത്തെ ദര്‍ശനവും സാദ്ധ്യമാകുന്നു.

ശ്ലോകം 32

ഏതത് സംസുചിതം ബ്രഹ്മംസ്
തപ-ത്രയ-ചികിത്സിതം
യദ് ഈശ്വരേ ഭഗവതി
കര്‍മ്മ ബ്രഹ്മണി ഭാവിതം
വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണ, വ്യാസദേവ, എല്ലാ പ്രശ്നങ്ങളില്‍ നിന്നും ദുരിതാനുഭവങ്ങളില്‍ നിന്നും കരകയറുന്നതിനുള്ള വഴി എന്നത് ഒരുവന്‍ തന്‍റെ പ്രവൃത്തികളെയെല്ലാം പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീകൃഷ്ണന് അര്‍പ്പിയ്ക്കുക എന്നതാണ്. ഇതാണ് അഭിജ്ഞ മതം.

ശ്ലോകം 33

അമയോ യസ് ച ഭൂതാനാം
ജയതേ യേന സുവ്രത
തദ് ഏവ ഹി അമയം ദ്രവ്യം
ന പുനതി ചികിത്സിതം
വിവര്‍ത്തനം

അല്ലയോ പുണ്യാത്മാവേ, അത്തരം കാരണങ്ങള്‍ കൊണ്ടുണ്ടാകാവുന്ന അസുഖങ്ങള്‍ ശമനം ചെയ്യുന്നതിന് വൈദ്യശാസ്ത്രപരമായ എന്തെങ്കിലും ചികിത്സാവിധികളുണ്ടോ?

ശ്ലോകം 34

ഏവം നൃണാം ക്രിയ-യോഗഃ
സര്‍വേ സംസൃതി-ഹേതവഃ
ത ഏവാത്മ-വിനശയ
കല്പന്തേ കല്പിതഃ പരേ
വിവര്‍ത്തനം

അങ്ങനെ തന്‍റെ എല്ലാ പ്രവൃത്തികളും ഭഗവാന് വേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന മനുഷ്യര്‍, അത്തരം പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെ ഉളവാകുന്ന ശാശ്വതമായ ബന്ധനങ്ങള്‍ ഫലേച്ഛയോടെയുള്ള ഭൌതിക പ്രവര്‍ത്തനങ്ങളാകുന്ന വൃക്ഷത്തിന്‍റെ നാശത്തിന് കാരണമാകുന്നു.

ശ്ലോകം 35

യദ് അത്ര ക്രിയതേ കര്‍മ
ഭഗവത്-പരിതോഷണം
ജ്ഞാനം യത് തദ് അധീനം ഹി
ഭക്തി-യോഗ-സമന്വിതം
വിവര്‍ത്തനം

ഈ ജന്മത്തില്‍ നാം ഭഗവാന്‍റെ പ്രവര്‍ത്തന സംതൃപ്തിക്കനുസരണമായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതിനെ ഭക്തി-യോഗം എന്നു വിളിയ്ക്കുന്നു, അല്ലെങ്കില്‍ ആത്മീയമായ ഭക്തിയുത ഭവദ്സേവ എന്നോ വിളിയ്ക്കാം, കൂടാതെ എന്തിനെയാണൊ ജ്ഞാനം എന്ന് വിളിയ്ക്കുന്നത് അത് അവിടെ ഒരു അനുബന്ധ ഘടകമായി നിലനില്‍ക്കുകയും ചെയ്യുന്നു.
ശ്ലോകം 36

കുര്‍വന യത്ര കര്‍മണി
ഭഗവച്-ചിക്സയാസകൃത്
ഗൃണന്തി ഗുണ-നാമാനി
കൃഷ്ണസ്യാനുസ്മരന്തി ച
വിവര്‍ത്തനം

പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ശ്രീ കൃഷ്ണന്‍റെ ആജ്ഞാനുവര്‍ത്തികളായി നാം നമ്മുടെ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, ഒരുവനില്‍ അനുനിമിഷം അവിടുത്തെ നാമ-ഗുണാദി സ്മരണകള്‍ നിലനില്‍ക്കുന്നു.

ശ്ലോകം 37

ഓം നമോ ഭഗവതേ തുഭ്യം
വസുദേവായ ധീമഹി
പ്രദ്യുംനയാനിരുദ്ധായ
നമഃ സങ്കര്‍ഷണായ ച
വിവര്‍ത്തനം

നമുക്കെല്ലാവര്‍ക്കും വസുദേവന്‍റെയും അവിടുത്തെ ഭാഗിക വിസരണങ്ങളായ പ്രദ്യുംനന്‍റെയും, അനിരുദ്ധന്‍റെയും സംങ്കര്‍ഷണന്‍റെയും മഹിമാനങ്ങളെ വാഴ്ത്തി സ്തുതിയ്ക്കാം.

ശ്ലോകം 38

ഇതി മൂര്‍ത്തി-അഭിധാനേന
മന്ത്ര-മൂര്‍ത്തീം അമൂര്‍ത്തികം
യജതേ യജ്ന-പൂരുഷം
സ സമ്യഗ് ദര്‍ശനഃ പുമാന്‍
വിവര്‍ത്തനം

അങ്ങനെ അവിടുന്ന് നാളെയുടെ പ്രവചനങ്ങളുള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാകുകയും, ഭൌതികരൂപമില്ലാത്ത ആത്മീയ ശബ്ദത്തിന്‍റെ പ്രതിനിധിയായ പരമദിവ്യോത്തമപുരുഷനായ വിഷ്ണുവാകുകയും എല്ലാവരാലും ആരാധിയ്ക്കപ്പെടുകയും ചെയ്യുന്നു.

ശ്ലോകം 39

ഇമം സ്വ-നിഗമം ബ്രഹ്മണ്‍
അവേത്യ മദ്-അനുഷ്ഠിതം
അദന്‍ മേ ജ്ഞാനം ഐശ്വര്യം
സ്വാസ്മിന് ഭാവം ച കേശവഃ
വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണാ, അങ്ങനെ പരമപിതാവായ ഭഗവാന്‍റെ കൃപയാല്‍ വേദങ്ങളുടെ പല നിഗൂഢ ഭാഗങ്ങളിലായി ഗുപ്തമായിരിയ്ക്കുന്ന ജ്ഞാന ശകലങ്ങളെ എനിയ്ക്ക് സംഭാവനയായി ലഭിച്ചു, അതിനുശേഷം ആത്മീയ ഐശ്വര്യങ്ങള്‍ അങ്ങെന്നില്‍ ചൊരിഞ്ഞു, അതിനുശേഷം അവിടുത്തെ ഏറ്റവും അടുത്ത ജീവസത്തകള്‍ക്ക് മാത്രം നല്‍കുന്ന സ്നേഹയുതമായ ഭക്തിയുതസേവനം അവിടുന്നെന്നില്‍ വര്‍ഷിച്ചു.

ശ്ലോകം 40

ത്വം അപി അദാഭ്ര-ശ്രുത വിശ്രുതം വിഭോഃ
സമാപ്യതേ യേന വിദം ബുഭുത്സിതം
പ്രഖ്യാഹി ദുഃഖൈര്‍ മുഹുര്‍ അര്‍ദിതാത്മനം
സങ്ക്ലേശ-നിര്‍വാണം ഉഷന്തി നാന്യഥാ
വിവര്‍ത്തനം

അതുകൊണ്ട് ദയവായി വേദസാഗരത്തിന്‍റെ അനന്തശായിയില്‍ വര്‍ത്തിയ്ക്കുന്ന അങ്ങ് ഞങ്ങള്‍ക്കുവേണ്ടി കൃപാവാരിധിയായ ഭഗവാന്‍റെ പ്രവൃത്തികളെക്കുറിച്ച് വിവരിച്ചു തന്നാലും അതുവഴി മഹപണ്ഡിതന്മാരുടെ ആശകള്‍ തൃപ്തമാവുമെന്ന് മാത്രവുമല്ല അതേ സമയം ലോകം മുഴുവനുമുള്ള ജീവസത്തകളുടെ ഭൌതിക കെട്ടുപാടുകളില്‍ കുടുങ്ങിയ ജീവിതപ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം കെട്ടുബന്ധങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് മറ്റൊരു മാര്‍ഗ്ഗവും ഇല്ല തന്നെ.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം അഞ്ചിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.

1:4 നാരദ മുനിയുടെ ആവിര്‍ഭാവം


കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:




സ്കന്ധം ഒന്ന്


സൃഷ്ടി


അദ്ധ്യായം:4


നാരദ മുനിയുടെ ആവിര്‍ഭാവം



ശ്ലോകം 1
വ്യാസ ഉവാച
ഇതി ബ്രുവണം സംസ്ത്യൂയ
മുനിനാം ദീര്‍ഘശസ്ത്രിനം
വൃദ്ധ കുല-പതിഃ സൂതം
ബഹ് വൃചഃ ശൌനകോ അബ്രവീത്
വിവര്‍ത്തനം

സുതഗോസ്വാമിയുടെ ഈ വാക്കുകള്‍ കേട്ടശേഷം യാഗത്തിനായി അവിടെക്കൂടിയിരുന്ന ഋഷിമാരില്‍ ഏറ്റവും പ്രായം ചെന്നതും ജ്ഞാനിയുമായ ശൌനക മുനി സുത ഗോസ്വാമിയെ അഭിനന്ദിച്ചു കൊണ്ട് ഇത്തരത്തില്‍ പറഞ്ഞു:

ശ്ലോകം 2

ശൌനക ഉവാച
സുത സുത മഹാ-ഭാഗ
വദ നൊ വദതം വര
കാതം ഭഗവതീം പുണ്യം
യദ് അഹ ഭഗവാന്‍ ചുകഃ
വിവര്‍ത്തനം

ശൌനകന്‍ പറഞ്ഞു: അല്ലയോ സുത ഗോസ്വാമി, അങ്ങ് അത്യന്തം ഭാഗ്യവാനും സര്‍വ്വരാലും മാനിയ്ക്കേണ്ടവനുമാണ് കാരണം അങ്ങേയ്ക്ക് ഭഗവതത്തെക്കുറിച്ച് സംസാരിയ്ക്കുന്നതിനും അതിലെ ശ്ലോകങ്ങളെ വിവരിയ്ക്കുന്നതിനും കഴിയ്ന്നുണ്ട്. ആയതിനാല്‍ മഹാനും ശക്തനുമായ മഹര്‍ഷി ശുകദേവ ഗോസ്വാമിയാല്‍ ആഖ്യാനം ചെയ്യപ്പെട്ട ഭക്തിയുടെ നിറകുടമായ ശ്രീമദ് ഭാഗവതത്തിലെ ഉപദേശങ്ങള്‍ ഞങ്ങള്ക്കായി വിവരിച്ചാലും.

ശ്ലോകം 3

കസ്മിന്‍ യുഗേ പ്രവൃത്തേയം
സ്ഥനേ വ കേന ഹേതുന
കുതഃ സംചോദിതഃ കൃഷ്ണഃ
കൃതവാന്‍ സംഹിതം മുനിഃ
വിവര്‍ത്തനം

ഏതു കാലഘട്ടത്തിലാണ് ഇത് ആദ്യം ആരംഭിച്ചതെന്നും ഏത് സ്ഥലത്തു വച്ചാണിത് സംഭവിച്ചെതെന്നും എന്തിനുവേണ്ടിയായിരുന്നു എന്നും ദയവായി അങ്ങ് ഉരചെയ്താലും. മഹാമുനിയായ കൃഷ്ണ ദ്വൈപായന വ്യാസന്‍ എവിടെ നിന്നാണ് ഈ അമൂല്യമായ സംഹിത ചിട്ടപ്പെടുത്താനുള്ള പ്രചോദനം ലഭിച്ചത്?

ശ്ലോകം 4

തസ്യ പുത്രോ മഹാ-യോഗി
സമ-ദൃന്‍ നിര്‍വ്വികല്പകഃ
ഏകാന്ത-മതിര്‍ ഉന്നിദ്രോ
ഗൂഢോ മൂഢ ഇവേയതേ
വിവര്‍ത്തനം

അദ്ദേഹത്തിന്‍റെ (വ്യാസദേവന്‍റെ) പുത്രന്‍ സമതോലനം ചെയ്ത അദ്വൈത വേദാന്തിയും
ഒരു മഹാഭക്തനുമായിരുന്നു, അദ്ദേഹത്തിന്‍റെ മനസ്സ് എല്ലായ്പ്പോഴും അദ്വൈതത്തില്‍ വ്യപരിച്ച് കൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ആത്മീയതലം ലൌകിക പ്രവര്‍ത്തനങ്ങളിലായിരുന്നു, എന്നാല്‍ വിവസ്ത്രനായി ചുറ്റിക്കറങ്ങുന്നതു കാരണം അദ്ദേഹം ഒരു പാമരനായി കാണപ്പെട്ടു.

ശ്ലോകം 5

ദൃഷ്ടവാനൂയന്തം ഋഷീം ആത്മജം അപി അനഗ്നം
ദേവ്യോ ഹ്രീയ പരിദാധൂര്‍ ന സുതസ്യ ചിത്രം
തദ് വീക്ഷയ പൃച്ഛതി മുനൌ ജഗദുസ് തവസ്തി
സ്ത്രീ-പും-ഭീദ ന തു സുതസ്യ വിവിക്ത-ദൃഷ്ടേഃ
വിവര്‍ത്തനം

ഒരിയ്ക്കല്‍ വ്യാസദേവന്‍ തന്‍റെ പുത്രനെ പിന്തുടര്‍ന്ന് യൌവ്വനയുക്തകളായ കന്യകമാര്‍ കുളിയ്ക്കുന്ന ഒരു കുളക്കടവിലെത്തി വസ്ത്രധാരിയായിരുന്നിട്ട് കൂടി വ്യാസദേവനെ കണ്ട മാത്രയില്‍ കന്യകമാര്‍ പെട്ടെന്ന് തങ്ങളുടെ നാണം മറച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ പുത്രന്‍ കടന്നു പോകുമ്പോള് അവരത് ചെയ്തില്ല. ഇതിന്‍റെ പൊരുളെന്താണെന്ന് വ്യാസദേവന്‍ ആ കന്യകമാരോടാരാഞ്ഞു: അപ്പോളവര്‍ പറഞ്ഞു അങ്ങയുടെ പുത്രന്‍ ആത്മ ശുദ്ധീകരണം സാധിച്ചവനായത്കൊണ്ട് അദ്ദേഹം ഞങ്ങളെ നോക്കുമ്പോള്‍ സ്ത്രീ പുരുഷ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ വ്യാസദേവനില്‍ ആ വ്യത്യാസം അവര്‍ കണ്ടു അതുകൊണ്ടാണാ കന്യകമാര്‍ അങ്ങനെ ചെയ്തത്.
ശ്ലോകം 6

കഥം അലക്ഷിതഃ പൌരൈഃ
സമ്പ്രാപ്താഃ കുരു-ജങളന്‍
ഉന്മത്ത-മൂക-ജദാവദ്
വിചാരന്‍ ഗജ-സഹ്വയേ
വിവര്‍ത്തനം

വ്യസ പുത്രനായ ശ്രീല ശുകദേവര്, ഉള്‍നാടന്‍ പ്രവിശ്യകളായ കുരു, ജംഗള പ്രദേശങ്ങളിലൂടെ ഒരു ബധിരനും മന്ദബുദ്ധിയുമായ ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിഞ്ഞു എപ്പോഴാണോ പട്ടണ പ്രദേശമായ ഹസ്തിനപുരത്തിലെത്തിയത്(ഇന്നത്തെ ഡെല്‍ഹി) എങ്ങനെയാണ് അവിടുത്തെ പ്രജകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്?

ശ്ലോകം 7

കഥം വ പാണ്ഡവേയസ്യ
രാജര്‍ഷേര്‍ മുനീന സഹ
സം‌വദഃ സമഭൂത് തത
യത്രൈസ സത്വതീ ശ്രുതിഃ
വിവര്‍ത്തനം

മഹത്തായ ഈ ആത്മീയ വേദസാരത്തെ(ഭാഗവതം) പാടി കേള്‍പ്പിയ്ക്കാന്‍ പരീക്ഷിത് മഹാരാജാവിന് എങ്ങനെയാണ് ആ മാമുനിയെ ലഭിച്ചത്?

ശ്ലോകം 8

സ ഗോ-ദോഹന-മാത്രം ഹി
ഗൃഹേഷു ഗൃഹ-മേധിനാം
അവേക്ഷതേ മഹാ-ഭാഗസ്
തീര്‍ത്ഥി-കുര്‍വംസ് തദ് ആശ്രമം
വിവര്‍ത്തനം

ഒരിയ്ക്കല്‍ അദ്ദേഹത്തിന് (ശുക ദേവ ഗോസ്വാമിയ്ക്ക്) ഒരു ഗൃഹസ്ഥന്റ്റെ വീട്ടുവാതില്‍ക്കല്‍ ഗൃഹനാഥന്‍ തന്‍റെ പശുവിനെ കറന്ന് പാല്‍ കൊണ്ടുവരുന്നതുവരെ ആ വീടിന് കാവലാളായി നില്‍ക്കേണ്ടി വന്നു. ആ ഗൃ ഹത്തെ പവിത്രീകരിയ്ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്.

ശ്ലോകം 9

അഭിമന്യു-സുതം സുത
പ്രാഹുര്‍ ഭാഗവതോത്തമം
തസ്യ ജന്മ മഹാശ്ചൈര്യം
കര്‍മ്മണി ച ഗ്രണീഹി നഃ
വിവര്‍ത്തനം

അഭിമന്യു സുതനായ പരീക്ഷിത് മഹാരാജാവ് ഭഗവാന്‍റെ ഒരു മഹാ ഭക്തനാണെന്ന് കേട്ടിട്ടുണ്ട് കുടാതെ അദ്ദേഹത്തിന്‍റെ ജനനവും പ്രവര്‍ത്തനങ്ങളും ഒക്കെ വളരെ ആശ്ചര്യ പ്രദായകമെന്നും കേട്ടിട്ടൂണ്ട്, അദ്ദേഹത്തെക്കുറിച്ചും അങ്ങ് ദയവായി ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.

ശ്ലോകം 10

സ സമ്രാട്ട് കസ്യ വ ഹേതോഃ
പാണ്ഡൂനാം മന-വര്‍ദ്ധനഃ
പ്രായോപവിഷ്ടോ ഗംഗായം
അനാദൃത്യാധിരത്-ശ്രീയം
വിവര്‍ത്തനം

അദ്ദേഹം ഒരു മഹാനായ ചക്രവര്‍ത്തിയായിരുന്നു കൂടാതെ സര്‍വ്വൈശ്വര്യ പ്രദായകമായിരുന്നു അദ്ദേഹത്തിന്‍റെ സാമ്രാജ്ജ്യം. പാണ്ഡു വംശത്തിന്‍റെ അഭിവൃദ്ധിയും യശസ്സും ഉയര്‍ത്തുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് എല്ലാം ഉപേക്ഷിച്ച് ഗംഗയുടെ തീരത്ത് ഇങ്ങനെ നീരാഹാര വ്രതമെടുത്ത് മരണം കൈവരിയ്ക്കാന്‍ തീരുമാനിച്ചത്?
ശ്ലോകം 11

നമന്തി യത്-പാദ-നികേതം ആത്മനഃ
ശിവായ ഹാനീയ ധാനാനി സത്രവഃ
കാതം സ വീരഃ ശ്രീയാം അങ ദുഷ്ട്യജം
യുവൈസതോത്സ്രഷ്ടും അഹോ സഹസുഭിഃ
വിവര്‍ത്തനം

തങ്ങളുടെ തന്നെ അഭിവൃദ്ധിയ്ക്കായി തന്‍റെ ശത്രുക്കള്‍പോലും അവരവരുടെ സമ്പാദ്യമെല്ലാം അദ്ദേഹത്തിന്‍റെ കാല്‍ക്കീഴില്‍ വച്ച് കൈവണങ്ങി നില്ക്കും അത്രയ്ക്ക് മഹാനായ ഒരു ചക്ര വര്‍ത്തിയായിരുന്നു അദ്ദേഹം. ശക്തിസൌന്ദര്യങ്ങളാവോളമുള്ള അദ്ദേഹത്തിന് രാജകീയ പ്രൌഢി യും സമ്പദ് സമൃദ്ധിയും ഒട്ടും കുറവല്ല. എന്നിട്ടും എന്തിനു വേണ്ടിയായിരുന്നു അദ്ദേഹം തന്‍റെ ജീവന്‍ ഉള്‍പ്പടെ എല്ലാം ഉപേക്ഷിച്ചത്?

ശ്ലോകം 12

ശിവായ ലോകസ്യ ഭവായ ഭൂതയേ
യ ഉത്തമ-ശ്ലോക-പരായണ ജനഃ
ജീവന്തി നാത്മാര്‍ത്ഥം അസൌ പരാശ്രയം
മുമോച നിര്‍വിദ്യ കുതഃ കലേവരം
വിവര്‍ത്തനം

പരമദിവ്യോത്തമ പുരുഷന്‍റെ കാരണങ്ങള്‍ക്കായി സ്വയം അര്‍പ്പിതാരായവര്‍ മറ്റുള്ളവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും അവരുടെ ഉന്നതിയ്ക്കും വേണ്ടി മാത്രമായിരിയ്ക്കും നിലകോള്ളുക. അവര്‍ ഒരിയ്ക്കലും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ജീവിയ്ക്കാറില്ല, അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പരീക്ഷിത് ചക്രവര്‍ത്തി ലൌകിക ഉടമസ്ഥതയൊക്കെ ത്യജിച്ച് മറ്റുള്ള വര്‍ക്ക് അഭയമാകേണ്ട നശ്വരമായ ആ ശരീരം ഉപേക്ഷിയ്ക്കാന്‍ തയ്യാറായത്?

ശ്ലോകം 13

തത് സര്‍വ്വം നഃ സമചക്ഷവ
പൃഷ്ടോ യദ് ഇഹ കിഞ്ചന
മന്യേ ത്വം വിഷയെ വാചം
സ്നാതം അന്യത്ര ചന്ദസാത്
വിവര്‍ത്തനം

വേദങ്ങളിലെ ചില ഭാഗങ്ങളൊഴികെ മറ്റുള്ള വിഷയങ്ങളില്‍ അങ്ങേയ്ക്കുള്ള വൈദഗ്ദ്ധ്യം ഞങ്ങള്‍ മനസ്സിലാക്കുന്നു, അങ്ങനെയെങ്കില്‍ ഞങ്ങളിപ്പോള്‍ മുന്നൊട്ട് വച്ച ഈ ചോദ്യങ്ങളുടെ യെല്ലാം ഉത്തരം അങ്ങേയ്ക്ക് കൃത്യമായും പറയാന്‍ സാധിയ്ക്കും.

ശ്ലോകം 14

സുത ഉവാച
ദ്വാപരേ സമാനുപ്രാപ്തേ
തൃതീയേ യുഗ-പര്യയേ
ജാതഃ പരാസരാദ് യോഗി
വാസവ്യം കലയ ഹരേഃ
വിവര്‍ത്തനം

സുത ഗോസ്വാമി പറഞ്ഞു: എപ്പോഴാണോ രണ്ടാം സഹസ്രാബ്ദം മൂന്നാം സഹസ്രാബ്ദത്തിലേയ്ക്ക് കടന്നത്, മാമുനിയായ വ്യാസദേവന്‍ പരാശരമുനിയിലൂടെ വസു പുത്രിയായ സത്യവതിയുടെ ഗര്‍ഭ ത്തില് വന്ന് അവതരിച്ചു.

ശ്ലോകം 15

സ കഥാചിത് സരസ്വത്യ
ഉപാസ്പൃശ്യ ജലം സുചിഃ
വിവിക്ത ഏക അസീന
ഉദിതേ രവി-മണ്ഡലേ
വിവര്‍ത്തനം

ഒരിയ്ക്കല്‍ ഒരിടത്ത് വ്യാസദേവന്‍ സൂര്യോദയത്തില് സരസ്വതിനദിയില്‍ നിന്ന് പ്രഭാതകൃത്യ ങ്ങളൊക്കെ കഴിഞ്ഞ് ധ്യാനിയ്ക്കുന്നതിനായി ഒറ്റയ്ക്ക് ഒരു സ്ഥലത്തിരുന്നു.
ശ്ലോകം 16

പാരാവാര-ജ്ഞഃ സ ഋഷിഃ
കാലേനാവ്യക്ത-രംഹസ
യുഗ-ധര്‍മ്മ-വ്യതീകരം
പ്രാപ്തം ഭൂവി യുഗേ യുഗേ
വിവര്‍ത്തനം

മഹാനായ വ്യാസദേവന്‍ പല വ്യതിചലനങ്ങളും പ്രസ്തുത സഹസ്രാബ്ദത്തില്‍ കാണുന്നുണ്ടാ യിരുന്നു. ചില മറഞ്ഞിരിയ്ക്കുന്ന ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കാരണം ഭൂമിയില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സംഭവ്യമാണെന്നും അദ്ദേഹം അറിഞ്ഞു.

ശ്ലോകം 17-18

ഭൌതികാനാം ച ഭാവനം
ശക്തി-ഹ്രസം ച തത്-കൃതം
അശ്രദ്ധാദാനാന്‍ നിഃസത്ത്വന്‍
ദുര്‍മേദാന്‍ ഹ്രസീതയുഷഃ
ദുര്‍ഭാഗംസ് ച ജ്ഞാനാന് വിക്ഷ്യ
മുനിര്‍ ദിവ്യേന ചക്ഷുസ
സര്‍വ്വ-വര്‍ണാശ്രമാനം യദ്
ദധ്യൌ ഹിതം അമോഘ-ദൃക്
വിവര്‍ത്തനം

സര്‍വ്വ ജ്ഞാനിയായ ആ മഹാമുനിയ്ക്ക് തന്‍റെ ജ്ഞാന ചക്ഷുസാലും ആദ്ധ്യാത്മിക കാഴ്ചപ്പാടു കളിലൂടെയും യുഗാബ്ദങ്ങളുടെ പ്രഭാവത്താല്‍ ഭൌതികമായ എല്ലാത്തിനും സംഭവ്യമാകാവുന്ന അധഃപതനങ്ങളെ മുന്‍ കൂട്ടീ കാണാന്‍ സാധിച്ചു. പൊതുവേ അവിശ്വാസികളുടെ ആയുസ്സു കുറയുന്നതും നെറികേട് അവരുടെ അക്ഷമയെ കൂട്ടുന്നതും അദ്ദേഹം കണ്ടു. അങ്ങനെ അദ്ദേഹം എല്ലാ നിലവാരത്തിലുള്ളവരുടെയും ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവരുടെയും ക്ഷേമൈശ്വര്യ ങ്ങള്‍ക്കുവേണ്ടി ധ്യാനനിരതനായി.

ശ്ലോകം 19

ചതുര്‍-ഹോത്രം കര്‍മ്മ ശുദ്ധം
പ്രജാനാം വിക്ഷയ വൈദികം
വ്യതാധാദ് യജ്ഞ-സന്തത്വയി
വേദം ഏകം ചതുര്‍-വിദം
വിവര്‍ത്തനം

വേദങ്ങള്‍ ഉദ്ബോധിപ്പിയ്ക്കുന്ന യജ്ഞക്രിയകളിലൂടെ മാനുഷിക പ്രവര്‍ത്തനങ്ങളെ ശുദ്ധീകരി യ്ക്കാമെന്നും അദ്ദേഹം കണ്ടു. അത്തരം ക്രിയകളെ ലഘൂകരിക്കുന്നതിലേയ്ക്കായി വേദത്തെ നാലായി വിഭജിച്ചു, വേദസാരത്തെ മനുഷ്യരുടെ ഇടയില്‍ കൂടുതല്‍ വിസ്തൃതമാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.

ശ്ലോകം 20

ഋഗ്-യജുഃ-സമാതര്‍വാഖ്യ
വേദസ് ചാത്വര ഉദ്ധൃതഃ
ഇതിഹാസ-പുരാണം ച
പഞ്ചമോ വേദ ഉച്യതേ
വിവര്‍ത്തനം

നാല് വിഭാഗങ്ങളിലായി ഉണ്ടായിരുന്ന യഥാര്‍ത്ഥ ജ്ഞാനശ്രോതസ്സുകളെ(വേദങ്ങളെ) അദ്ദേഹം വ്യത്യസ്തങ്ങളാക്കി. എന്നാല്‍ ചരിത്ര സത്യങ്ങളെയും പുരാണങ്ങളിലെ ആധികാരികതയുള്ള കഥകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം പഞ്ചമ വേദമെന്ന് വിവക്ഷ ചെയ്തു.
ശ്ലോകം 21

തത്രാര്‍ഗ-വേദ-ധരഃ പൈലഃ
സാമഗോ ജൈമിനിഃ കവിഃ
വൈശമ്പായന ഏവൈകോ
നിശ്നതോ യജുസം ഉത
വിവര്‍ത്തനം

വേദങ്ങളെ നാലായി വിഭജിച്ച ശേഷം, പൈല ഋഷി ഋഗ്വേദത്തിലും ജൈമിനി സാമവേദത്തിലും നിപുണരായിത്തീര്‍ന്നു, കൂടാതെ വൈശമ്പായനന്‍ ഒറ്റയ്ക്ക് യജുര്‍വേദത്തിലും പരമപദ പ്രാപ്തി നേടി.

ശ്ലോകം 22

അതര്‍വങീരസം അസിത്
സുമന്തുര്‍ ദാരുണോ മുനിഃ
ഇതിഹാസ-പുരാണാനാം
പിതാ മേ രോമഹര്‍ഷണഃ
വിവര്‍ത്തനം

മന്ത്ര-തന്ത്രങ്ങളില്‍ ആത്മാര്‍പ്പണം ചെയ്ത് വിഹരിച്ച സുമന്തു മുനി അങീരയെ അഥര്‍വ്വവേദത്തിന്‍റെ ചുമതല ഏല്പിച്ചു. കൂടാതെ എന്‍റെ പിതാവായ രോമഹര്‍ഷണയ്ക്കായി പുരാണങ്ങളുടെയും മറ്റ് ചരിത്ര സാക്ഷ്യ്ങ്ങളുടെയും ചുമതല.

ശ്ലൊകം 23

ത ഏത ഋഷയോ വേദം
സ്വം സ്വം വ്യസ്യണ്‍ അനേകധ
ശിഷ്യൈ പ്രശിഷ്യൈസ് തച്-ചിഷ്യൈര്‍
വേദസ് തേ സഖിനോ അഭവാന്‍
വിവര്‍ത്തനം

ജ്ഞാനികളായ ഈ എല്ലാ പണ്ഡിത രത്നങ്ങളും തങ്ങളുടേതായ രീതിയില്‍ തങ്ങള്‍ക്കു ലഭിച്ച വേദ ത്തെ പലേ ശിഷ്യന്മാര്‍ക്കും, അവരുടെ ശിഷ്യഗണങ്ങള്‍ക്കും അവരുടെ ശിഷ്യ ഗണങ്ങ ള്‍ക്കും പകര്‍ന്നു നല്‍കി, അങ്ങനെ വേദങ്ങളുടെ ഓരോ ശാഖയ്ക്കും അനുവാദകരുണ്ടാവാന്‍ തുടങ്ങി.

ശ്ലോകം 24

ത ഏവ വേദ ദുര്‍മേധൈര്‍
ധാര്യന്തേ പുരുഷൈര്‍ യഥ
ഏവം ചകര ഭഗവാന്‍
വ്യാസഃ കൃപണ-വത്സലഃ
വിവര്‍ത്തനം

അങ്ങനെ മഹായോഗിയായ വ്യാസദേവന്‍, അജ്ഞനായവരോട് ദയാവായ്പ് തോന്നി വേദങ്ങളെ പരിശോധിയ്ക്കുകയും ബൌദ്ധികമായി താണ മനുഷ്യര്‍ക്കു പോലും സ്വാശീകരിയ്ക്കാന്‍ തക്ക രീതിയില്‍ അതിനെ മാറ്റിയെടുക്കുകയും ചെയ്തു.

ശ്ലോകം 25

സ്ത്രീ-ശൂദ്ര-ദ്വിജബന്ധൂനാം
ത്രയി ന ശ്രുതി-ഗോചര
കര്‍മ- ശ്രേയസി മുഢാനാം
ശ്രേയ ഏവം ഭവേദ് ഇഹ
ഇതി ഭരതം അഖ്യാനം
കൃപയ മുനീനാം കൃതം
വിവര്‍ത്തനം

മനുഷ്യ കുലത്തിന് പരമ പദപ്രാപ്തി ലഭിയ്ക്കാന്‍ ഇതേയുള്ളൊരു മാര്‍ഗ്ഗം എന്ന് കണ്ടിട്ട് അനുകമ്പ തോന്നിയിട്ടാണ് വ്യാസദേവന്‍ ബൌദ്ധികമായി അങ്ങനെ ചെയ്തത്. അങ്ങനെ അദ്ദേഹം മഹാഭാരതമെന്ന ചരിത്ര പരമായ വിശകലനങ്ങളെ സമാഹരിയ്ക്കുകയും അവ സ്ത്രീകള്‍ക്കും, ബ്രഹ്മണ, ക്ഷത്രിയ, വൈശ്യ കുലങ്ങളില്‍ ജനിച്ചവര്‍ക്കും കൂടാതെ ആദ്ധ്യാത്മിക സംസ്കാരം നേടിയ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു.
ശ്ലോകം 26

ഏവം പ്രവൃത്തസ്യ സദ
ഭൂതാനാം ശ്രേയസി ദ്വിജഃ
സര്‍വ്വാത്മകേനപി യദ
നതുസ്യാദ് ദൃദയം തതഃ
വിവര്‍ത്തനം

അല്ലയോ ദ്വിജാതരായ ബ്രാഹ്മണരേ, സര്‍വ്വരുടെയും ക്ഷേമൈശ്വര്യങ്ങള്ക്ക് വേണ്ടിയാണ് അദ്ദേഹം സ്വയം ഇങ്ങനെ ചെയ്തതെങ്കിലും അദ്ദേഹത്തിന്‍റെ മനസ്സ് ഒട്ടുംതന്നെ സംതൃപ്തമായിരുന്നില്ല.

ശ്ലോകം 27

നതിപ്രസിദാദ് ദൃധയഃ
സരസ്വത്യസ് തതേ സുചൌ
വിതര്‍ക്കയന്‍ വിവിക്ത-സ്ഥ
ഇദം കൊവച ധര്‍മ്മ-വിത്
വിവര്‍ത്തനം

അങ്ങനെ ആ മുനി വര്യന്‍ അസന്തുഷ്ടനായി കാണപ്പെട്ടു, അദ്ദേഹത്തിന്‍റെ ഹൃദയാന്തര്‍ഭാഗത്ത് അത് പ്രതിഫലിച്ച് നിന്നു, മതതത്വങ്ങളുടെ സാര സംഗ്രഹം മുഴുവന്‍ ഉള്‍ക്കോണ്ട അദ്ദേഹം സ്വയം ഇങ്ങനെ പറഞ്ഞു:

ശ്ലോകം 28-29

ദൃത-വ്രതേന ഹി മയ
ചന്ദാംസി ഗുരവോ അഗ്നയഃ
മനിത നിര്‍വ്യാലികേന
ഗൃഹീതം ചാനുശാസനം
ഭരത-വ്യാപദേസേന
ഹി അമ്നയര്‍ത്ഥാസ് ച പ്രദര്‍ശിദഃ
ദൃഷ്യതേ യത്ര ധര്‍മ്മാദി
സ്ത്രീ-ശൂദ്രാദിഭിര്‍ അപി ഉത
വിവര്‍ത്തനം

വളരെ ക്ലിപ്തമായ വ്രതാനുഷ്ഠാന പ്രതിജ്ഞകളിലൂടെയും നിര്‍വ്യാജമായുമാണ് ആദ്ധ്യാദ്മിക ഗുരുവും യജ്ഞാദിദേവനുമായ വേദത്തെ ഞാന്‍ ആരാധിച്ചിരുന്നത്, കൂടാതെ വ്യത്യസ്തങ്ങളായ നിയമ ക്രമങ്ങള്‍ പാലിയ്ക്കുകയും ഒരു ഗുരു പരമ്പരയെ പിന്തുടരേണ്ടതിന്‍റെ ആവശ്യം മഹാ ഭാരതത്തിന്‍റെ വിവരണത്തിലൂടെ വെളിവാക്കുകയും അതിലൂടെ സ്ത്രീകള്‍ക്കും, ശൂദ്രര്‍ക്കും മറ്റുള്ള വര്ക്കും(ദ്വിജ ബന്ധുവിനും) ഒരു പോലെ ധര്‍മ്മത്തിന്‍റെ പാത കണ്ടറിഞ്ഞ് പിന്തുടരാന്‍ പാക ത്തിലാക്കി.

ശ്ലോകം 30

തതാപി ബത മേ ദൈഹ്യോ
ഹി ആത്മ ചൈവത്മന വിഭുഃ
അസമ്പന്ന ഇവഭാതി
ബ്രഹ്മ-വര്‍ചസ്യ സത്തമഃ
വിവര്‍ത്തനം

വേദങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ എന്നില്‍ സ്വയം ഉണ്ടായിരുന്നിട്ട് കൂടി എനിയ്ക്ക് ഞാന്‍ പലപ്പോഴും അപൂര്‍ണ്ണനായി തോന്നി.
ശ്ലോകം 31

കിം വ ഭഗവത ധര്‍മ്മ
ന പ്രായേണ നിരൂപിതഃ
പ്രിയഃ പരമഹംസാനം
ത ഏവ ഹി അച്യുത-പ്രിയഃ
വിവര്‍ത്തനം

അതിന് കാരണം ഒരു പക്ഷേ പരിപൂര്‍ണ്ണരായ ജീവസത്തകള്‍ക്കും അച്യുതനായ ഭഗവാനും ഏറ്റവും പ്രിയങ്കരമായ ഭക്തിയുത ഭഗവദ്സേവനത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയാത്തതു കൊണ്ടാകാം.

ശ്ലോകം 32

തസ്യൈവം ഖിലം ആത്മനം
മന്യമനസ്യ ഖിദ്യതഃ
കൃഷ്ണസ്യ നാരദോ അഭ്യഗദ്
ആശ്രമം പ്രാഗ് ഉദാഹൃതം
വിവര്‍ത്തനം

മുന്‍പ് സൂചിപ്പിച്ചത് പോലെ കൃഷ്ണ ദ്വൈപായന വ്യാസദേവന്‍ ഇത്തരത്തില്‍ അതൃപ്തികരമായ അവസ്ഥയിലിരിയ്ക്കുന്ന വേളയില്‍ നാരദ മഹര്‍ഷി ആ പര്‍ണ്ണശാലയിലേയ്ക്ക് കടന്നു വന്നു.

ശ്ലോകം 33

തം അഭിജ്ഞയ സഹസ
പ്രത്യുത്താഗതം മുനിഃ
പൂജയം അസ വിധിവാന്‍
നാരദം സുര-പൂജിതം
വിവര്‍ത്തനം

നാരദര്‍ അവിടേയ്ക്ക് പ്രവേശിച്ച മാത്രയില്‍ തന്നെ ശ്രീ വ്യാസദേവന്‍ വളരെ ബഹുമാന പുരസ്കരം തന്‍റെ പീഠം വിട്ടെഴുന്നേല്‍ക്കുകയും വിധി പൂര്‍വ്വം അദ്ദേഹത്തെ ആചരിയ്ക്കാനയിയ്ക്കുകയും ചെയ്തു, അങ്ങനെ വ്യാസദേവന്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് നല്‍കുന്ന അതേ ആദരവാണ് നാരദ മഹര്‍ഷിയ്ക്കും നല്‍കിയത്.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം നാലിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.